അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍


കഴിഞ്ഞയാഴ്ച നെയ്യാറ്റിന്‍കരയില്‍ പോകേണ്ടുന്ന ഒരാവശ്യം ഉണ്ടായിരുന്നു. പോയി വരുമ്പോള്‍, അരുവിപ്പുറത്തുള്ള ശിവക്ഷേത്രത്തിലും അരുവിപ്പുറം ശ്രീനാരായണ ആശ്രമത്തിലും കയറി. ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രചരിത്രം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരത്തും, നെയ്യാറിലും കുറച്ചു സമയം ചിലവഴിച്ചു. അപ്പോള്‍ എടുത്ത കുറച്ചു ചിത്രങ്ങള്‍ ഇവിടെ ഇടുന്നു. ഈയുള്ളവന് ഫോട്ടോഗ്രാഫിയെക്കുറിച്ച് അ, ആ, ഇ, ഈ ഒന്നും അറിയില്ല. ശ്രീനാരായണസ്വാമിയുടെ ആരാധകരായ മറ്റുള്ളവര്‍ക്കും ഈ ചിത്രങ്ങള്‍ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

അരുവിപ്പുറം ശിവ ക്ഷേത്രത്തിലേക്കും മഠത്തിലേക്കുമുള്ള പ്രവേശന കവാടം

അരുവിപ്പുറം ശിവക്ഷേത്രം

അരുവിപ്പുറം ശിവക്ഷേത്രം

മഠത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ ചിത്രത്തില്‍ പൂജ അര്‍പ്പിക്കുന്ന സ്ഥലം

എസ് എന്‍ ഡി പി രൂപീകൃതമായത് ഈ പ്ലാവിന്‍ ചുവട്ടിലാണ്.

1928-ലെ എസ് എന്‍ ഡി പി അംഗങ്ങള്‍

ഒരു ചുവരെഴുത്ത്

ആശ്രമ പൂജ ടൈം ടേബിള്‍

ശിവക്ഷേത്രത്തിലെ ‘വഴിപാടുകള്‍’ :-)

ശ്രീ നാരായണ ഗുരു നെയ്യാറിന്‍തീരത്ത് വിശ്രമിച്ച, ധ്യാനിച്ച ഗുഹ

മന്ദം മന്ദം ഒഴുകുന്ന നെയ്യാര്‍

നെയ്യാര്‍ പാറകളിലൂടെ ഒഴുകി വരുന്നു.

ഗുഹയ്ക്ക് സമീപത്തെ തീര്‍ത്ഥസ്നാനം (കുളികടവ്)

ഗുഹയ്ക്ക് സമീപത്തെ ആല്‍മരം

ആല്‍മരച്ചുവട്ടില്‍ സത്സംഗം

തീര്‍ഥാടകര്‍ക്കായി ക്ഷേത്ത്രത്തിന്റെ വശത്ത് നെയ്യാറിന് അഭിമുഖമായി കെട്ടുന്ന സൗകര്യങ്ങള്‍

വരുന്ന സെപ്റ്റംബര്‍ 5-നു (ചിങ്ങത്തിലെ ചതയം നാള്‍) പണി തീരേണ്ടതാണ് ഈ കെട്ടിടം!

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 13 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. August 19th, 2009 7:22 pm IST യ്ക്ക് ഹരീഷ് തൊടുപുഴ:

    ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിചയപ്പെടത്തലുകൾ ഉചിതമായി..
    നന്ദിയോടെ..

  2. August 19th, 2009 7:35 pm IST യ്ക്ക് മീര അനിരുദ്ധൻ:

    എല്ലാ ഫോട്ടോകളും നന്നായിട്ടുണ്ട്.പടം പിടുത്തത്തെ പറ്റി അ ആ ഇ ഈ അറിയില്ലാ എന്ന് ചുമ്മാ പറയല്ലേ !

  3. August 19th, 2009 7:36 pm IST യ്ക്ക് മീര അനിരുദ്ധൻ:

    അയ്യോ ഞാൻ ഇട്ട കമന്റ് എവിടെപ്പോയി

  4. August 19th, 2009 7:54 pm IST യ്ക്ക് സതീശ് മാക്കോത്ത്| sathees makkoth:

    നല്ല ശ്രമം. പടങ്ങൾ കൊള്ളാം

  5. August 20th, 2009 8:58 am IST യ്ക്ക് അപ്പു:

    വളരെ നന്ദി ചിത്രങ്ങൾക്കും വിവരണത്തിനും

  6. August 20th, 2009 11:19 am IST യ്ക്ക് Typist | എഴുത്തുകാരി:

    ആ പ്ലാവും അതിന്റെ തറയുമാണ് എനിക്കിഷ്ടമായതു്.

