യുക്തിവാദവും വിശ്വാസവും – കഥയുള്ള കഥകള്‍
ശ്രീരാമകൃഷ്ണദേവന്റെ സാരോപദേശകഥകളെ ശ്രീ മൃഡാനന്ദസ്വാമികള്‍ “കഥയുള്ള കഥകള്‍” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ഒരു കഥയാണ് താഴെ കൊടുത്തിരിക്കുന്നത്.
മതവിശ്വാസം മനുഷ്യനെ ഒരു യഥാര്‍ത്ഥ മനുഷ്യനാക്കിത്തീര്‍ക്കുന്നു. മനുഷ്യന്‍ ലോകത്തില്‍ ജീവിക്കുന്നത് തിന്നുവാനും കുടിക്കുവാനും മാത്രമാകരുത്. ആഹാരം, നിദ്ര, ഭയം, ഇണചേരല്‍ – ഇതു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തുല്യമാണ്. മൃഗീയതയില്‍ നിന്നു മനുഷ്യത്ത്വത്തിലേക്ക് ഉയരുന്ന മനുഷ്യന്റെ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ടായിരിക്കും. വിശേഷബുദ്ധിയോടുകൂടി ജീവിക്കുന്ന മാനവനുണ്ടാകേണ്ട ജീവിതലക്ഷ്യത്തെപ്പറ്റിയാണ് മതം പഠിപ്പിക്കുന്നത്. മാനവന്‍ മാധവനായിത്തീരുക എന്നുള്ളതാണത്. ഈശ്വരത്ത്വത്തിലേക്കുയരുന്ന മനുഷ്യനാണ് തങ്ങളുടെ ജീവിതം സഫലവും കൃതാര്‍ത്ഥവുമാക്കിത്തീര്‍ക്കുന്നത്. അതിനുള്ള ഒരു ഉപായമാണ് ഈശ്വരവിശ്വാസം.
ഒരിക്കല്‍ ഒരു യുക്തിവാദി ഒരു സ്നേഹിതന്റെ വീട്ടില്‍ ചെന്നു. സ്നേഹിതന്‍ ഒരു വിശ്വാസിയും ദിവസവും ഈശ്വരപൂജ ചെയ്യുന്ന ആളുമായിരുന്നു. യുക്തിവാദി ഈശ്വരനും മതവുമെല്ലാം അന്ധവിശ്വാസമാണെന്ന് വാദിക്കുന്ന ഒരു നാസ്ഥികനായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ സ്നേഹിതന്‍ രാവിലെ പൂജ ചെയ്യുകയായിരുന്നു. യുക്തിവാദി അടുത്ത മുറിയിലിരുന്ന് ജനലില്‍കൂടി സ്നേഹിതന്റെ അന്ധവിശ്വാസ ജഡിലമായ പ്രവര്‍ത്തനങ്ങളില്‍ അനുതാപത്തോടുകൂടി നോക്കിയിരുന്നെങ്കിലും സ്നേഹിതന്റെ ഏകാഗ്രതയോടും വിശ്വാസത്തോടും ശ്രദ്ധയോടുംകൂടിയുള്ള പൂജയും പ്രാര്‍ത്ഥനയും എല്ലാം യുക്തിവാദിയുടെ മനസ്സില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിത്തീര്‍ത്തു. പൂജ കഴിഞ്ഞു പുറത്തുവന്ന സ്നേഹിതനോട് പലവിധ പ്രശ്നങ്ങളിലുംപെട്ട് മനസ്സ് വിഷമിച്ചിരുന്ന യുക്തിവാദി പറഞ്ഞു: “സ്നേഹിതാ, താങ്കള്‍ക്ക് ദുഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ലാം ഇറക്കി വയ്ക്കുവാന്‍ ഒരു അത്താണിയുണ്ട്. ഞാന്‍ അതില്ലാതെ വിഷമിക്കുകയാണ്.”
