ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

രാവണവധം – യുദ്ധകാണ്ഡം (119)

രാഘവന്‍ മാതലിയോടരുളിച്ചെയ്തി-
‘താകുലമെന്നിയേ തേര്‍ നടത്തീടു നീ’
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും ലേഖനം മുഴുവന്‍ വായിക്കുക »

ദാമാദ്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (13)

മനസ്സുതന്നെ സംസാരം. മനസ്സിനെ ജയിക്കാതെ എത്രായിരം കൊല്ലങ്ങള്‍ ജീവിച്ചിട്ടും കാര്യമില്ല; സംസാരനിവൃത്തിയോ, വിശ്രാന്തിയോ കിട്ടുന്നില്ല. അതിനാല്‍ മനസ്സടങ്ങിയവര്‍തന്നെ മഹാത്മക്കള്‍. ചിത്തവിജയംകൊണ്ടു കൃതകൃത്യനായി വസ്തുസ്ഥിതിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന മഹാത്മാവിന് ത്രിമൂര്‍ത്തികള്‍പോലും അനുകമ്പ്യന്മാരാണെന്നു പറയണം. അതുപോലെ ചിത്തത്തിനും ഇന്ദ്രിയങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ എത്രതന്നെ വലിയവനെന്നഭിമാനിച്ചാലും എത്രയോ നിസ്സാരനാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗന്മഹിമാനുവര്‍ണ്ണനം – നാരായണീയം (1)

നിത്യവും പൂ‍ര്‍ണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേര്‍പെട്ടതും മായ, തല്‍ക്കാര്യങ്ങളായ ദേഹാദിക‍ള്‍ ഇവയില്‍നിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാല്‍ അത്യധികം പ്രകാശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദര്‍ശിക്കപ്പെട്ട ക്ഷണത്തില്‍തന്നെ പരമപുരുഷാര്‍ത്ഥമായ മോക്ഷമായ സ്വരുപത്തോടുകൂടിയതും പരമാര്‍ത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമഹാക്ഷേത്രത്തില്‍ പ്രത്യക്ഷമായി വിളങ്ങുന്നത്. ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ ! ലേഖനം മുഴുവന്‍ വായിക്കുക »

ശിവസ്തവം (പ്രപഞ്ചസൃഷ്ടി) – ശ്രീ നാരായണഗുരു (26)

ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങിമറി-
ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും
ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ! ലേഖനം മുഴുവന്‍ വായിക്കുക »

ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ ലേഖനം മുഴുവന്‍ വായിക്കുക »

നാരായണീയം പാരായണവും മലയാളം അര്‍ത്ഥവും

ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍ മലയാളത്തില്‍ വ്യാഖ്യാനം ചെയ്ത്, ശ്രീ പി എസ് രാമചന്ദ്രന്‍ (ramu.vedanta@gmail.com) മലയാളം യൂണികോഡില്‍ ടൈപ്പ്സെറ്റ്‌ ചെയ്ത് ലഭ്യമാക്കിയ മലയാളം അര്‍ത്ഥസഹിതം ശ്രീമദ് നാരായണീയം താങ്കളുടെ വായനയ്ക്കായി ഓരോ ദശകങ്ങളായി ഈ വിഷുദിനം മുതല്‍ ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കുന്നു. ഓരോ ശ്ലോകങ്ങളും അവയുടെ മലയാളം അര്‍ത്ഥവും അതോടൊപ്പം ശ്രീ എ പി സുകുമാര്‍ കാനഡ (sukumarcanada@yahoo.com) പാരായണം ചെയ്ത് റെക്കോര്‍ഡ്‌ ചെയ്ത MP3 ഓഡിയോയും ആത്മാന്വേഷകര്‍ക്കായി സമര്‍പ്പിക്കുന്നത്തില്‍ വളരെ സന്തോഷമുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

സ്ഥിതിപ്രകരണം – ലഘുയോഗവാസിഷ്ഠം (12)

ഭിത്തിയും ചായവും ചിത്രകാരനുമില്ലാതെ എഴുതപ്പെട്ട ചിത്രമാണ് ഈ ലോകം. എന്നാല്‍ അനുഭവം സുദൃഢവുമാണ്. ചിത്രകാരനും ചായവും ഭിത്തിയുമൊന്നുമില്ലാതെ ചിത്രമുണ്ടാവുമോ? കാരണമില്ലാതെ കാര്യമുണ്ടാവുന്നതെങ്ങിനെ? ജഗത്താകുന്ന കാര്യത്തിനെന്താണ് കാരണം? രണ്ടാമതൊരു കാരണമില്ലെന്നിരിക്കെ ഈ ജഗത്തുണ്ടായിട്ടില്ലെന്നല്ലാതെ എങ്ങിനെ ഉണ്ടായതായി കണക്കാക്കും? എങ്കിലും ഉള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നു. അതാണ് മായയുടെ അത്ഭുതകരമായ സാമര്‍ത്ഥ്യം. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രിയ വൈരാഗ്യം – ശ്രീ നാരായണഗുരു (25)

നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ല,ടിയനുണ്ടിതു തീര്‍ക്ക ശംഭോ! ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും – യുദ്ധകാണ്ഡം (117)

അങ്ങനെയുള്ള പോര്‍ കണ്ടുനില്‍ക്കുന്നേര-
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ
രാഘവന്‍തേരിലിറങ്ങിനിന്നീടിനാ-
നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍ ലേഖനം മുഴുവന്‍ വായിക്കുക »

ലവണോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (11)

