ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

രാവണന്റെ ഹോമവിഘ്നം – യുദ്ധകാണ്ഡം (115)

ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍:
‘അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു-
മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും ലേഖനം മുഴുവന്‍ വായിക്കുക »

ബാലകാഖ്യായികോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (9)

ബ്രഹ്മത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ബ്രഹ്മംതന്നെയാണ് ചിത്തമായും ജഗത്തായുമെല്ലാം പ്രകാശിക്കുന്നത്. ബ്രഹ്മശക്തിയാകുന്ന ചിച്ഛക്തി എല്ലാറ്റിലും വ്യാപിച്ചിട്ടുണ്ട്. ഓരോ വസ്തുവില്‍ ഓരോ രൂപത്തിലാണെന്നും മാത്രമേ വ്യത്യാസമുള്ളു. അഗ്നിയില്‍ ദാഹശക്തിയും കല്ലിലെ കാഠിന്യശക്തിയും ജലത്തിലെ ദ്രവശക്തിയും ആകാശത്തിലെ ശൂന്യശക്തിയും സംഹാരത്തിലെ വിനാശശക്തിയുമെല്ലാം ബ്രഹ്മശക്തിയല്ലാതെ മറ്റെന്താണ്! എല്ലാ ശക്തികളും ബ്രഹ്മത്തില്‍ നിന്നാണുണ്ടാവുന്നത്. മനനശക്തിയുണ്ടാവുമ്പോള്‍ മനസ്സെന്നു പറയപ്പെടുന്നു. അങ്ങനെ ഓരോ ശക്തിയേയും ഓരോ പേരില്‍ പ്രത്യേകം പറയുന്നു എന്നുമാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

മനനാതീതം / വൈരാഗ്യദശകം – ശ്രീ നാരായണഗുരു (22)

കരുങ്കുഴലിമാരൊടു കല‍ര്‍ന്നുരുകിയപ്പൂ-
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു
പെരുംകരുണയാറണിയുമെയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? ലേഖനം മുഴുവന്‍ വായിക്കുക »

രാവണന്റെ വിലാപം – യുദ്ധകാണ്ഡം (114)

ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി-
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍: ലേഖനം മുഴുവന്‍ വായിക്കുക »

ചിത്തോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (8)

സങ്കല്പങ്ങള്‍ കൂടിച്ചേര്‍ന്ന ആത്മചൈതന്യം തന്നെയാണ് ചിത്തത്തിന്റെ സ്വരൂപം. ചിത്തമുള്ളിടത്തോളം കാലം സംസാരം അവസാനിക്കലില്ല. വാസനകളുടെ പ്രേരണയാല്‍ പുതിയ പുതിയ സങ്കല്‍പ്പങ്ങളെ വളര്‍ത്തി വീണ്ടും വീണ്ടും ദുഃഖപരമ്പരകളെ സൃഷ്ടിക്കലാണ് ചിത്തത്തിന്റെ സ്വഭാവം. വിവേകത്തോടുകൂടിയ പുരുഷപ്രയത്നംകൊണ്ട് സങ്കല്‍പ്പങ്ങളെ അടക്കി ചിത്തത്തെ ലയിപ്പിക്കുകതന്നെ വേണം. സ്വര്‍ഗ്ഗവും നരകവും ഭൂമിയും ജനമരണങ്ങളുമെന്നുവേണ്ട എല്ലാം തന്നെയും ചിത്തത്തിന്റെ സൃഷ്ടിയാണ്. ലേഖനം മുഴുവന്‍ വായിക്കുക »

അര്‍ദ്ധനാരീശ്വരസ്തവം – ശ്രീനാരായണഗുരു (21)

അയ്യോയീവെയില്‍കൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിന്നു കാണ്‍കിലൊരുവന്‍
കാരുണ്യവാനാരഹോ!
പയ്യാര്‍ന്നീജനമാഴിയില്‍ പതിവതി –
ന്മുന്നേ, പരന്നൂഴിയില്‍
പെയ്യാ‍റാകണമേ ഘനാംബു, കൃപയാ
ഗംഗാനദീധാമമേ! ലേഖനം മുഴുവന്‍ വായിക്കുക »

മേഘനാദവധം – യുദ്ധകാണ്ഡം (113)

രാഘവന്മാരും മഹാകപിവീരരും
ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ
മര്‍ക്കടനായകന്മാരോടു ചൊല്ലിനാ-
നര്‍ക്കതനയനുമംഗദനും തദാ: ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (7)

മനസ്സ് ഒരു വിഷയത്തില്‍ മുഴുകി തന്മയീഭാവത്തെ പ്രാപിച്ചു കഴിഞ്ഞാല്‍ മറ്റൊന്നുംതന്നെ അറിയില്ല. മനസ്സിന്റെ ഭാവനാവിശേഷമാണ് എല്ലാം അനുഭവങ്ങളും. പ്രേമാതിരേകം കൊണ്ടു ഞങ്ങളുടെ മനസ്സ് അന്യോന്യം തന്മയീഭാവത്തെ പ്രാപിച്ചിരിക്കയാല്‍ ശരീരത്തെ അരിഞ്ഞാല്‍പ്പോലും അറിയില്ല.മനസ്സിന്റെ ദൃഢതയോടുകൂടിയ തന്മയീഭാവത്തിനെന്തു ശക്തിയാണ്! ആ മനസ്സാണ് ഈ ശരീരത്തേയും എന്നുവേണ്ട സംസാരത്തെ ഒട്ടാകെത്തന്നെയും സൃഷ്ടിച്ചിരിക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »

ശിവശതകം – ശ്രീ നാരായണഗുരു (20)

