ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം17

യസ്ത്വാത് മരതിരേവ സ്യാത്‌
ആത്മതൃപ്തശ്ച് മാനവഃ
ആത്മന്യേവ ച സന്തുഷ്ടഃ
തസ്യ കാര്യം ന വിദ്യതേ.

അര്‍ഥം :
എന്നാല്‍ ആരാണ് ആത്മാവില്‍ത്തന്നെ പ്രീതിയുള്ളവനും ആത്മാവില്‍ത്തന്നെ തൃപ്തിയുള്ളവനും ആത്മാവില്‍ത്തന്നെ സന്തോഷമുള്ളവനായും ഇരിക്കുന്നത്. അവനു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല.

ഭാഷ്യം :
ശരീരികമായ ജീവിതം നയിക്കുമ്പോഴും പരമാത്മവില്‍ ആനന്ദം കണ്ടെത്തുന്നവന്‍, കര്‍മ്മത്തിന്റെ മലിനീകരണത്തില്‍നിന്ന് മോചിതനാകുന്നു. അവന്‍ ആത്മജ്ഞാനമുണ്ടായി തൃപ്തി ലഭിക്കുമ്പോള്‍ അവന്റെ ജോലി തീര്‍ന്നു. അവന്റെ കര്‍മ്മബന്ധങ്ങളെല്ലാം കൊഴിഞ്ഞു വീണ് അവന്‍ സ്വതന്ത്രനാകുന്നു. ആത്മാവില്‍ തന്നെ രമിക്കുന്നതുകൊണ്ട് അവന് ഈ ലോകത്തില്‍ ചെയ്യേണ്ടതായി മറ്റൊന്നുമില്ല.