സ്നേഹിതന്‍ ഉപദേശിച്ചു: “യുക്തിവാദം നല്ലതുതന്നെയാണ്. എന്നാല്‍ അത് സര്‍ഗ്ഗാത്മകമായിരിക്കണം, നിഷേധാത്മകമാകരുത്. യുക്തിയുടെ പേരില്‍ എല്ലാറ്റിനെയും നിഷേധിക്കുന്നത് ശരിയല്ല. ഈശ്വരാസ്തിത്വം ഒരു അന്ധവിശ്വാസമല്ല. ഇന്ദ്രിയങ്ങള്‍ക്കു വിഷയമായിട്ടുള്ളതിനെ മാത്രമേ വിശ്വസിക്കുകയുള്ളൂവെന്നു പറഞ്ഞാല്‍ നമ്മുടെ മാതാപിതാക്കളെക്കൂടി നിഷേധിക്കേണ്ടിവരില്ലേ? മനുഷ്യന് അവന്റെ ദുഖങ്ങളിലും ദുരിതങ്ങളിലും ആശ്വാസം നല്‍ക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല. അത് യുക്തിരഹിതമാണെന്നും അന്ധവിശ്വാസമാണെന്നും പറഞ്ഞു തള്ളിക്കളഞ്ഞാല്‍ നമുക്കു ഒരാശ്രയുമില്ലാതായിത്തീരുകയാണ് ചെയ്യുക. അതുകൊണ്ട് സാക്ഷാത്കാരം സിദ്ധിച്ചിട്ടുള്ള ആചാര്യന്മാരുടെ വാക്കില്‍ വിശ്വസിക്കുക. താങ്കള്‍ക്ക് ശാന്തിയും സമാധാനവും സിദ്ധിക്കും.”
സ്നേഹിതന്റെ വാക്കുകള്‍ക്ക് തക്കഫലമുണ്ടായി. ആ യുക്തിവാദി സത്യാന്വേഷകന്മാരുടെ സര്‍ഗ്ഗാത്മകമായ യുക്തിവാദത്തെ സ്വീകരിച്ച് ഒരു ഈശ്വരവിശ്വാസിയായിത്തീര്‍ന്നു.
നരേന്ദ്രനും ചെറുപ്പത്തില്‍ ഈശ്വരനിഷേധിയായ ഒരു യുക്തിവാദിയായിരുന്നു. എന്നാല്‍ അതോടുകൂടി സത്യാന്വേഷണ വ്യഗ്രതയുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു ഈശ്വരപുരുഷന്റെ മുമ്പില്‍ ചെന്ന്, ഈശ്വരനുണ്ടെന്നും അദ്ദേഹത്തെ കാണുവാന്‍ സാധിക്കുമെന്നുമുള്ള വാക്കുകേട്ടപ്പോള്‍ പെട്ടെന്ന് ഒരു ഈശ്വരവിശ്വാസിയായിത്തീര്‍ന്നത്. സര്‍ഗ്ഗാത്മകമായ യുക്തിവാദത്തിന്റെ ഫലമായി അദ്ദേഹം പിന്നീട് ഈശ്വരാസ്തിത്വത്തിന്റെയും മതത്തിന്റെയും പ്രവാചകനായ വിവേകാനന്ദസ്വാമികളായിത്തീര്‍ന്നു. യുക്തിക്കു ചേരാത്തതൊന്നും വിശ്വസിക്കരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു.
മതവിശ്വാസം ഒരിക്കലും യുക്തിവാദത്തിനതീതമല്ല. എന്നാല്‍ യുക്തിവാദത്തിനു ഒരു പരിമിതിയുണ്ട്. മതത്തിന്റെ സ്ഥാനം അതിനപ്പുറത്താണ്. ജീവിതംതന്നെ വിശ്വാസത്തിലധിഷ്ടിതമാണ്. എല്ലാ വിശ്വാസങ്ങളെയും യുക്തിയുടെ നികശോപലത്തിലുരച്ചുനോക്കി തള്ളിക്കളയുന്നത് ശരിയല്ല. ജീവിതലക്ഷ്യമായ ആത്മജ്നാനത്തിലേക്ക് നയിക്കുന്ന വിശ്വാസങ്ങള്‍ നാം സ്വീകരിക്കുകതന്നെവേണം. അങ്ങനെ ഈശ്വരത്വത്തിലേക്ക് നയിക്കുന്ന ഒന്നാണ് മതവിശ്വാസം.
