കൃഷ്ണ! കൃഷ്ണ! മഹാഭാഗ! ഭക്താനാമഭയംകര!
ത്വമേകോ ദഹ്യമാനാനാമപവര്‍​ഗ്ഗോസി സംസൃതേഃ (1-7-22)

സൂതന്‍ പറഞ്ഞു:

നാരദമുനി പോയതിനുശേഷം വ്യാസന്‍ ഭഗവാനെ ധ്യാനിച്ച്‌ തന്റെ കുടിലില്‍ കഴിഞ്ഞുപോന്നു. മനുഷ്യന്റെ ദുഃഖകാരണമായ ആത്മീയാന്ധതക്കുളള ഏക മരുമരുന്ന് കൃഷ്ണപ്രേമമാണെന്ന് മനസിലാക്കി അദ്ദേഹം ഭാഗവതം എഴുതി. ഭാഗവതം വായിക്കുന്നുവരുടെ ഉളളില്‍ കൃഷ്ണഭക്തിയും പ്രേമവും നിറയുന്നു. ഈ ഭഗവല്‍പ്രേമം എല്ലാവിധ ഭയാശങ്കകളേയും ദൂരീകരിക്കുന്നു. കൃഷ്ണഭഗവാന്‍ പരമാത്മാവും അദ്വൈതസത്ത തന്നെയാണെന്നും അറിയാവുന്ന ശുകമുനിയും മറ്റനേകം ഋഷിവര്യന്മ‍ാരും ഭാഗവതം കേട്ടാനന്ദിക്കുന്നു. വ്യാസഭഗവാന്‍ രചിച്ച ഭാഗവതം ശുകമുനിയും മറ്റ‍ുമുനിമാരും രചയിതാവില്‍നിന്നും നേരിട്ടുകേട്ടാസ്വദിച്ചു. ശുകമുനി പരീക്ഷിത്ത്‌ രാജാവിനായി ഭാഗവതം എങ്ങിനെ വ്യാഖ്യാനിച്ചു എന്ന്‌ ഇനി പറഞ്ഞുതര‍ാം.

മഹാഭാരതയുദ്ധം കഴിഞ്ഞു. ദുര്യോധനന്‍ രണഭൂമിയില്‍ മരണപ്രായനായിക്കിടക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത്‌ ബ്രാഹ്മണനായ അശ്വത്ഥാമാവ്‌ പാണ്ഡവപുത്രന്മ‍ാരെ ഉറക്കത്തില്‍ വധിച്ച്‌ അവരുടെതലകള്‍ ദുര്യോധനന്‌ മരണത്തിന് മുന്‍പേ സമ്മാനിച്ചു. കോപിഷ്ടനായ അര്‍ജ്ജുനന്‍ അശ്വത്ഥാമാവിനെ വധിക്കാന്‍ പുറപ്പെട്ടു. എല്ലാമാര്‍ഗ്ഗങ്ങളുംമുട്ടിയ അശ്വത്ഥാമാവട്ടെ ബ്രഹ്മാസ്ത്രംതന്നെ പ്രയോഗിച്ചു. ഭയചകിതനായി അര്‍ജുനന്‍ ശ്രീകൃഷ്ണനോട്‌ പ്രാര്‍ത്ഥിച്ചു.

അല്ലയോ കൃഷ്ണാ, അങ്ങ്‌ ഭക്തരുടെ ഭയം നീക്കുന്നുയാളാണ്‌. ലോകത്തില്‍ യാതനയും മരണവും പാപവും ദുഃഖവും സഹിക്കുന്നുവര്‍ക്കുളള ഏകാശ്രയവും നീയത്രേ. ലോകത്തിന്റെ നന്മയ്ക്കായി ഭക്തജനങ്ങളുടെ നിത്യധ്യാനത്തിന് നിദാനമായ പലഅവതാരങ്ങളും നീയെടുത്തിട്ടുണ്ട്‌. ഭഗവാനേ, ഇപ്പോള്‍ എന്റെ ചുറ്റിലും കത്തിയാളുന്ന ഈ തീയെന്താണെന്ന് എനിക്കു മനസിലാകുന്നില്ല. കൃഷ്ണന്‍ ബ്രഹ്മാസ്ത്രത്തിന്റെ തീവ്രതയെപ്പറ്റി അര്‍ജുനനെ പറഞ്ഞുമനസിലാക്കി മറ്റൊരു ബ്രഹ്മാസ്ത്രം അര്‍ജുനനു നല്‍കി. രണ്ടുശരങ്ങളും കൂട്ടിമുട്ടി വലിയൊരു തീപ്രളയംതന്നെ ഉണ്ടാവുകയും ഭൂമി മുഴുവന്‍ ദഹിക്കുമാറാവുകയും ചെയ്തു. അനന്തരം കരുണാമയനായ ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജുനന്‍ അസ്ത്രങ്ങളെ നിര്‍വീര്യമാക്കി.

