1916-ല്‍ ശ്രീനാരായണഗുരു തിരുവണ്ണാമലയിലെത്തി ശ്രീ രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം. ജീവന്‍മുക്തിനേടി പരിലസിക്കുന്ന ഒരു പരമഹംസന്‍ അനുഭവിക്കുന്ന നിര്‍വൃതിയുടെ പൂര്‍ണ്ണരൂപമാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ഒരു വിട്ടുവീഴ്ചയുമില്ലാത്ത അദ്വൈതാനുഭവം. അറിയപ്പെട്ടതും അറിയപ്പെടാത്തതും എല്ല‍ാം തുല്യം. താനെന്നും അന്യനെന്നും യാതൊരു ഭേദവുമില്ല. രമണമഹര്‍ഷിയും നാരായണഗുരുവും അനുഭവിച്ചിരുന്നതീ നിര്‍വൃതിയാണ്. ഇവിടെ എത്തിയാല്‍ ആരുടെ സത്യദര്‍ശനവും ഒന്നുതന്നെ. ഇവിടെ എത്തിയാലേ ആരുടെ ജീവിതവും ധന്യമാവൂ എന്ന് പ്രൊഫസ്സര്‍ ജി. ബാലകൃഷ്ണന്‍ നായര്‍ ഉറപ്പിച്ചുപറയുന്നു.

നിര്‍വൃതിപഞ്ചകം ഇവിടെ വായിക്ക‍ാം. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശ്രീ നാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം (vol 2) എന്ന ഗ്രന്ഥത്തില്‍ ഈ കൃതികള്‍ ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പുനര്‍വായനയ്ക്ക് ആ ഗ്രന്ഥം പ്രയോജനപ്പെടും.

ശ്രീനാരായണഗുരുവിന്റെ നിര്‍വൃതിപഞ്ചകം അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ MP3 പ്ലയറുകളിലും മൊബൈല്‍ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി, വ്യക്തതയില്‍ കുറവുവരാതെ തന്നെ, encode ചെയ്തിട്ടുണ്ട്.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 12.6 MB 55 മിനിറ്റ് ഡൗണ്‍ലോഡ്‌
2 12.4 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌
3 11.8 MB 52 മിനിറ്റ് ഡൗണ്‍ലോഡ്‌
4 7.9 MB 33 മിനിറ്റ് ഡൗണ്‍ലോഡ്‌