ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം27

പ്രകൃതേഃ ക്രിയമാണാനി
ഗുണൈഃ കര്‍മ്മാണി സര്‍വ്വശഃ
അഹങ്കാരവിമൂഢാത്മാ
കര്‍ത്താഹമിതി മന്യതേ

അര്‍ഥം :
എല്ലാ നിലയിലും പ്രകൃതിഗുണങ്ങള്‍ക്ക് അനുസരണയായിട്ടാണ് കര്‍മ്മങ്ങള്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ അഹങ്കാരം കൊണ്ട് മൂഢ ബുദ്ധിയായവന്‍ അവയെ ഞാന്‍ ചെയ്യുന്നു എന്ന് വിചാരിക്കുന്നു.

ഭാഷ്യം :
മറ്റൊരാളുടെ ഭാരമാണ് തലയിലേറ്റുന്നതെങ്കിലും ആ ഭാരം കൊണ്ട് നമ്മുടെ തല താണ്പോവുകയില്ലേ? അതുപോലെ ദുഷ്കര്‍മ്മങ്ങളും സല്കര്‍മ്മങ്ങളും പ്രകൃതിഗുണങ്ങളില്‍ (സത്വം, രജസ്സ്, തമസ്സ്. ) നിന്നാണുണ്ടാകുന്നതെങ്കിലും , മായാ മോഹം കൊണ്ട് അതിന്റെ കര്‍ത്തൃത്വം തനിക്കാണെന്ന് മൂഢന്‍മാര്‍ സങ്കല്‍പ്പിക്കുന്നു. അസഹിഷ്ണുവും അഹങ്കാരിയും സ്വാര്‍ത്ഥനും ഹ്രസ്വദര്‍ശിയും വിഡ്ഢിയുമായ ഒരുവനോട് ആദ്ധ്യാത്മജ്ഞാനത്തിന്റെ ഗൂഢതത്വങ്ങള്‍ വെളിവാക്കരുത്.
ഇപ്പോഴത്തേക്ക് ഇത്രയും മതി. അര്‍ജ്ജുന നിന്റെ നന്മക്കു വേണ്ടി ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കുക.