അഴകൊടു ഭാരതയുദ്ധമദ്രിയിന്മേ‌ല്‍
മുഴുചെവിയന്‍മുറികൊമ്പുകൊണ്ടുമുന്നം
എഴുതിനിറച്ചെളിയോര്‍ക്കിണങ്ങി നില്‍ക്കും
മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക! ലേഖനം മുഴുവന്‍ വായിക്കുക »

ദിവ്യൗഷധഫലം – യുദ്ധകാണ്ഡം (112)

ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും
മാരുതി കണ്ടു വണങ്ങി നോക്കും വിധൌ
ഔഷധാവാസമൃഷഭാദ്രിയും കണ്ടി-
തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ. ലേഖനം മുഴുവന്‍ വായിക്കുക »

ഐന്ദവോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (6)

മനസ്സടങ്ങിയ ഒരാളുടെ ദൃഷ്ടിയില്‍ സംസാരമെന്നൊന്നില്ല. മനസ്സ് വികസിച്ചുകൊണ്ടിരിക്കുന്ന ആളുടെ ദൃഷ്ടിയിലാകട്ടെ പലതു മുണ്ടുതാനും. അതിനാല്‍ മനസ്സുതന്നെ ജഗത്തിന്റെ കര്‍ത്താവ്. പരമാത്മാവും മനസ്സ് തന്നെ. മനസ്സുകൊണ്ട് ചെയ്തതേ ചെയ്തതാവൂ. ശരീരം മാത്രം കൊണ്ടു ചെയ്തത് ചെയ്തതാവില്ല. മനസ്സുകൊണ്ട് ചെയ്തത് ചെയ്യാത്തതായും വരില്ല. മനസ്സുതന്നെയാണ് ഭാവനെകൊണ്ട് ശരീരമായിത്തീര്‍ന്നിരിക്കുന്നത്. ശരീരത്തിലുള്ള അഭിമാനം ഹേതുവായിട്ടാണ് ബന്ധവും ദുഃഖവും അജ്ഞാനവുമെല്ലാം ഉണ്ടായതും നിലനില്‍ക്കുന്നതുമെല്ലാം. ഇല്ലാത്ത കര്‍തൃത്വഭോക്തൃത്വങ്ങളും ശരീരാഭിമാനം ഹേതുവായിട്ടാണ് ഉണ്ടായതും നിലനില്‍ക്കുന്നതും. മനസ്സടങ്ങിയവന് ശരീരമോ ശരീരധര്‍മ്മങ്ങളോ കര്‍തൃത്വഭോക്തൃത്വങ്ങളോ ബന്ധദുഃഖങ്ങളോ ഒന്നും തന്നെയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ദേവീസ്തവം – ശ്രീ നാരായണഗുരു (19)

തെഴുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍
മൊഴിയുന്നതെന്നിനി മുനികള്‍ക്കുമെന്നംബികേ!
കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍ -
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ ലേഖനം മുഴുവന്‍ വായിക്കുക »

കാലനേമിയുടെ പുറപ്പാട് – യുദ്ധകാണ്ഡം (111)

മാരുതനന്ദനനൌഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
ചാരവരന്മാര്‍നിശാചരാധീശനോ-
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍‌. ലേഖനം മുഴുവന്‍ വായിക്കുക »

സൂച്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (5)

അപരിച്ഛിന്നവും സച്ചിദാനന്ദവും സത്താമാത്രവുമായ ബ്രഹ്മം എങ്ങും വിളങ്ങുന്നു. പക്ഷേ വാക്കിനും മനസ്സിന്നും അതീതമാണെന്ന കാരണത്താല്‍ അതിന്നപ്രകാരത്തിലുള്ളതാണെന്ന് അറിഞ്ഞവര്‍ക്കും പറയാന്‍ വിഷമംതന്നെ. പ്രസ്തുത ബ്രഹ്മത്തിന്റെ സ്ഫുരണത്തെയാണ് ജീവനെന്നു പറയുന്നത്. അതേ ജീവന്‍തന്നെയാണ് സങ്കല്പംകൊണ്ട് അഹങ്കാരമായിത്തീര്‍ന്നത്. പ്രസ്തുത അഹങ്കാരം സങ്കല്പസ്വരൂപമായിട്ടാണ് ചിത്തം അല്ലെങ്കില്‍ മനസ്സായിത്തീര്‍ന്നത്. ആ മനസ്സിനെത്തന്നെയാണ് മായ പ്രകൃതി എന്നൊക്കെ പറയുന്നത്. പ്രസ്തുത മനസ്സാണ് പിന്നെ സങ്കല്പംകൊണ്ടു ജഗത്തിനെയുണ്ടാക്കുന്നത്. മനസ്സിന്റെ നാനാമുഖങ്ങളായ സങ്കല്പങ്ങള്‍ അല്ലെങ്കില്‍ വൃത്തിജ്ഞാനങ്ങള്‍ ഹേതുവായിട്ട് ആത്മാവിനെ – ബ്രഹ്മത്തെ – തന്നെയാണ് ജഗത്തായി കാണുന്നത്. മനസ്സടങ്ങിയാല്‍ മനോമയമായ സ്വപ്നമില്ലാതാവുന്നതുപോലെ, ജഗത്തും ഇല്ലാതാവുകതന്നെ ചെയ്യും. ആത്മാവിനും ജീവനും തമ്മിലോ, ജീവനും മനസ്സിനും തമ്മിലോ, മനസ്സിനും ജഗത്തിനും തമ്മിലോ യാതൊരു ഭേദവുമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

സദാശിവദര്‍ശനം – ശ്രീനാരായണഗുരു (18)

മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങിനില്‍ക്കുമുള്‍ക്കുരുന്നുരുക്കിനെക്കിനക്കിടും
ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ലമങ്ഗളം. ലേഖനം മുഴുവന്‍ വായിക്കുക »