ശുഭം
ഇതുവരെ 13 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





കഥയ്ക്ക് കുഴപ്പമൊന്നുമില്ല… ഈ കഥ നേരെ തിരിച്ചിട്ടാല്‍ ഒരു യുക്തിവാദ ഗുണപാഠ കഥയും ഉണ്ടാക്കാവുന്നതെ ഉള്ളൂ… കാലം ഇത്രയും എത്തിയിട്ടും എങ്ങിനെയാണ് ഇത്തരം സംഗതികള്‍ എഴുതുവാന്‍ കഴിയുന്നത്? രണ്ടാമത്തെ ഖണ്ഡികയുടെ അര്ത്ഥം എങ്ങിനെയാണ് വായിചെടുക്കേണ്ടത്? മതമില്ലാത്തവന്‍ മൃഗതുല്യനാനെന്നോ? മതത്തിന്റെ കണ്ണടയില്ലാതെ തന്നെ ഈ പ്രപഞ്ചത്തെ വായിചെടുത്തവര്‍ എത്രയുണ്ട്? മൃഗതുല്യമായ കാട്ടുനീതി പലതും നടത്തിയത് മതത്തിന്റെ പേരിലല്ലേ? മതവിശ്വാസി അല്ലാത്തവരുടെ ജീവിതം സഫലമല്ല എന്ന് പറയുന്നിടത്ത് തന്നെ രണ്ടു ദംഷ്ട്രകള്‍ നീണ്ടുവരുന്നത് എനിക്ക് കാണാം..
മതമില്ലാതെയാണ് ഞാന്‍ ജനിച്ചത്.. മതവും ഈശ്വര വിശ്വാസവും ആചാരങ്ങളും ഇല്ലാതെ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്..
വല്ലാത്തൊരു സ്വാതന്ത്ര്യം, ഭയരഹിതമായ ഒരു ജീവിതം, കണ്ണടയുടെ മൂടല്‍ ഇല്ലാത്ത കാഴ്ച, സര്‍വോപരി ജീവിതത്തിന്റെ ഓരോ നിമിഷവും, സുഖമായാലും, ദുഖമായാലും ആസ്വദിക്കുവാനും, സ്വാംശീകരിക്കുവാനും കഴിയുന്നതിനാല്‍ ജീവിതം സഫലമാവുന്നു എന്ന അറിവ്..
പിന്നെ, മതവിശ്വാസവും, ഈശ്വരവിശ്വാസവും ഇല്ലാത്ത ഒരുതരം ആത്മീയത ഉണ്ട്… വെല്ലു വിളിക്കുന്നു, ഏത് മതവിശ്വാസിക്കുണ്ട് ആ ഇരുപത്തിനാല് കാരറ്റ് ആത്മീയത? സ്വര്‍ഗത്തില്‍ നല്ല ഒരു സീറ്റ് കൊതിക്കാതെയുള്ള ഒരുതരം ആത്മീയത…?
മതത്തിന്റെ ആത്മീയതയില്‍ നിന്നും ലോകം ഒരുപാടു മുന്നോട്ടു പോയി, ശ്രീ..