അശ്വത്ഥാമാവ്‌ അര്‍ജുനന്റെ കാരാഗ്രഹത്തിലായി. ധര്‍മ്മപരിപാലനശീലത്തിന്റെ ആഴമളക്കാനായി അശ്വത്ഥാമാവിനെ വധിക്കാന്‍ കൃഷ്ണന്‍ അര്‍ജുനനെ പ്രേരിപ്പിച്ചു. മാന്യനായ ഒരാള്‍ ആയുധ മില്ലാത്തവനേയോ ഉറങ്ങികിടക്കുന്നുവനേയോ കുട്ടികളേയോ അവര്‍ ശത്രുക്കളായാല്‍കൂടി കൊല്ലുകയില്ല. എന്നാല്‍ അശ്വത്ഥാമാവതുചെയ്തു. ഇതുപോലുളളദുഷ്ടരെ കൊല്ലുന്നതാണ്‌ ധര്‍മ്മം. അല്ലെങ്കില്‍ അവര്‍ ഈദൃശപ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എങ്കിലും അര്‍ജുനന്‍ അയാളെ കൊന്നില്ല. പാണ്ഡവരുടെ കേന്ദ്രത്തില്‍ അശ്വത്ഥാമാവിനുളള ശിക്ഷകള്‍ പലരും ചര്‍ച്ച ചെയ്തു. ചിലര്‍ വധശിക്ഷയെ അനുകൂലിച്ചു. മറ്റുചിലര്‍ എതിര്‍ക്കുകയും ചെയ്തു. സ്വപുത്രന്മ‍ാര്‍ കൊലചെയ്യപ്പെട്ടെങ്കിലും ദ്രൗപതിയാണ്‌ ഏറ്റവും സംയമവും ദയയും പ്രകടിപ്പിച്ചതു്. അശ്വത്ഥാമാവ് ഒരു ബ്രാഹ്മണനും പാണ്ഡവഗുരുവായ ദ്രോണാചാര്യരുടെ പുത്രനുമാണ്‌. മാത്രമല്ല, യുദ്ധം അവസാനിച്ചു സമാധാനം കൈവന്ന, ഈ അവസരത്തില്‍ വധം ശരിയല്ല. അശ്വത്ഥാമാവ്‌ ഗുരു ദ്രോണാചാര്യരുടെ പുത്രനാകയാല്‍ ഗുരുവിന്റെയംശം അവനിലുമുണ്ടല്ലോ. അവന്റെ അമ്മയെങ്കിലും പുത്രശോകത്താല്‍ എന്നെപ്പോലെ കരയാന്‍ ഇടവരാതിരിക്കട്ടെ. ഭീമന്‌ അശ്വത്ഥാമാവിനെ വധിക്കണമെന്നുതന്നെയായിരുന്നു.

പിന്നീട്‌ കൃഷ്ണന്‍ പറഞ്ഞു. ബ്രാഹ്മണനാകയാല്‍ അവനെ വധിക്കേണ്ടതില്ല. എന്നാല്‍ മഹാപാതകം ചെയ്തയാളെന്ന നിലയില്‍ വധശിക്ഷക്കര്‍ഹനാണയാള്‍. ദ്രൗപതിക്കും ഭീമനും സമ്മതമാവുന്ന ശിക്ഷവേണം ഇവനുനല്‍കാന്‍. എന്താണുവേണ്ടതെന്നുവെച്ചാല്‍ ചെയ്യുക. അര്‍ജുനന്‌ ഭഗവാന്റെ ഉദ്ദേശം മനസിലായി. അര്‍ജുനന്‍ അശ്വത്ഥാമാവിന്റെ ശിരസ്സിലെ ബ്രാഹ്മണശിഖ മുറിച്ചു കളഞ്ഞ്‌ അയാളെ വെറുതെവിട്ടു. ഇത്‌ വധശിക്ഷക്ക് തുല്യമാണല്ലോ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF