അര്‍ദ്ധരാത്രിയായി. ഇനി പോകേണ്ടത് ശ്മശാനത്തിനരികിലൂടെ. ചെറുപ്പക്കാരനാണ് കടുത്ത ഭയം. ശ്മശാനത്തിനരുകില്‍ എത്തിയപ്പോള്‍ ഒരാള്‍ മുന്നില്‍ പോകുന്നു. “ഹാവൂ! ആശ്വാസമായി” ചെറുപ്പക്കാരന്‍ അയാളുടെ കൂടെ കൂടി.അയാള്‍ ഓരോന്ന് ചോദിച്ചു. കൃത്യമായി അപരിചിതന്‍ ഉത്തരവും നല്കികൊണ്ടിരുന്നു.

“താങ്കള്‍ക്ക് ഇങ്ങനെ ഒറ്റക്ക് പോകാന്‍ ഭയമില്ലേ?” ചെറുപ്പക്കാരന്‍ തിരക്കി .

“ഉം…ഹും” നിഷേധാര്‍ത്ഥത്തില്‍ അയാള്‍ മൂളി.

“പ്രേതത്തിനേം ഭൂതത്തിനേം ഒട്ടും പേടിയില്ലേ?”

“പണ്ട് പേടിയായാരുന്നു; മരിച്ചതില്‍ പിന്നെ അവറ്റയെ തെല്ലും പേടിയില്ല…”അയാള്‍ പറഞ്ഞു.

ചെറുപ്പക്കാരന്റെ ശേഷം കഥ ആലോചിക്കുക. ഇതൊരു കഥ. കഥ ഒരുകാര്യം കൂടി പറയുന്നു. പലപ്പോഴും നാം കൂടെ നടക്കുന്നവരെ ശരിക്കും മനസ്സിലാക്കാറില്ല. മനസ്സിലാക്കി കഴിയുമ്പോഴാണ് പലരും ഞെട്ടുന്നത്.

ആളറിഞ്ഞ് അടുത്താല്‍ മതി എന്ന് മുതിര്‍ന്നവര്‍ പറയുന്നതിന്റെ സാരവും ഇതുതന്നെ.

കടപ്പാട്: നല്ലൊരു നാളെ