ശ്രീ രാജേഷ്,
ഈയുള്ളവന്‍ ഈ കഥ ഇവിടെ ഇട്ടതും ഒരു യുക്തിവാദഗുണപാഠ കഥയായിത്തന്നെയാണ്. യഥാര്‍ത്ഥ വിശ്വാസി ഒരു നല്ല സര്‍ഗ്ഗാത്മക യുക്തിവാദി ആയിരിക്കും എന്നാണു ഉദ്ദേശിച്ചത് അല്ലാതെ അന്ധവിശ്വാസങ്ങള്‍ അല്ല യഥാര്‍ത്ഥ മതം. താങ്കള്‍ അമ്പലത്തിലും പള്ളിയിലും മറ്റും കാണുന്ന ചില ആചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ടിട്ട് അതാണ് മതം അല്ലെങ്കില്‍ ആത്മീയത എന്ന് ധരിച്ചു ഈ കഥ വായിച്ചാല്‍ യാതൊരു ഉപയോഗവുമില്ല.
“കാലം ഇത്രയും എത്തിയിട്ടും എങ്ങിനെയാണ് ഇത്തരം സംഗതികള്‍ എഴുതുവാന്‍ കഴിയുന്നത്?”
കാലം എത്രയും എത്തിയിട്ടും എന്നാണ് അങ്ങ് ഉദ്ദേശിച്ചത്? ഈ കാലം എന്ന് തുടങ്ങി? ഈ കാലം എന്ന് തീരും? അതിന്റെ ഏത് പോയന്റിലാണ് നാം ഇപ്പോള്‍? ഈ കാലം ഒന്നുമല്ല, ശ്രീ രാജേഷ്. നാം ഇപ്പറയുന്ന ഈ ആധുനിക സയന്‍സ് ഉണ്ടായിട്ട് എത്രകാലമായി? അത് വച്ചു എല്ലാം അളക്കാന്‍ പറ്റുമോ? ഈ ലോകം നിലനില്ക്കുന്നു എന്നത് തന്നെ അവനവന്റെ മനസ്സിലെ ഒരു വിശ്വാസം തന്നെയല്ലേ?
“”രണ്ടാമത്തെ ഖണ്ഡികയുടെ അര്ത്ഥം എങ്ങിനെയാണ് വായിചെടുക്കേണ്ടത്? മതമില്ലാത്തവന്‍ മൃഗതുല്യനാനെന്നോ? മതത്തിന്റെ കണ്ണടയില്ലാതെ തന്നെ ഈ പ്രപഞ്ചത്തെ വായിചെടുത്തവര്‍ എത്രയുണ്ട്? മൃഗതുല്യമായ കാട്ടുനീതി പലതും നടത്തിയത് മതത്തിന്റെ പേരിലല്ലേ? മതവിശ്വാസി അല്ലാത്തവരുടെ ജീവിതം സഫലമല്ല എന്ന് പറയുന്നിടത്ത് തന്നെ രണ്ടു ദംഷ്ട്രകള്‍ നീണ്ടുവരുന്നത് എനിക്ക് കാണാം..”"
“”വല്ലാത്തൊരു സ്വാതന്ത്ര്യം, ഭയരഹിതമായ ഒരു ജീവിതം, കണ്ണടയുടെ മൂടല്‍ ഇല്ലാത്ത കാഴ്ച, സര്‍വോപരി ജീവിതത്തിന്റെ ഓരോ നിമിഷവും, സുഖമായാലും, ദുഖമായാലും ആസ്വദിക്കുവാനും, സ്വാംശീകരിക്കുവാനും കഴിയുന്നതിനാല്‍ ജീവിതം സഫലമാവുന്നു എന്ന അറിവ്..”"
Liberation അഥവാ മോക്ഷം അഥവാ മോചനം അഥവാ സ്വാതന്ത്ര്യം അഥവാ നിഭയത്ത്വം അഥവാ നിര്‍മോഹത്വം അഥവാ നിസ്സംഗത – അതൊക്കെത്തന്നെയാണ് ഇപ്പറയുന്ന മതങ്ങളും പഠിപ്പിക്കുന്നത്, ശരിയായ രീതിയില്‍ മനസ്സിലാക്കിയാല്‍.
