27-മത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രം എറണാകുളത്ത്


27-മത്  അഖില ഭാരത ശ്രീമദ് ഭാഗവത സത്രം ശ്രീഎറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വച്ച് 2009 ഡിസംബര്‍ 19 മുതല്‍ 27 വരെ നടത്തുന്നു.

സപ്താഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സത്രം. ഭാഗവത കഥകളും ഭാഗവത തത്ത്വങ്ങളും ചര്‍ച്ച ചെയ്യുവാനുള്ള സമ്മേളനമാണ്‌ സത്രം. സപ്താതങ്ങളില്‍ ആദ്യന്തം ഒരാള്‍ ആചാര്യനായിരുന്ന് ഏഴു ദിവസം കൊണ്ട് ശ്രീമദ് ഭാഗവതം വായിച്ചു വ്യാഖ്യാനം ചെയ്യുന്നു. എന്നാല്‍ സത്രത്തില്‍ മഹാപണ്ഡിതന്മാരും പ്രഭാഷണനിപുണന്മാരുമായ ആചാര്യന്മാര്‍ തങ്ങളുടെ ഓരോരുത്തരുടെയും ശൈലിയില്‍ പ്രഭാഷണങ്ങളിലൂടെ ഭാഗവതപ്രേമികളെ ബോധവാന്മാരാക്കുന്നു. ഇത്തരത്തില്‍ ശ്രീമദ് ഭാഗവത കഥകള്‍ ശ്രവിക്കാന്‍ കഴിയുന്ന ഒരു സത്സംഗമാണ് ശ്രീമദ് ഭാഗവത സത്രം. ഭക്തി‌സാന്ദ്രമായ ഒരു അന്തരീക്ഷം ഈ പുണ്യഭൂമിയില്‍ ഒന്‍പതു ദിവസവും അനുഭവപ്പെടും.

ജസ്റിസ് ശ്രീ കെ എസ് പരിപൂര്‍ണ്ണന്‍ മുഖ്യരക്ഷാധികാരിയും സര്‍വ്വശ്രീ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ഉദിത്‌ ചൈതന്യ, എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ, എസ് ശിവതാണുപിള്ള, ജെ കൃഷ്ണന്‍എന്നീ രക്ഷാധികാരികളും അടങ്ങുന്നതാണ് നിര്‍വഹണസമിതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക: 9847037111, 9447053940, 9847031366, 9447047103

ഇമെയില്‍ : bhagavathasathram2009@gmail.com

വെബ്സൈറ്റ്: 27thbhagavathasathramernakulam.com

November 12th, 2009|ശ്രീ (sreyas.in)|വിഭാഗം: ഭാഗവതം
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/27thbhagavathasathramernakulam-com
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in