ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ഷണ്‍മുഖദശകം – ശ്രീ നാരായണഗുരു (11)

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും-
ചില്ലിവല്ലിക്കൊടിക്കുള്‍
മൗനപ്പുന്തിങ്കളുള്ളുടുരുകുമമൃതൊഴു-
ക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയം ഞെരുക്കക്കലരുവതിനരുള്‍-
ത്തന്മയാം നിന്നടിത്താര്‍-
തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട
ക്കീടു മച്ചില്‍ക്കൊഴുന്തേ! ലേഖനം മുഴുവന്‍ വായിക്കുക »

യുദ്ധാരംഭം – യുദ്ധകാണ്ഡം (103)

വാനര സേനയും കണ്ടകമേബഹു-
മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ
യുദ്ധത്തിനായ് രജനീചരവീരരെ-
സ്സത്വരം തത്ര വരുത്തി വാഴും വിധൌ ലേഖനം മുഴുവന്‍ വായിക്കുക »

എല്ലാം അറിവില്‍ പരിശുദ്ധമാകുന്നു (102)

കര്‍മ്മവും സന്ന്യാസവും ജ്ഞാനികള്‍ക്ക്‌ രണ്ടല്ല, ജ്ഞാനംകൊണ്ട്‌ പ്രാപിക്കാവുന്നതുതന്നെ കര്‍മ്മം കൊണ്ടും പ്രാപിക്കുന്നു. രണ്ടും പരസ്പര പൂരകമാണ്‌. സ്വഗുണത്തിനനുസരിച്ച കര്‍മ്മങ്ങള്‍ ചെയ്യണം. സ്വരൂപത്തില്‍നിന്ന്‌ അന്യമായിട്ടുള്ളത്‌ താനാണെന്ന്‌ ധരിക്കുന്നതുതന്നെ പരധര്‍മമാണ്‌. ഞാന്‍ ശരീരമാണ്‌, മനസ്സാണ്‌, വികാരവിചാരങ്ങളാണ്‌ എന്നൊന്നും കരുതരുത്‌. ഞാന്‍ കൊല്ലുന്നു എന്നു പറയുന്നതുതന്നെ പരധര്‍മമാണ്‌. എനിക്ക്‌ കര്‍തൃത്വമില്ല. നമ്മുടെ സ്വരൂപം ആനന്ദമാണ്‌. ഇത്‌ ധ്യാനത്തിലൂടെ അനുഭവിക്കാം. ലേഖനം മുഴുവന്‍ വായിക്കുക »

ഷണ്‍മുഖസ്‍തോത്രം – ശ്രീ നാരായണഗുരു (10)

അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്‍ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്‍കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും
ഹൃത്‍കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമാം. ലേഖനം മുഴുവന്‍ വായിക്കുക »

മാല്യവാന്റെ വാക്യം – യുദ്ധകാണ്ഡം (102)

ചാരനായോരു ശുകന്‍ പോയനന്തരം
ഘോരനാം രാവണന്‍ വാഴുന്ന മന്ദിരേ
വന്നിതു രാവണമാതാവുതന്‍ പിതാ-
ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

ഭദ്രകാള്യഷ്ടകം – ശ്രീ നാരായണഗുരു (9)

ശ്രീമച്ഛങ്കരപാണിപല്ലവകിര-
ല്ലോലംബമാലോല്ലസ-
ന്‍മാലാലോലകലാപകാളബരീ-
ഭാരാവലീഭാസുരീം
കാരുണ്യാമൃതവാരിരാശിലഹരീ-
പീയൂഷവര്‍ഷാവലീം
ബാലാംബാം ലളിതാളകാമനുദിനം
ശ്രീഭദ്രകാളീം ഭജേ ലേഖനം മുഴുവന്‍ വായിക്കുക »

ചോദ്യം ഉയരുമ്പോള്‍ ധ്യാനം ആരംഭിക്കുന്നു (101)

ശബ്ദസ്പര്‍ശ രസരൂപഗന്ധളെ സത്യമെന്ന്‌ കരുതുന്നവരുടെ പ്രതീകമാണ്‌ പഞ്ചജനന്‍. ആ ആസുരികഭാവങ്ങളെ മാറ്റി ഭഗവാന്‍ അവരുടെ ശരീരം ധര്‍മകാഹളത്തിനായി ഉപയോഗിക്കുന്നു. പിന്നെ നമ്മില്‍നിന്ന്‌ പുറപ്പെടുന്നത്‌ ധര്‍മ്മമായിരിക്കും. നാം മുരളിയായി ഭഗവാണ്‌ നിന്നുകൊടുക്കണം. മധുരമായ നാദം വരണമെങ്കില്‍ ഉള്ളില്‍ ഒന്നും പാടില്ല. ആ ധര്‍മ്മനാദം ദേശകാലാദികളെ അതിവര്‍ത്തിച്ച്‌ നിലകൊള്ളും. ഭൂമിയേയും ആകാശത്തേയും കിടിലംകൊള്ളിക്കുമെന്നതിന്റെ സാരാംശം ഇതാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ശുകന്റെ പൂര്‍വ്വവൃത്താന്തം – യുദ്ധകാണ്ഡം (101)

ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം
കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു
ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും
ദേവാരികള്‍ക്കു വിനാശത്തിനായ്ക്കൊണ്ടും
യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

സത്യം ഏറ്റവും ലളിതമാണ് (100)

