ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ഔഷധാഹരണയാത്ര – യുദ്ധകാണ്ഡം (110)
കൈകസീനന്ദനനായ വിഭീഷണന്‍
ഭാഗവതോത്തമന്‍ ഭക്തപരായണന്‍
പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു
പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍ ലേഖനം മുഴുവന്‍ വായിക്കുക »
ലീലോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (4)
ജഗത്തു മിത്ഥ്യയാണ് അല്ലെങ്കില്‍ സംസാരം ഇല്ലാത്തതും ചിത്തഭ്രാന്ത് മാത്രവുമാണെന്നു തെളിയിക്കാന്‍വേണ്ടി ഉദാഹരിക്കുന്നതാണ് ലീലോപാഖ്യാനം. ഒരു ജീവന്റെതന്നെ മൂന്നു ജന്മങ്ങളേയും ജീവിതങ്ങളേയും എടുത്തു പൊക്കിക്കാണിച്ചു തരികയാണ് ഈ ഉപാഖ്യാനംകൊണ്ടു ചെയ്തത്. കാലവും ദേശവും കേവലം മനസ്സിന്റെ ഭാവനമാത്രമാണെന്നു ലീലോപാഖ്യാനം വ്യക്തമാക്കുന്നു. സ്വപ്നാവസ്ഥയില്‍ അനുഭവിക്കുന്ന സൂക്ഷ്മലോകം എപ്രകാരം തന്റെ ഭാവനാസൃഷ്ടിമാത്രമാണോ, ഇതുപോലെ ജാഗ്രദവസ്ഥയിലെ സ്ഥൂലപ്രപഞ്ചവും ഭാവനാസൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍ ജഗത്ത് ഇല്ലാത്തതാണ്. വെറും ചിത്തവിഭ്രാന്തി മാത്രമാണെന്നു വ്യക്തമാക്കുന്നു ലീലോപാഖ്യാനം. ലേഖനം മുഴുവന്‍ വായിക്കുക »
ശിവപ്രസാദപഞ്ചകം – ശ്രീ നാരായണഗുരു (17)
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന, പാഹി ശിവ.
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ! ലേഖനം മുഴുവന്‍ വായിക്കുക »
ഇന്ദ്രജിത്തിന്റെ വിജയം – യുദ്ധകാണ്ഡം (109)
മക്കളും തമ്പിമാരും മരുമക്കളു-
മുള്‍ക്കരുത്തേറും പടനായകന്മാരും
മന്ത്രികളും മരിച്ചീടിനാരേറ്റവ-
രെന്തിനി നല്ലതു ശങ്കര! ദൈവമേ!’ ലേഖനം മുഴുവന്‍ വായിക്കുക »
ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ ശ്രീനാരായണഗുരു രചിച്ചതാണ് ഈ കൃതി. യോഗാനുഭവങ്ങളെല്ലാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട് ദേവീസ്തുതിയാണെന്ന് തോന്നാമെങ്കിലും ഉജ്ജ്വലമായൊരു അദ്വൈത വേദാന്തകൃതിയാണ് “ജനനീ നവരത്നമഞ്ജരി”. ജനനിക്ക് അര്‍പ്പിക്കുന്ന ഒന്‍പതു പദ്യരത്നങ്ങളടങ്ങുന്ന ഒരു പൂങ്കുല എന്ന അര്‍ത്ഥത്തിലാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ഈ കൃതിയെ അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ഉല്പത്തി പ്രകരണം – ലഘുയോഗവാസിഷ്ഠം (3)
