ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ബ്രഹ്മാവുചെയ‍്ത സൃഷ്ടി വര്‍ണ്ണനം – ഭാഗവതം (52)

അരൂപികളായ സിദ്ധന്മാരും പിതൃക്കളും ബ്രഹ്മശരീരത്തില്‍ നിന്നു പൂര്‍ണ്ണശക്തിയോടെ ഊര്‍ജ്ജ്വസ്വലരായി പുറത്തുവന്നു. ബ്രഹ്മശരീരത്തിലൂടെയത്രേ പിതൃക്കള്‍ക്ക്‌ തപ്പര്‍ണമേകുന്നുതും അതു സ്വീകരിക്കപ്പെടുന്നതും. മറഞ്ഞിരിക്കാനുളള സിദ്ധിയില്‍നിന്നും ബ്രഹ്മാവ്‌ സിദ്ധനേയും വിദ്യാധരനേയും സൃഷ്ടിച്ചു. അവരാ ബ്രഹ്മശരീരം സ്വന്തമാക്കുകയും ചെയ്തു. സ്വന്തം പ്രതിബിംബം ജലത്തില്‍ കണ്ട്‌ വശായ ബ്രഹ്മാവില്‍നിന്നും കിന്നരന്മാരും കിംപുരുഷന്മാരും ഉണ്ടായി. സൃഷ്ടാവ്‌ വിശ്രമിക്കുമ്പോള്‍ താഴെവീണ രോമങ്ങള്‍ പാമ്പുകളായി. ലേഖനം മുഴുവന്‍ വായിക്കുക »

ഹിരണ്യാക്ഷനെവധിച്ച യുദ്ധവര്‍ണ്ണനം – ഭാഗവതം (51)

രാക്ഷസന്‍ പിന്നെ ഭഗവാനെ തന്റെ ശക്തമായ കരവലയത്തില്‍ ഒതുക്കാന്‍ ശ്രമിച്ചു. അവനപ്പോള്‍ ഭഗവാനെ കീഴടക്കുക അസാദ്ധ്യമെന്ന് മനസിലായി. ഭഗവാന്‍ ഹിരണ്യാക്ഷന്റെ ചെവിക്കു താഴെ ആഞ്ഞിടിച്ചു. അതോടെ അവന്‍ ചത്തുമലച്ചുവീണു. ദേവന്മാര്‍ സന്തോഷിച്ചു. അവര്‍ ഈ രാക്ഷസന്റെ ഭാഗ്യാതിരേകത്തെപ്പറ്റി അത്ഭുതം കൂറി.”ഭഗവാന്റെ കാലു കൊണ്ടുളള തൊഴിയേല്‍ക്കുക, ഏറ്റവുംവലിയ യോഗിവര്യന്മാര്‍ പോലും നിത്യവും പൂജിക്കുന്നു പാദാരവിന്ദങ്ങളാണത്‌. ഭഗവല്‍മുഖം കണ്ടുകൊണ്ട്‌ ശരീരമുപേക്ഷിക്കുവാന്‍ ഭാഗ്യമുണ്ടാവുക!എല്ലാം രാക്ഷസവീരന്റെ സുകൃതമത്രെ. ഈ രാക്ഷസന്‍ മുജ്ജന്മങ്ങളില്‍ ഭഗവല്‍സേവയ്ക്കു നിന്നുവനാണല്ലോ. മരണശേഷം അവനാപദവിയിലേക്ക്‌ തിരിച്ചു പോവുകയും ചെയ്യും.”ദേവന്മാര്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചു, പ്രകീര്‍ത്തിച്ചു. അദ്ദേഹം വൈകുണ്ഠത്തിലേക്ക്‌ തിരിക്കുകയും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

ഹിരണ്യാക്ഷ വരാഹമൂര്‍ത്തി യുദ്ധവര്‍ണ്ണനം – ഭാഗവതം(50)

ബ്രഹ്മാവ്‌ ഭഗവാനെ പ്രാര്‍ത്ഥിച്ചു. “ഭഗവാന്‍, എന്നില്‍നിന്നു കിട്ടിയ വരത്തിന്റെ ബലത്തില്‍ ദേവന്മാരേപ്പോലും നിന്ദിക്കാനും ആക്രമിക്കാനും ഈ രാക്ഷസന്‍ മുതിര്‍ന്നിരിക്കുന്നു. അവനെ നശിപ്പിക്കാന്‍ വൈകരുതേ. സന്ധ്യാനേരമായാല്‍ രാക്ഷസപ്പരിഷകള്‍ക്ക്‌ ശക്തി വര്‍ദ്ധിക്കും. ഈ വിഡ്ഢിയാകട്ടെ ഞങ്ങളുടെ ഭാഗ്യാതിരേകംകൊണ്ട്‌ ഭഗവാനേ, അങ്ങയുടെ അടുത്തേക്ക്‌ സ്വയം വന്നിരിക്കുന്നു. ഉടനെതന്നെ അവനെ വധിച്ച്‌ ഭൂമിയില്‍ സമാധാനം വരുത്തിയാലും.” ലേഖനം മുഴുവന്‍ വായിക്കുക »

ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും ജനനം – ഭാഗവതം (49)