സത്യം ഏറ്റവും ലളിതവും പ്രാപിക്കാന്‍ ഏറെ എളുപ്പമുള്ളതുമാണ്. ഇല്ലാത്ത പൂട്ട് തുറക്കാന്‍ ശ്രമിച്ചാണ് നാം പരാജയപ്പെടുന്നത്. ഒട്ടും സങ്കീര്‍ണമല്ലാത്തതിനെ നാം പറഞ്ഞ് സങ്കീര്‍ണമാക്കുകയാണ്. ബ്രഹ്മത്വം പ്രാപിച്ചവന്‍ ഒന്നിലും ദുഃഖിക്കുന്നില്ല, ഒന്നും ആഗ്രഹിക്കുന്നില്ല. സര്‍വഭൂതങ്ങളിലും സമഭാവനയുള്ള അവന് ഉത്തമമായ ഭക്തിയുണ്ടാകും. മരിച്ചു കഴിഞ്ഞല്ല, ഇവിടെ, ഇപ്പോഴാണ് മോക്ഷം വേണ്ടത്. ലേഖനം മുഴുവന്‍ വായിക്കുക »

ജനനീനവരത്നമഞ്ജരി – ശ്രീ നാരായണഗുരു (8)

ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്‍മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണു വലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും-
ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ! ലേഖനം മുഴുവന്‍ വായിക്കുക »

രാവണശുകസംവാദം – യുദ്ധകാണ്ഡം (100)

പംക്തിമുഖനുമവനോടു ചോദിച്ചാ-
‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ!
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി-
മാനവിരോധം വരുത്തിയതാരൊ? തവ
ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം ലേഖനം മുഴുവന്‍ വായിക്കുക »

പൂജ സ്വകര്‍മാനുഷ്ഠാനമാണ് (99)

പരിശുദ്ധമായ ബുദ്ധിയോടുകൂടി ധൈര്യത്താല്‍ മനസ്സിലെ നിയമനംചെയ്ത് ശബ്ദാദിവിഷയങ്ങള്‍ക്ക് അപ്പുറത്തുനിന്ന് രാഗദ്വേഷങ്ങളെ പൂര്‍ണമായി കളഞ്ഞ്, മിതമായി ഭക്ഷിച്ച് വാക്കും മനസ്സും ശരീരവും തമ്മില്‍ പാരസ്പര്യം ഉണ്ടാക്കി ധ്യാനനിഷ്ഠനായി വൈരാഗ്യത്തെ നല്ലവണ്ണം ആശ്രയിച്ച് അഹങ്കാരം (ഞാന്‍ ചെയ്തു, ഞാന്‍ അനുഭവിക്കുന്നു എന്നെക്കെയുള്ള ഭാവം), ബലം, ദര്‍പ്പം, കാമം, ക്രോധം, തന്റേതെന്ന ഭാവം ഇവയൊക്കെ വെടിഞ്ഞ് ഒന്നിനോടും മമതയില്ലാതെ ശാന്തമായി ഏകാന്തതയില്‍ ഇരിക്കുന്നവര്‍ ബ്രഹ്മാനുഭൂതിക്ക് യോഗ്യനാണ്. ലേഖനം മുഴുവന്‍ വായിക്കുക »

കാളിനാടകം – ശ്രീ നാരായണഗുരു (7)

നമോ നാദബിന്ദ്വാത്മികേ! നാദഹീനേ!
നമോ നാരദാദീഢ്യപാദാരവിന്ദേ!
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ!
നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ! ലേഖനം മുഴുവന്‍ വായിക്കുക »

സേതുബന്ധനം – യുദ്ധകാണ്ഡം (99)

തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ-
നര്‍ക്കാത്മജാദി കപിവരന്മാരൊടും
രക്ഷോവരനാം വിഭീഷണന്‍‌തന്നൊടും
ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

ദൈവം മനുഷ്യനാകട്ടെ – എം മുകുന്ദന്‍ (സന്ദീപ്‌ ചൈതന്യയെ കുറിച്ച്)

“നമുക്കൊരു പ്രേമമൊക്കെയുണ്ടായിരുന്നു. എം ടി ചിത്രത്തില്‍ വിനീത് അവതരിപ്പിച്ച പ്രേമംപോലെ. ആ പെണ്‍കുട്ടി ഇപ്പോള്‍ നമ്മളെ ടി വിയില്‍ കാണുന്നുണ്ടാകും. ഭര്‍ത്താവും കുട്ടികളുമായി ഇന്ന് മുന്നില്‍ വന്നാല്‍പ്പോലും ഒരു ജാള്യവുമില്ലാതെ എനിക്ക് സംസാരിക്കുവാനാവും. ആ പഴയ കാമുകന്‍ ഞാനാണെന്ന് പറയാനും ധൈര്യമുണ്ട്.” മറ്റു സ്വാമിമാര്‍ ആള്‍ദൈവങ്ങളോ ദൈവങ്ങളോ ആയി മാറുവാന്‍ ശ്രമിക്കുമ്പോള്‍ സ്വാമി സന്ദീപ് ചൈതന്യ ഒരു പച്ച മനുഷ്യനാകുവാന്‍ ശ്രമിക്കുന്നു. ദൈവത്തെ മനുഷ്യനായി കാണുവാനും ശ്രമിക്കുന്നു. – എം മുകുന്ദന്‍ ലേഖനം മുഴുവന്‍ വായിക്കുക »