“”പിന്നെ, മതവിശ്വാസവും, ഈശ്വരവിശ്വാസവും ഇല്ലാത്ത ഒരുതരം ആത്മീയത ഉണ്ട്… വെല്ലു വിളിക്കുന്നു, ഏത് മതവിശ്വാസിക്കുണ്ട് ആ ഇരുപത്തിനാല് കാരറ്റ് ആത്മീയത? സ്വര്‍ഗത്തില്‍ നല്ല ഒരു സീറ്റ് കൊതിക്കാതെയുള്ള ഒരുതരം ആത്മീയത…?”"
സ്വര്‍ഗ്ഗം എന്നത് ഭൂമിയില്‍ത്തന്നെ. അല്ലാതെ സ്വര്‍ഗ്ഗം എന്ന ഒരു സങ്കല്‍പ്പലോകത്ത് പോയി മരണശേഷം ജീവിക്കാനാണ് ആത്മീയത എന്നൊക്കെ കരുതുന്നത് ശരിയാണോ? അത് ശരിയായിരിക്കാം തെറ്റായിരിക്കാം, നമുക്കു ഉറപ്പില്ലല്ലോ. ഇപ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പുള്ള ഈ ലോകത്ത് നന്മയോടെ, മനസ്സില്‍ ശാന്തിയോടെ ആനന്ദത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് ആത്മീയത?
ആത്മീയത എന്നാല്‍ തന്നെ സ്വന്തം ആത്മാവിനെ സംബന്ധിച്ചത്, അതായത് അവനവനെ സംബന്ധിച്ചത് എന്നാണല്ലോ. മനശുദ്ധിയോടെ മനസ്ഥൈര്യത്തോടെ മനസമാധാനത്തോടെ ജീവിക്കുക എന്ന്‍ തന്നെയാണ് സനാതനധര്‍മ്മവും പഠിപ്പിക്കുന്നത്.
താങ്കള്‍ തെറ്റായ വ്യാഖ്യാനങ്ങളോ അറിവില്ലാത്തവരുടെ വാക്കുകളോ കേട്ടു മതം അഥവാ ധര്‍മ്മം എന്നതിനെ തെറ്റിദ്ധരിച്ചിരിക്കുന്നു, താങ്കള്‍ മാത്രമല്ല കൂടുതല്‍ ആളുകളും. – ഇത് ഈയുള്ളവന്റെ അഭിപ്രായമാണ്.
“”മതത്തിന്റെ ആത്മീയതയില്‍ നിന്നും ലോകം ഒരുപാടു മുന്നോട്ടു പോയി, ശ്രീ.”"
മതം എന്നാല്‍ അന്ധവിശ്വാസങ്ങളുടെ ഒരു കൂട്ടം അല്ല. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നാണു സനാതനധര്‍മ്മം എന്നെ പഠിപ്പിച്ചത്. അതൊന്നും കാണാതെ നാം ആരൊക്കെയോ ചമച്ച അന്ധവിശ്വാസങ്ങളാണ് മതം എന്ന് കരുതുന്നതും അന്ധവിശ്വാസം തന്നെയാണ്. അന്ധവിശ്വാസങ്ങള്‍ ഉണ്ടാക്കിയവരെ കുറ്റം പറയുന്നതിനേക്കാള്‍ നല്ലത് നാം നന്മ കണ്ട്, വായിച്ച്, ചര്‍ച്ച ചെയ്ത്, മനസ്സിലാക്കുക തന്നെയല്ലേ? ഈയുള്ളവന് മതമുണ്ട് – ആര്‍ഷഭാരതത്തിലെ സനാതനധര്‍മ്മം. ധര്‍മ്മം ആണ് ഈയുള്ളവന്റെ ആരാധനാ മൂര്‍ത്തി.
ശ്രീ,
ഞാനൊരു തികഞ്ഞ യുക്തിവാദിയാണ് അതേ സമയം
ഈശ്വര വിശ്വാസിയും.യുക്തിവാദവും നിരീശ്വരവാദവും രണ്ടാണ്.
