addhyathma-bhagavathamശ്രീ മാധവതീര്‍ത്ഥ സ്വാമികള്‍ ഗുജറാത്തി ഭാഷയില്‍ രചിച്ച് ശിഷ്യയായ ഡോ. ജി. രുദ്രാണിയമ്മ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ശ്രീതീര്‍ത്ഥപാദാശ്രമം (തീര്‍ത്ഥപാദപുരം, വാഴൂര്‍, കോട്ടയം) പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് അദ്ധ്യാത്മഭാഗവതം. സ്വാമിജിയുടെ മുപ്പതുവര്‍ഷത്തെ ഭാഗവതപഠനത്തിന്റെയും ചിന്തയുടെയും ഫലമാണീ ഗ്രന്ഥം.

ഒരു പണ്ഡിതന്‍, ധര്‍മ്മജ്ഞന്‍, ദാര്‍ശനികന്‍, ബ്രഹ്മനിഷ്ഠന്‍ തുടങ്ങി വിവിധനിലകളില്‍ ഉന്നതശീര്‍ഷനായ ഒരു മഹാത്മാവാണ് ശ്രീ മാധവതീര്‍ത്ഥ സ്വാമികള്‍. ഭാരതീയ ദര്‍ശനങ്ങളുടെയും പാശ്ചാത്യശാസ്ത്രങ്ങളുടെയും വിചാരമണ്ഡലത്തില്‍ നിന്നുകൊണ്ട് ഭാഗവതത്തിലടങ്ങിയിരിക്കുന്ന ആശ്ചര്യജനകമായ അദ്ധ്യാത്മജ്യോതിസ്സിനെ ദര്‍ശിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഈ ഗ്രന്ഥരചന വഴി സ്വാമികള്‍ ചെയ്തിരിക്കുന്നത്. ഭാഗവതാര്‍ത്ഥം നാനാമുഖമായി വിവരിക്കുക്ക ഉത്തമമായ ഒരു ഗ്രന്ഥമാണ് അദ്ധ്യാത്മഭാഗവതം.

ശ്രീ മാധവതീര്‍ത്ഥ സ്വാമികളുടെ ശിഷ്യയായി ഭഗവദ്ഭക്തിയും വൈരാഗ്യവും ജ്ഞാനവും ഒത്തിണങ്ങിയ സാധനാസമ്പത്ത് സമാര്‍ജ്ജിച്ച, സന്യാസവേഷം കെട്ടാത്ത സന്യാസിനിയായ ശ്രീ രുദ്രാണിയമ്മ സാധാരണ ജനങ്ങള്‍ക്കുപോലും ഭാഗവതാര്‍ത്ഥം മനസ്സിലാകത്തക്കവണ്ണം ഓജസ്സും സാരസ്യവുമുള്ള ഭാഷയില്‍ ഭാഗവതപ്രവചനം നടത്തിയിട്ടുള്ള മഹതിയാണ്.

അദ്ധ്യാത്മഭാഗവതം PDF ഡൌണ്‍ലോഡ് ചെയ്യൂ. (70 MB, 798 പേജുകള്‍)