ramana maharshiശ്രീ രമണമഹര്‍ഷി ചില ഭക്തന്മാരുടെ പ്രാര്‍ത്ഥനയാല്‍ തമിഴില്‍ എഴുതിയ 30 സൂത്രങ്ങളുള്ള  ‘ഉപദേശവുന്തിയാര്‍’ തെലുങ്കില്‍ ‘ദ്വിപദി’യായും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ സൂത്രാര്‍ത്ഥത്തെ സംസ്കൃതത്തില്‍ ‘ഉപദേശസാരഃ’  എന്ന പേരിലും തുടര്‍ന്ന് മലയാളത്തില്‍ കുമ്മിപ്പാട്ടിന്റെ രീതിയില്‍ ‘ഉപദേശസാരം’ എന്ന പേരിലും എഴുതി. ആത്മാന്വേഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സംസ്കൃത മൂലവും മലയാള പദ്യവും കൂടി ഇടകലര്‍ത്തി പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.ഇതിന്റെ മലയാള ഭാഷയില്‍ വളരെ കുറ്റങ്ങള്‍ കാണുവാന്‍ ഇടയുണ്ടാകും. മലയാളം അഭ്യസിക്കാത്ത, മലയാളം കണ്ടിട്ടുതന്നെയില്ലാത്ത രമണമഹര്‍ഷി ഇങ്ങനെ മലയാളത്തില്‍ എഴുതിയതുതന്നെ ശ്ലാഘനീയം.

ഉള്ളതുണര്‍ത്തുവാന്‍ തന്നെക്കാളന്യമാ-
യുള്ളയുണര്‍വൊന്നും കാണുന്നില്ല
ഉള്ളതുതന്നെയുണര്‍വുമാകുന്നതു-
മുള്ള ഞാന്‍തന്നെയുണര്‍വുമല്ലേ.

കൂടാതെ, ‘അയ്യേ അതിസുലഭം, ആത്മവിദ്യ  അയ്യേ അതിസുലഭം‘ എന്നുതുടങ്ങുന്ന ആത്മവിദ്യാ കീര്‍ത്തനവും ഇതില്‍ ഉള്‍പ്പെടുത്തിയിടുണ്ട്.

ശ്രീ ഉപദേശസാരം PDF ഡൌണ്‍ലോഡ് ചെയ്യൂ.