ശ്രീ രമണമഹര്‍ഷി

സെപ്റ്റംബര്‍ 30 1938.

സാമര്‍സെറ്റ് മാഹം എന്ന സുപ്രസിദ്ധനായ (ഇംഗ്ലീഷ്) ഗ്രന്ഥകാരന്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം മേജര്‍ സാടികന്റെ മിരിയിലും പോയി. അവിടെച്ചെന്നപനേരത്തിനുള്ളില്‍ അദ്ദേഹത്തിനു ബോധക്കെടുണ്ടായി. സാദ്വിക് പെട്ടെന്ന് ഭഗവാനെ കൂട്ടികൊണ്ടുപോയി. ഭഗവാന്‍ ഒരിരിപ്പിടത്തിലിരുന്നുകൊണ്ട് മഹാമിനെ മിഴിച്ചു നോക്കി. അദ്ദേഹത്തിനു ബോധക്കേട് മാറി ഭഗവാനെ വണങ്ങി. പിന്നീട് ഒരു മനിക്കൊരോളം പരസ്പരം മിഴിച്ചുനോക്കികൊണ്ടിരുന്നു. മാഹം ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചു. സംസാരിക്കാന്‍ കഴിഞ്ഞില്ല. സദ്വിക് മാഹംമിനെ സമസാരിക്കാന്‍ പ്രോതാഷിച്ചപ്പോള്‍ ഭഗവാന്‍ പറഞ്ഞു. എല്ലാമായി. ഹൃദയത്തിന്‍റെ സംസാരമാണ് സംസാരം. സംസാരമെല്ലാം മൌനത്തില്‍ കലാശിക്കണം. അവന്‍ പുഞ്ചിരിച്ചു. ഭഗവാന്‍ മടങ്ങിപ്പോന്നു.

ഒരാള്‍: ആത്ദ്യമവിദ്യ ഋതുവായ മാര്‍ഗ്ഗമാകുന്നതെങ്ങനെ?
മഹര്‍ഷി: മറ്റേതുവിദ്യക്കും അതിനെ അറിയാന്‍ ഒരു ജ്ഞാതാവ് ആവശ്യമാണ്‌. എന്നാല്‍ ആത്മവിദ്യയില്‍ ജ്ഞാതാവും ജ്ഞേയവും ഒരാള്‍ (ആത്മാവു) തന്നെ. ഇതിനെക്കാള്‍ സ്പഷ്ടമായി മറ്റൊന്നുണ്ടോ?

ആശ്രമംവക മന്ദിരങ്ങളുടെ പ്ലാന്‍ സംബന്ധിച്ചു സര്‍വ്വാധികാരിയും മറ്റുള്ളവരും തമ്മില്‍ പല തര്‍ക്കങ്ങളുണ്ടായി ഭഗവാന്‍റെ തീരുമാനമെന്തെന്നു ചോദിച്ചപ്പോള്‍ ‘ ഇവര്‍ കൊണ്ടുവന്ന പ്ലനനുസസരിച്ച് ഇവിടെ എന്തെങ്കിലും കെട്ടിടം കെട്ടിയിട്ടുണ്ടോ? ഇവിടെ നടന്നതെല്ലാം ഈശ്വരന്‍റെ പ്ലാനനുസാരിച്ചാണ്. അതിനെ സംബന്ധിച്ചു ആരും വ്യാകുലപ്പെടേണ്ട.