നായന്മാരുടെ വിവാഹവും അപരക്രിയയും സംബന്ധിച്ചുള്ള നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിദ്ധീകരിച്ച ലഘുവായ ഒരു ആചാരപദ്ധതിയാണ് ഈ പുസ്തകം. ഈ സമുദായത്തില്‍ നിലനിന്നിരുന്നതും ഇപ്പോള്‍ നിലനില്‍ക്കുന്നതുമായ ആചാരങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇതുപകരിക്കട്ടെ.

നായര്‍ സമുദായത്തിന് അംഗീകാരയോഗ്യവും ലളിതവുമായ ഒരു ആചാരപദ്ധതി തയ്യാറാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചുമതലയില്‍ ഒരു ആചാരപദ്ധതി എഴുതിച്ച് പ്രസിദ്ധീകരിക്കണമെന്ന് പ്രതിനിധി സഭാംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് 1966ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. പല ഗ്രന്ഥങ്ങളും പരിശോധിച്ചും നിലവിലുള്ള ആചാരങ്ങളെപ്പറ്റി പഠിച്ചും പണ്ഡിതന്മാരുമായി ചര്‍ച്ചചെയ്ത് സംശയനിവൃത്തി വരുത്തിയും ഈ കമ്മിറ്റി തയ്യാറാക്കിയ ലഘുവായ ആചാരപദ്ധതിയാണ് ഇത്.

നായന്മാരുടെ ആചാരപദ്ധതി PDF ഡൌണ്‍ലോഡ് ചെയ്യൂ.