മനസ്സാണെല്ലാം. മനസ്സുകൊണ്ടു ചെയ്തതെല്ലാം ചെയ്തതാണ്. മനസ്സറിയാതെ എന്തൊക്കെ നടന്നാലും അതൊന്നും ചെയ്തതായിത്തീരുന്നില്ല. ശരീരമറിയാതെ മസ്സുകൊണ്ടു ചെയ്യപ്പെടുന്ന സങ്കല്പങ്ങളെല്ലാം ചെയ്യപ്പെട്ടവയായിത്തീരുകയും ചെയ്യുന്നു. എപ്പോഴും ചലിച്ചുകൊണ്ടും പലവിധ സങ്കല്പങ്ങളെ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മനസ്സടങ്ങിയാല്‍ സംസാരംതന്നെ ഇല്ലാതായി. ചുരുക്കിപ്പിറഞ്ഞാല്‍ മനസ്സിന്റെ തടുക്കാന്‍ കഴിയാത്ത ചലനമാണ് സംസാരം. മനസ്സു നിശ്ചലമായാല്‍ സംസാരം അടങ്ങി. മനസ്സിനെ അടക്കാനുള്ള വിദ്യകളില്‍ ഏറ്റവും എളുപ്പമേറിയതാണ് ഇഷ്ടവസ്തുക്കളെ ഉപേക്ഷിക്കല്‍. ഇഷ്ടവസ്തുക്കളില്‍ പിടിച്ചുതൂങ്ങിക്കൊണ്ടാണ് മനസ്സു നിലനില്ക്കുന്നത്. ഇഷ്ടവസ്തുക്കളില്‍ എപ്പോഴും ആശ വളര്‍ന്നുകൊണ്ടിരിക്കും. ആശയുള്ളേടത്തോളം കാലം മനസ്സടങ്ങലില്ല. അതാണ് ഇഷ്ടവസ്തുക്കളെ മുഴുവന്‍ ഉപേക്ഷിക്കണമെന്നു പറഞ്ഞത്. അങ്ങനെയായാല്‍ മനസ്സിന്റെ പുറമേയ്ക്കുള്ള വ്യാപ്തി ചുരുങ്ങി അകത്തൊതുങ്ങിയാല്‍ത്തന്നെ വളരെ അടക്കം കിട്ടും. ലേഖനം മുഴുവന്‍ വായിക്കുക »

കുണ്ഡലിനിപ്പാട്ട് – ശ്രീനാരായണഗുരു (24)

ആടുപാമ്പേ! പുനം തേടു പാമ്പേ,യരു-
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!
തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ! ലേഖനം മുഴുവന്‍ വായിക്കുക »

രാമരാവണയുദ്ധം – യുദ്ധകാണ്ഡം (116)

ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു
ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍
മൂലബലാദികള്‍ സംഗരത്തിന്നു തല്‍-
കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലേഖനം മുഴുവന്‍ വായിക്കുക »

ശാംബരികോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (10)

മൂഢന്‍ തന്റെ മിത്ഥ്യാസങ്കല്പങ്ങളെക്കൊണ്ടു മാത്രമാണ് ദുഃഖിയായിത്തീരുന്നത്. വിവേകിക്ക് മിത്ഥ്യാസങ്കല്പങ്ങളില്ലാത്തതിനാല്‍ ദുഃഖത്തിനു ഹേതുവില്ല. സത്യത്തെ ഓര്‍മ്മിക്കുകയും മിത്ഥ്യയെ കൈവെടിയുകയും ചെയ്താല്‍ കൃതകൃത്യനായി. ആത്മാവായ നീ ഒരിക്കലും ബദ്ധനല്ല. അഖണ്ഡമായ ആത്മതത്വത്തിനെങ്ങിനെ ബന്ധമുണ്ടാവും? അവസാനമില്ലാത്തതും ചില്‍ഘനവുമായ ബ്രഹ്മത്തില്‍നിന്ന് അന്യമായി രണ്ടാമതൊന്നില്ലെന്നിരിക്കെ ആര് ആരെ ബന്ധിക്കുന്നു? ആര് മോചിക്കുന്നു? വെറും ഭ്രമം എന്നാല്ലാതൊന്നും പറയാനില്ല. മനസ്സിന്റെ മിത്ഥ്യാസങ്കല്പങ്ങളാണ് ബന്ധവും മോക്ഷവുമെല്ലാം. കാലത്തേയും ദേശത്തേയും പദാര്‍ത്ഥത്തേയുമൊക്കെ സൃഷ്ടിക്കുന്നതും, അവയെ വലുതാക്കുന്നതും ചെറുതാക്കുന്നതും, നന്നാക്കുന്നതും ചീത്തയാക്കുന്നതും, രൂപാന്തരപ്പെടുത്തുന്നതുമെല്ലാം മനസ്സാണ്. മനസ്സടങ്ങിയാല്‍ എല്ലാ കുഴപ്പങ്ങളും അവസാനിച്ചു. നല്ല ഇന്ദ്രജാലവിദ്യപോലെയാണ് സംസാരം. ലേഖനം മുഴുവന്‍ വായിക്കുക »

ആത്മവിലാസം – ശ്രീ നാരായണഗുരു (23)

ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ നാം കാണുന്നില്ല. ലേഖനം മുഴുവന്‍ വായിക്കുക »

രാവണന്റെ ഹോമവിഘ്നം – യുദ്ധകാണ്ഡം (115)

ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍:
‘അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു-
മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും ലേഖനം മുഴുവന്‍ വായിക്കുക »