ലോകത്തില്‍ അനുഭൂതി, വേദനം, പ്രതിപത്തി, പ്രത്യക്ഷം എന്നൊക്കെ പറയുന്നതെന്തോ അതുതന്നെയാണ് ജീവന്‍. അതായതു ലോകം നമുക്കെല്ലാവര്‍ക്കും അനുഭവസ്വരൂപവും, വേദനാത്മകവും, പ്രതിപത്തിക്കാസ്പദവും പ്രത്യക്ഷവുമാണ്. അതിനാല്‍ പറയപ്പെട്ട ശബ്ദങ്ങളെല്ലാം ലോകത്തിന്റെ പര്യായങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റില്ല; എന്നാല്‍ അതാണ് ജീവന്‍ എന്നര്‍ത്ഥമല്ല. ജീവനില്‍നിന്നു വേറെയല്ല പറയപ്പെട്ട വേദന അല്ലെങ്കില്‍ പ്രത്യക്ഷം. ‘ഞാന്‍’ എന്ന അഭിമാനത്തോടുകൂടിയ വിജ്ഞാനമാണ് ജീവന്റെ സ്വരൂപം. പ്രസ്തുത വിജ്ഞാനംതന്നെ സങ്കല്പാകാരേണ വിജൃംഭിക്കുന്നു എന്നുള്ളതാണ് പദാര്‍ത്ഥത്തിന്റെ സത്ത. ലേഖനം മുഴുവന്‍ വായിക്കുക »
ബാഹുലേയാഷ്ടകം – ശ്രീ നാരായണഗുരു (16)
ഓം ഓം ഓം ഹോമധൂമപ്രകടതടജടാ-
കോടിഭോഗിപ്രപൂരം
അം അം അം ആദിതേയപ്രണതപദയുഗാം
ഭോരുഹശ്രീവിലാസം
ഉം ഉം ഉം ഉഗ്രനേത്രത്രയലസിതപൂര്‍-
ജ്യോതിരാനന്ദരുപം
ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം
ഭാവയേ ബാഹുലേയം. ലേഖനം മുഴുവന്‍ വായിക്കുക »
അതികായവധം – യുദ്ധകാണ്ഡം (108)
കുംഭകര്‍ണ്ണന്‍ മാറിച്ചോരു വൃത്താന്തവും
കമ്പം വരുമാറു കേട്ടു ദശാസനന്‍
മോഹിച്ചു ഭൂമിയില്‍ വീണു പുനരുടന്‍
മോഹവും തീര്‍ന്നു മുഹൂര്‍ത്തമാത്രംകൊണ്ടു ലേഖനം മുഴുവന്‍ വായിക്കുക »
മുമുക്ഷുപ്രകരണം – ലഘുയോഗവാസിഷ്ഠം (2)
വിധിയെന്നോ വാസനയെന്നോ ഭാഗ്യമെന്നോ ഒക്കെപറഞ്ഞു പ്രയത്നം ചെയ്യാതെ അലസനായിരിക്കുന്ന ഒരാള്‍ക്ക് ഒരു കാര്യവും ഈ ലോകത്തില്‍ നിറവേറാന്‍ പോകുന്നില്ല. തൃഷ്ണയോടുകൂടിയ പ്രയത്നംകൊണ്ടു മാത്രമേ ആത്മജ്ഞാനം ഉണ്ടാവൂ. വാസന അനുകൂലിക്കുമ്പോള്‍ താനേ ജ്ഞാനമുണ്ടാവുമെന്നുപറഞ്ഞ് അലസനും മൂഢനുമായിക്കഴിയുന്ന ഒരാള്‍ക്ക് എത്രകാലം കഴിഞ്ഞാലും ജ്ഞാനമുണ്ടാവാന്‍ പോകുന്നില്ല. വിവേകംകൊണ്ട് വാസനയെ കീഴൊതുക്കി പ്രയത്നത്തെ സഫലമാക്കണം. അതാണ് പൗരുഷം. ലേഖനം മുഴുവന്‍ വായിക്കുക »
ഗീതാജ്ഞാനയജ്ഞം – സ്വാമി സന്ദീപാനന്ദഗിരി (ലേഖനങ്ങള്‍, MP3)
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഭഗവത്‌ഗീതയിലെ സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി സന്ദീപാനന്ദഗിരി അവതരിപ്പിച്ച സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍ ശ്രേയസ്സില്‍ ലഭ്യമാണ്. കൂടാതെ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞം ഓഡിയോ MP3 യും . ലേഖനം മുഴുവന്‍ വായിക്കുക »
ഗുഹാഷ്ടകം – ശ്രീ നാരായണഗുരു (15)
ശാന്തം ശംഭുതനുജം സത്യമനാധാരം ജഗദാധാരം
ജ്ഞാത്യജ്ഞാനനിരന്തരലോക ഗുണാതീതം ഗുരുണാതീതം
വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം
സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം. ലേഖനം മുഴുവന്‍ വായിക്കുക »
വേണ്ടത് ലോക സമന്വയം (107)
യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ആധ്യാത്മികതയുടെ പ്രതീകമാണ്. ധനുര്‍ധരനായ പാര്‍ഥന്‍, കര്‍മ്മപ്രതീകവും. ഇവയുടെ സമന്വയമുണ്ടാകുന്നിടത്ത് ഐശ്വര്യം, വിജയം, അഭിവൃത്തി, ശരിയായ നീതി ഇതൊക്കെയുണ്ടാകും. ഈ ചേര്‍ച്ചയുടെ അഭാവം കൊണ്ടാണ് ഇവ ഇല്ലാതെ പോകുന്നത്. അമേരിക്കയില്‍ പാര്‍ഥനുണ്ട്, യോഗേശ്വരന്റെ അഭാവമുണ്ട്. ഭാരതത്തിന് ആധ്യാത്മികതയുണ്ട്, പാര്‍ഥനില്ല. ലോകങ്ങളുടെ ഒരു സമ്മേളനമാണ് അതിനാല്‍ ഇവിടെ ആവശ്യമെന്ന് സ്വാമി സന്ദീപ് ചൈതന്യ പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »
നാരദസ്തുതി – യുദ്ധകാണ്ഡം (107)
സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക-
യക്ഷഭുജംഗാപ്സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍ ലേഖനം മുഴുവന്‍ വായിക്കുക »
വൈരാഗ്യപ്രകരണം – ലഘുയോഗവാസിഷ്ഠം (1)
ജ്ഞാനത്തിനും സംസാരത്തിനും ഉപാധി ചിത്തമാകുന്ന ഒന്നുതന്നെ. അതില്‍ ഒന്നു നിറഞ്ഞിരിക്കുമ്പോള്‍ മറ്റൊന്നിനു പ്രവേശിക്കാന്‍ വയ്യ. സംസാരത്തെ അകറ്റി ചിത്തത്തെ ഒഴിവാക്കലാണ് വൈരാഗ്യം കൊണ്ടു സാധിക്കേണ്ടിയിരിക്കുന്നത്. ചിത്തം കേവലം ചിദാകാശംപോലെ നിര്‍മ്മലമായിത്തീര്‍ന്നാല്‍ ആത്മജ്ഞാനത്തിനു പ്രയത്നംതന്നെ ആവശ്യമില്ല. അതിനാല്‍ ആത്മജ്ഞാനത്തെ സാധിപ്പിക്കുന്നു വൈരാഗ്യം എന്നുപറയണം. വേദശാസ്ത്രങ്ങളെയൊക്കെ പഠിക്കുകയും തപസ്സും യോഗവും അഭ്യസിക്കുകയും ചെയ്താലും വൈരാഗ്യത്തിന്റെ കുറവുകൊണ്ടു മിക്കപ്പോഴും അനുഭൂതിയിലെത്താതിരിക്കാറുണ്ട്. അതിനാല്‍ ജ്ഞാനത്തിനു മുഖ്യമായ ഉപാധിവൈരാഗ്യമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ലേഖനം മുഴുവന്‍ വായിക്കുക »
ഏകാഗ്രതയോടെ ശ്രവണവും മനനവും നടത്തുക (106)
കേള്‍ക്കുന്നത് ഏകാഗ്രതയിലാകണം. വെറുതെ കേട്ടുപോയതുകൊണ്ട് ഫലമില്ല. ശ്രവണവും മനനവും നടക്കണം. കേട്ടതിനെക്കുറിച്ച് ചിത്തിച്ച് ശബ്ദാര്‍ഥവും ഭാവാര്‍ഥവും അറിയണം. എങ്കില്‍ മോഹം നശിക്കും. ശാസ്ത്രശ്രവണത്തിന് അവസരമുണ്ടാകുന്നതുതന്നെ നാം തിരഞ്ഞെടുക്കപ്പെട്ടവരായതു കൊണ്ടാണ്.തപസ്സും ഭക്തിയുമില്ലാത്തവന്, പരസേവനംചെയ്യാത്തവന്, അസൂയയുള്ളവന് ഒന്നും ശാസ്ത്രം ഉപദേശിക്കരുതെന്ന് ഗീത പറയുന്നു. താത്‌പര്യമില്ലാത്തവര്‍ക്ക് നല്‍കരുത്. ലേഖനം മുഴുവന്‍ വായിക്കുക »




