ആധ്യാത്മിക അന്തര്‍യോഗം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. എല്ലാ ഫയലുകളും ലഭ്യമല്ല, അല്ലെങ്കില്‍ വ്യക്തത കുറവാണ്, ക്ഷമിക്കുക.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 7.5 MB 33 മിനിറ്റ് ഡൗണ്‍ലോഡ്‌
2 7.3 MB 32 മിനിറ്റ് ഡൗണ്‍ലോഡ്‌
3 9.6 MB 42 മിനിറ്റ് ഡൗണ്‍ലോഡ്‌
4 9.4 MB 41 മിനിറ്റ് ഡൗണ്‍ലോഡ്‌
5 10.7 MB 47 മിനിറ്റ് ഡൗണ്‍ലോഡ്‌
6 9.7 MB 43 മിനിറ്റ് ഡൗണ്‍ലോഡ്‌
7 9.3 MB 41 മിനിറ്റ് ഡൗണ്‍ലോഡ്‌
8 11.7 MB 51 മിനിറ്റ് ഡൗണ്‍ലോഡ്‌

ആദ്ധ്യാത്മിക സാധന രണ്ടു വിധത്തിലാണുള്ളത് – ഒന്ന് ബഹിര്‍രംഗസാധനയും രണ്ട് അന്തര്‍രംഗസാധനയും. ആന്തരികമായ ഒരു സമാധിയനുഭവം ഓരോ ജീവിയും അനുഭവിക്കുന്നതിനോടോപ്പമാണ് അവന്റെ ബഹിരംഗസാധനകള്‍ വികസിച്ച് പുഷ്കലമാകുന്നത്. ഇന്ന് സമൂഹത്തില്‍ ആന്തരികസാധനക്ക്‌ പ്രാധാന്യം കല്പ്പിക്കാതെയും കേവല ബാഹ്യസാധനകളില്‍ മാത്രം ഊന്നിക്കൊണ്ടും ആത്മീയപുരോഗതി വാഗ്ദാനംചെയ്ത് ഒട്ടേറെ സാധനാരീതികള്‍ ലഭ്യമാണ്. എന്നാല്‍ ഇവിടെയെല്ലാം പലപ്രാവശ്യം പോയിക്കഴിഞ്ഞും ഉദേശിച്ച രീതിയില്‍ ഒരു പുരോഗതിയോ ആനന്ദമോ അനുഭവമോ കൈവരാതെ നിരാശയും ആത്മീയത എന്നാല്‍ ഇത്രയൊക്കെ ഉള്ളൂ എന്നൊരു തോന്നലും ഉണ്ടാവാന്‍ മാത്രം ഉപരിക്കുന്നുള്ളൂവെങ്കില്‍ എവിടെയാണ് പിഴക്കുന്നത് എന്നൊന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മമായ ഒരു ശരീരത്തിന്റെ ബാഹ്യ രൂപമാണ് നാം സ്ഥൂലരൂപത്തില്‍ കാണുന്നത് എങ്കില്‍ ഈ സ്ഥൂല തലത്തില്‍ മാറ്റമുണ്ടാക്കാന്‍ സൂക്ഷ്മതലത്തില്‍ മാറ്റം വരുത്തേണ്ടെ എന്നത് ചിന്തനീയമാണ്.

നാം ഇന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുന്ന ഓരോ വിഷയവും നമ്മുടെ മനസ്സിനെ നൂറ്കണക്കിന് വരുന്ന ജന്മങ്ങളിലെ ആയിരകണക്കിന് വരുന്ന ജന്മാന്തരങ്ങളിലെ ഏതെങ്കിലും ഒരു അനുഭവത്തിലേക്ക് നമ്മെ എത്തിക്കുകയും അതിനനുസരിച്ച് ഒരു പ്രതികരണം നമ്മില്‍ ഉളവാക്കുകയും ചെയ്യുന്നുണ്ട് എങ്കില്‍ ബാഹ്യമായ സാധനകള്‍ കൊണ്ട് മാത്രം എങ്ങിനെയാണ് ഒരു ജീവന് ആത്മീയ പുരോഗതി കൈവരിക്കാനാവുക? ഇത്തരം അനുഭവങ്ങളുടെ ഓര്‍മകളെ ആന്തരികമായി നിയന്ത്രിക്കാതെ എങ്ങിനെയാണ് ചിത്തശുദ്ധി ഉണ്ടാവുക? ആന്തരികമായ മാറ്റം ഉണ്ടാക്കാതെ ബാഹ്യമായ സാധനകള്‍ കൊണ്ട് മാത്രം നടത്തുന്ന ആത്മീയയാത്ര കുഞ്ചരശൌചം പോലെ വൃഥാവിലാകുന്നു. ആദ്ധ്യാത്മിക സാധന തുടങ്ങുന്നത്തിനു മുന്‍പ്‌ ആന്തരികമായ സാധനകള്‍ എന്താണ് എന്നും അതെങ്ങനെ ചെയ്യണം എന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്, ഈ വിഷയത്തില്‍ ശ്രീ സ്വാമി നിര്‍മ്മാലാനന്ദ ഗിരി നടത്തിയ പ്രഭാഷണം ഓരോ സാധകനും പ്രയോജനം ചെയ്യും.

കുറിപ്പിന് കടപ്പാട്: ഷിബു ഭാസ്കരന്‍