അഭിപ്രായത്തിന് നന്ദി, ശ്രീ തറവാടി.
താങ്കള്‍ പറഞ്ഞതുപോലെ, .യുക്തിവാദവും നിരീശ്വരവാദവും രണ്ടാണ്. പക്ഷെ ഇപ്പോഴത്തെ സോ കാള്‍ഡ് യുക്തിവാദികള്‍ക്ക് അതറിയില്ലല്ലോ എന്നുമാത്രം.
യുക്തിചിന്ത എപ്പോഴും നല്ലത് തന്നെ. എന്നാൽ ‘യുക്തിവാദ‘വും അന്ധവിശ്വാസവും ഏതാണ്ടൊരുപോലെയാണ്. എല്ലാം തന്റെ യുക്തിക്ക് കീഴൊതുങ്ങിക്കൊള്ളണം. തന്റെ യുക്തിക്കപ്പുറത്ത് മറ്റൊരു സത്യവും കുടികൊള്ളുന്നില്ല എന്ന അന്ധ വിശ്വാസമാണ് ഇന്ന് ‘യുക്തിവാദം‘ എന്ന പേരിൽ അറിയപ്പെടുന്നത്.
തന്റെ യുക്തിക്കപ്പുറത്ത് സത്യങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കലാണ് യഥാര്‍ഥ യുക്തി ചിന്ത.
Atheism is defined as “a lack of belief in God”. But atheism is much more than that. It’s about making sense of the world, thinking freely and feeling liberated because of it. It’s about using your intellect and sense of reason to learn what life is about, and having the courage to think for yourself. It’s about relying on evidence when deciding on your beliefs, and being brave enough to speak the truth.
“An atheist believes that a hospital should be built instead of a church. An atheist believes that deed must be done instead of a prayer said. An atheist strives for involvement in life and not escape into death” – Justin Brown
“If anything, an atheist has to be more morally responsible precisely because we don’t blame a god for our own actions” – Ivan Ratoyevsky
“The presence of those seeking the truth is infinitely to be preferred to the presence of those who think they’ve found it” – Terry Pratchett
“Philosophy is questions that may never be answered. Religion is answers that may never be questioned” – unknown
“The foolish reject what they see and not what they think. The wise reject what they think and not what they see” – Huang Po
അവലംബം : http://www.atheistcampaign.org/atheism/
ഈശ്വരവിശ്വാസവും മതവിശ്വാസവും തമ്മിലുള്ള ബന്ധം ഒന്ന് വിശദീകരിക്കാമോ?
മതഗ്രന്ഥങ്ങള്‍ അടച്ചുവെച്ച് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ ഈശ്വരന് നിരക്കാത്തകാര്യങ്ങള്‍ ഏറ്റവും ചെയ്ത്കൂട്ടുന്നത് മതങ്ങള്‍ ആണെന്ന് കാണാം.
നേരന്‍ ,
I feel the question is "can there be things which are beyond our perception (beyond our five senses)"
I think "yeas" and "no" has equal chance and I take "yeas" as my choice!
ജീവി,
>>> മതഗ്രന്ഥങ്ങള്‍ അടച്ചുവെച്ച് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ ഈശ്വരന്
>>>നിരക്കാത്തകാര്യങ്ങള്‍ ഏറ്റവും ചെയ്ത്കൂട്ടുന്നത് മതങ്ങള്‍ ആണെന്ന് കാണാം.
മതമായാലും ശാസ്ത്റമായാലും അത് ഉപയോഗിക്കുന്നവന്റെ കൈയ്യിലിരുപ്പ് പോലെ ഇരിക്കും
ഏട്ടിലെ പശു പുല്ലു തിന്നില്ല ശ്രീ. രാമന്‍ എന്നോ മുഹമ്മദ് എന്നോ പേരു കേട്ടാല്‍ ഇനി വരാന്‍ പോകുന്നത് ബോംബോ വടിവാളോ എന്ന ഭയത്തില്‍ ജനം തുണിപറിച്ചോടുന്ന സ്ഥിതിയുണ്ടാക്കിയവരാണ് ഇന്നു പ്രയോഗത്തിലുള്ള ആത്മീയതയുടെ കച്ചവടക്കാര്‍.
