purusha-sooktham-sreyas

പണ്ഡിത വേദബന്ധുശര്‍മ്മ വ്യാഖ്യാനം നിര്‍വഹിച്ച് മഹാത്മാഹംസരാജ വൈദിക ഗ്രന്ഥശാല, ആര്യസമാജം, തിരുവനന്തപുരം 1951 നവംബരറില്‍ പ്രകാശിപ്പിച്ച ‘പുരുഷസൂക്തം’ വിസ്തൃതമായ ഉപോദ്ഘാതവും മന്ത്രാര്‍ത്ഥവുമടങ്ങിയ ഒരു സ്വാധ്യായഗ്രന്ഥമാണ്. ദയാനന്ദ സരസ്വതിയുടെ അനുശാസനമാണ് ഇതിലെ ഉപോദ്ഘാതത്തിനു പ്രേരണ നല്‍കിയിരിക്കുന്നത്.

പാഠപരിചയവും പേരും, സൂക്തത്തിന്റെ പ്രാചീനത്വം, ഋഷി, ദേവത, ഛന്ദസും സ്വരവും, വിഷയം, പുരുഷസൂക്തത്തിന്റെ സംഗതി, സഹസ്രശീര്‍ഷാവായ പുരുഷനും ശേഷശായിയായ വിഷ്ണുവും, പത്മനാഭ കല്‍പ്പനയുടെ രഹസ്യം, പുരാണകഥയുടെ താല്പര്യം, പുരുഷന്റെ പ്രജാപത്യയജ്ഞം, അനന്ത ചതുര്‍ദശീവ്രതം, മന്ത്രപാഠം എന്നീ അദ്ധ്യായങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

പുരുഷസൂക്തം – വേദബന്ധു വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.