sree chattampi swamikalഭട്ടാരകഭക്തകവിയും വാഗ്മിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗദ്യശൈലിയിലുള്ള തത്ത്വമസി വിദ്യാധിരാജഗദ്യം, ചട്ടമ്പിസ്വാമി തിരുവടികളുടെ ഉപാസകര്‍ക്ക് അവിടുത്തെ ദിവ്യനാമവും രൂപവും ഹൃദയത്തിലുള്‍ക്കൊള്ളുവാന്‍ പര്യാപ്തമാണ്.

“ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്കമ്മ എന്ന മഹതിയുടെയും താമരശ്ശേരി ഇല്ലത്തെ വാസുദേവശര്‍മ്മയുടെയും അരുമസന്താനമായി തിരുവവതാരം ചെയ്ത്, അയ്യപ്പനായി – കുഞ്ഞനായി – ഷണ്മുഖദാസനായി – വിദ്യാധിരാജനായി – ശ്രീ തീര്‍ത്ഥപാദനായി – പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരുവടികളായി ആ പ്രിയ പുത്രന്‍ വളര്‍ച്ച പ്രാപിക്കുന്നതും സ്നേഹത്തിന്റെ ധ്രുവനക്ഷത്രമായി പ്രകാശിക്കുന്നതുമായ വശ്യമനോഹര ദൃശ്യങ്ങളാണ് ‘തത്ത്വമസി’വിദ്യാധിരാജഗദ്യം അനുസന്ധാനയോഗ്യമായ ഓരോ വാക്യശകലങ്ങളിലൂടെ അനുവാചകര്‍ക്ക് കാട്ടിക്കൊടുക്കുന്നത്”

തത്ത്വമസി വിദ്യാധിരാജഗദ്യം PDF