When one person suffers from a delusion it is called insanity. When many people suffer from a delusion it is called religion.
ശ്രീ dotcompals,
ബ്രിട്ടീഷുകാരനായ ശ്രീ Richard Dawkins അങ്ങേരുടെ ഒരു പുസ്തകത്തില്‍ അങ്ങനെയെഴുതി എന്നതുകൊണ്ടു മാത്രം ഭാരതത്തിലെ സനാതനധര്‍മ്മം തെറ്റാണ് എന്നും പറയാന്‍ പറ്റില്ലല്ലോ.
ഈയുള്ളവന്‍ പറയുന്നത് എന്തെന്നാല്‍, യുക്തി ഉപയോഗിച്ചു മുന്‍വിധിയില്ലാതെ ഏത് മതത്തെ ആയാലും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ആ മതത്തെ വിമര്‍ശിക്കാനും അര്‍ഹതയുള്ളൂ എന്നാണ്. മതമായാലും നിരീശ്വരവാദമായാലും രാഷ്ട്രീയമായാലും ഒന്നും വിമര്‍ശനാതീതമല്ല, പക്ഷെ സക്രിയവിമര്‍ശനം (constructive criticism) കൊണ്ടുമാത്രമേ ഈ സമൂഹത്തിന് ഉപയോഗമുള്ളൂ എന്നുമാത്രം.
good
,കുട്ടുകാരെ:
കഥയിലെ കഥ മനസിലാക്കാന്‍ ശ്രമിക്കുക..
ഹൈന്ദവരുടെ ആത്മീയ ഗ്രന്ഥങ്ങള്‍ പത്രം വായിക്കുന്നതുപോലെ വായിച്ചു അഭിപ്രായം പറഞ്ഞിട്ടുകാര്യമില്ല..
വിശ്വാസം എന്ന പദത്തിനേക്കാള്‍ ആത്മീയമായ സമാനമായ സംസകൃത പദം ശ്രദ്ധ
ശ്രദ്ധ: ഗുരു ശാശ്ത്ര വാക്യെഷു സത്യ അവധാരണ ബുദ്ധി
അതായത് ഗുരുവിന്റെ വാക്കുകള്‍ കേള്‍കുമ്പോള്‍ ആവാക്കുകള്‍
ശിഷ്യന്റെ മനസ്സില്‍ ഒരു വൃത്തി അഥവാ ചിന്താ ഉണ്ടാകുന്നു. ഗുരുവിന്റെ ചിന്തക്യു സമാനമായ ചിന്താ ശിഷ്യന്റെ മനസ്സില്‍ ഉദികുംഭോഴാണ് അറിവ് ഉണ്ടാകുന്നത്. സമാനമായ ചിന്താ ഉണ്ടാകാതടത്തോളം എത്ര കേട്ടാലും എന്ത് കേട്ടാലും ഗുരുവിന്റെ മനസിലുള്ള അറിവ് ശിഷ്യന് കിട്ടുന്നില്ല. അപ്പോള്‍ അറിവ് കിട്ടണമെങ്കില്‍ സ്വന്തം അഹങ്കാരവും മുന്‍ ധാരണകളും മാറ്റി നിര്‍ത്തി ഗുരുവിന്റെ വാക്കുകള്‍ പ്രവര്‍ത്തിക്കാന്‍ തക്ക ഒരു മനസ് വേണം. മനസിന്റെ ആ കഴിവാണ് ശ്രദ്ധ അഥവാ വിശ്വാസം. ഉപാസനകള്‍ ഇകഴിവ് വളര്‍ത്താന്‍ വേണ്ടിയാണ്.