  7. April 1st, 2010 1:09 am IST യ്ക്ക് അപ്പു. എം . ജി:

    ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിചയപ്പെടത്തലുകൾ ഉചിതമായി .പടങ്ങള്‍ കണ്ടു. നദീ തീരവും ആല്‍ വൃക്ഷവും ആകര്‍ഷിച്ചു!. പക്ഷെ നിര്‍മ്മിതികല്ക് ക്ഷേത്ര പാവനത കുറവെന്ന പോലെ. ചില ക്ഷേത്രങ്ങള്‍ കാണുമ്പോള്‍ മനസ് ധ്യാനനിരതം ആകും. ഇവിടെ അങ്ങനെയൊരു എഫ്ഫക്റ്റ്‌ ഉണ്ടോയെണ്ണ്‍ സംശയം.

  8. May 12th, 2010 1:59 pm IST യ്ക്ക് Sudhakaran:

    നന്നായിരിക്കുന്നു. നേരിട്ടുപോയ അനുഭവം തന്നെ.

    കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളെപ്പറ്റി പരിചയപ്പെടുത്തുന്ന ഒരു പംക്തി ആരംഭിക്കുന്നതിലേക്ക് ഇതൊരു ചൂണ്ടുപലക ആയിത്തീരട്ടെയെന്നു പ്രത്യാശിക്കുന്നു.

  9. May 12th, 2010 2:10 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ Sudhakaran:
    ക്ഷേത്രങ്ങളെ പരിചയപ്പെടുത്താനായി ശ്രേയസ് ചര്‍ച്ചാവേദിയില്‍ ക്ഷേത്രങ്ങള്‍ എന്നൊരു വിഷയം തുടങ്ങിയിട്ടുണ്ട്. എല്ലാ അംഗങ്ങള്‍ക്കും ഇവിടെ എഴുതാനും ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാനും കഴിയും. ഉടനെതന്നെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും എത്തിക്കാന്‍ ശ്രമിക്കാം.

  10. May 14th, 2010 7:06 am IST യ്ക്ക് Sanjiv:

    ഇത് ഒരു സാധാരണ ക്ഷേത്രമല്ല. ഒരു സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ച ചരിത്രപ്രധാനമായ ഒരിടമാണ്. നമ്മുടെ കണ്ണ് അടപ്പിക്കുന്നതല്ല – തുറപ്പിക്കുന്ന സ്ഥലം.

  11. September 10th, 2011 10:19 am IST യ്ക്ക് mahendrajith:

    വളരെ നന്നായിട്ടുണ്ട്. എത്ര പേര്‍ ഇ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് പ്രധാനം.

  12. October 9th, 2011 1:15 pm IST യ്ക്ക് PARAMASIVAN:

    സുഹൃത്തിന്റെ നല്ലൊരു ശ്രമത്തിനു വളരെ നന്ദി. അരുവിപ്പുറം ക്ഷേത്രത്തിനെ കുറിച്ചുള്ള സചിത്ര ലേഖനം വളരെ നന്നായി. koodathe ഈയുള്ളവന് ഫോട്ടോഗ്രാഫിയെക്കുറിച്ച് അ, ആ, ഇ, ഈ ഒന്നും അറിയില്ല എന്ന് പറഞ്ഞത് എളിമ മാത്രമാണല്ലോ. മികച്ച ചിത്രങ്ങള്‍ തന്നെ, ഇതിലും നന്നായി എങ്ങനെയാ ഈ ഫോട്ടോസ് എടുക്കുക. അരുവിപ്പുറം സന്ദര്‍ശിച്ചത് പോലെ തോന്നിപ്പോയി വായിച്ചപ്പോള്‍.

  13. December 25th, 2011 9:40 pm IST യ്ക്ക് Kuttoorajith:

    ക്ഷേത്രവും വിവരണവും ഇഷ്ടമായി.എന്നോട് പലരും ചോദിക്കാറുള്ള ഒരു ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
    ശ്രീനാരായണഗുരു വിഗ്രഹാരാധനയെ എതിര്‍ത്ത ഒരു ആളായിരുന്നില്ലേ?എന്നിട്ടും അരുവിപ്പുറത്ത് ശിവലിംഗത്തെ എന്തുകൊണ്ടാണ് പ്രതിഷ്ഠ നടത്തിയതു?
    ജാതിയുംമതത്തെയും എതിര്‍ത്ത ഗുരു ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞതെന്തുകൊണ്ട്? ഇതില്ക്കൂടി ജാതി പറഞ്ഞില്ലേ?

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/aruvipuram-shiva-temple-pictures
ഇമെയില്‍ : sree@sreyas.in