“താഴെ കാണിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെ നാമങ്ങള്‍ക്ക് ഇന്നത്തെ കാഴ്ചയില്‍ വല്ല വ്യത്യാസവും കാണുന്നതായാല്‍ തന്നെയും പിശകായി വിചാരിക്കാവുന്നതല്ല. എന്തെന്നാല്‍ ഭൂമിക്കു പ്രകൃത്യാ ഉണ്ടാകുന്ന മാറ്റം തന്നെ പ്രധാനകാരണം. മനുഷ്യപ്രയത്‌നത്താലും ചില മാറ്റങ്ങള്‍ വരുത്താവുന്നതാ ണല്ലോ. ഉദാഹരണമായി കൊച്ചി എന്ന പദത്തെത്തന്നെ എടു ക്കുക. ഇതിന്റെ ശരിയായ അര്‍ത്ഥം നിരൂപിക്കയാണെങ്കില്‍ കൊച്ചി എന്ന പേരു തുറുമുഖത്തിനു മാത്രമേ യോജിക്കുകയുള്ളൂ. എന്നാല്‍, ഒരു രാജ്യം മുഴുവനും ഇപ്പോള്‍ നാം ഈ പേരുകൊണ്ടറിയുന്നു. കൂടാതെ മരുഭൂമി യായിക്കിടന്നിരുന്ന സ്ഥലങ്ങളെ കൃഷിചെയ്യത്തക്ക സ്ഥിതിയി ലാക്കിയും പാഴു വൃക്ഷങ്ങളെ നശിപ്പിച്ചു പകരം ഉപയോഗ പ്രദമായ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചു പല മാറ്റങ്ങള്‍ ചെയ്തു വരുന്നുണ്ടല്ലോ. അതു കൊണ്ടു ഇവിടെ പറയാന്‍പോകുന്ന പേരുകള്‍ ഉണ്ടായത് അന്നത്തെ കാലസ്ഥിതി അനുസരിച്ചായിരിക്കുമെന്നു കരുതേണ്ടതാണ്.” പരമഭാട്ടാരക ശ്രീ ചട്ടമ്പി സ്വാമികള്‍ രചിച്ച ‘കേരളത്തിലെ ദേശനാമങ്ങള്‍’ എന്ന കൃതിയില്‍ നിന്ന്.

(ചട്ടമ്പിസ്വാമികള്‍ ‘അഗസ്ത്യന്‍’ എന്ന തൂലികാനാമത്തില്‍ ‘സദ്ഗുരു’ മാസികയില്‍ എഴുതിയത്.)

കേരളത്തിലെ ദേശനാമങ്ങള്‍ – ചട്ടമ്പിസ്വാമികള്‍ – ഇ ബുക്ക്‌) ഡൗണ്‍ലോഡ്‌ ചെയ്യൂ