വേദാന്തശാസ്ത്രത്തിലെ അത്യന്തം ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥമാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്ര സംഹിത. ജ്ഞാനയോഗത്തിന്റെയും കര്‍മ്മയോഗത്തിന്റെയും സ്വരൂപവിജ്ഞാനത്തിലും, പൊതുവേ വേദാന്തശാസ്ത്രസിദ്ധാന്തങ്ങളുടെ സാമാന്യജ്ഞാനത്തിലുംഅദ്വിതീയമായ ആത്മവസ്തുവിന്റെ അപരോക്ഷജ്ഞാനം സിദ്ധിക്കുന്നത്തിലും അതില്‍ പ്രതിഷ്ഠയെ പ്രാപിക്കുന്നതിലും അഷ്ടാക്രഗീത ജിജ്ഞാസുക്കള്‍ക്ക് വളരെ ഉപകാരപ്രദമാകുന്നു.

ഭഗവദ്‌ഗീത എന്നപോലെ അഷ്ടാവക്രഗീതയും ഗുരുശിഷ്യസംവാദരൂപത്തിലാണ് നിബദ്ധമായിരിക്കുന്നത്. ശിഷ്യനായ ജനകമഹാരാജാവിന്റെ ചോദ്യങ്ങളും അതിനു ഗുരുവായ അഷ്ടാവക്രമഹര്‍ഷിയുടെ ഉത്തരങ്ങളും ഈ ഉപദേശത്തിന്റെ ഫലമായി ഞാനിയായിത്തീര്‍ന്ന ശിഷ്യന്റെ സ്വാനുഭവകഥനവും ആണ് ഇതിലെ ഉള്ളടക്കം. (അവതാരികയില്‍ നിന്നും)

ശ്രീ മഹോപാദ്ധ്യായ രവിവര്‍മ്മതമ്പാന്‍ അവര്‍കള്‍ രചിച്ച ഈ മലയാളം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു.

അഷ്ടാവക്രഗീത (ഭാഷാവ്യാഖ്യാനം) PDF ഡൌണ്‍ലോഡ് ചെയ്യൂ.