ദിതിയുടെ പുത്രന്മാര്‍ വളര്‍ന്ന് അതിശക്തരും പര്‍വ്വതസമാനരുമായിത്തീര്‍ന്നു. ആകാശംമുട്ടെ വളര്‍ന്ന അവരുടെ ഭാരത്തില്‍ ഭൂമി ഞെരിഞ്ഞമര്‍ന്നു. കശ്യപമുനി അവര്‍ക്ക്‌ ഹിരണ്യകശിപു എന്നും ഹിരണ്യാക്ഷന്‍ എന്നും പേരിട്ടു. ബ്രഹ്മാവില്‍ നിന്നും നേടിയ വരബലത്തില്‍ അവര്‍ അജയ്യരായിത്തീര്‍ന്നു. ഹിരണ്യകശിപു മൂന്നു ലോകങ്ങളും കീഴടക്കി, ദേവന്മാരെപ്പോലും തന്റെ അധീനതയിലാക്കി. ഹിരണ്യാക്ഷന്‍ യുദ്ധക്കൊതിപൂണ്ട്‌ ഭൂലോകം മുഴുവന്‍ ചുറ്റി നടന്നു. അഹങ്കാരംകൊണ്ട് മത്തനായി തന്നെ എതിര്‍ക്കാന്‍ ശക്തനായ എതിരാളിയെത്തേടി അവനങ്ങനെ നടന്നു. ആര്‍ക്കും അവന്റെ നീക്കങ്ങളെ തടയാനായില്ല. ദേവന്മാര്‍ പേടിച്ചൊളിച്ചു. ഇതവന്റെ അഹങ്കാരം വര്‍ദ്ധിപ്പിക്കുകയും ദ്വന്ദയുദ്ധത്തിനായി അവന്‍ എല്ലാവരേയും വെല്ലുവിളിക്കുകയും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

ജയവിജയന്മാര്‍ വൈകുണ്ഠത്തില്‍ നിന്ന് അധപതിച്ചത് – ഭാഗവതം(48)

അവിടുത്തെ സനാതനധര്‍മ്മം സ്വയം നിര്‍മ്മിതമായ ഒന്നത്രേ. അവിടുത്തെ കൃപയാലാണല്ലോ ധര്‍മ്മം സംരക്ഷിക്കപ്പെട്ടുവരുന്നുതും. ധര്‍മ്മത്തിന്റെ ലക്ഷ്യവും രഹസ്യവും, മാര്‍ഗ്ഗവും അവിടുന്നുതന്നെ. ധര്‍മ്മാവതാരങ്ങളായി കാലാകാലങ്ങളും പ്രത്യക്ഷപ്പെടുന്നതും അവിടുന്നല്ലേ? ഞങ്ങളുടെ ഹൃദയകമലങ്ങളെ ശുദ്ദമാക്കാന്‍ അനുഗ്രഹം നല്‍കിയാലും. മാമുനിമാരുടെ മഹിമാകഥനങ്ങള്‍ ധര്‍മ്മരക്ഷക്കായി അവിടുന്നുതന്നെ ചെയ്യുന്ന ലീലാവിലാസമത്രേ. ലേഖനം മുഴുവന്‍ വായിക്കുക »

സനകാദികളുടെ വൈകുണ്ഠ പ്രവേശം – ഭാഗവതം (47)

സനകാദികള്‍ ഈ വിഷ്ണുതലത്തില്‍ പ്രവേശിച്ചു. ആദ്യത്തെ ആറുദ്വാരങ്ങള്‍ ആരും തടസ്സപെടുത്താതെ അവര്‍ കടന്നുചെന്നു. ഏഴാം ദ്വാരത്തില്‍ സ്വയം വിഷ്ണുരൂപത്തിലുളള ദ്വാരപാലന്മാര്‍ അവരെ തടഞ്ഞു. “വിശ്വംമുഴുവന്‍ ഭഗവാന്റെ ഉദരമായതുകൊണ്ട്‌ ഇവിടെക്കഴിയുന്നവര്‍ സ്വയം നാനാത്വത്തെ അറിയുന്നില്ല. അപ്പോള്‍പ്പിന്നെ നിങ്ങള്‍മാത്രം സ്വയം വിഷ്ണുസമാനമായ ദിവ്യശരീരരൂപമുണ്ടെങ്കിലും വൈവിധ്യത്തിന്റെ ഭയമേശി ഞങ്ങളുടെ യാത്ര തടയുവാന്‍ ഇടവന്നതെന്തുകൊണ്ട്‌?” ഈ രണ്ടുപേരും ലൗകീകജീവിതത്തിലേക്കു മടങ്ങിപ്പോയി സ്വയം പാപപരിഹാരം നേടി തിരിച്ചുവരട്ടെ എന്ന് മുനിമാര്‍ തീരുമാനിച്ചു. തങ്ങള്‍ക്കുകിട്ടിയ ശിക്ഷ ശിരസാവഹിച്ചെങ്കിലും ലോകവാസത്തിനിടയിലും ഭഗവദ്‌ചിന്ത കൈവിടാതിരിക്കാന്‍ അനുഗ്രഹം നല്‍കണമെന്നവര്‍ മുനിമാരോട് അഭ്യര്‍ഥിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

കശ്യപനില്‍ നിന്ന് ദിതി ഗര്‍ഭം ധരിക്കുന്നു – ഭാഗവതം (46)

കശ്യപന്‍ അവളെ സമാധാനിപ്പിച്ചു.”രുദ്രഭഗവാന്റെ സമയസീമകളെ ലംഘിച്ചതുകൊണ്ട്‌ നിനക്കുണ്ടാകുന്ന പുത്രന്മാര്‍ രണ്ടും അതിഭയങ്കരന്മാരായ രാക്ഷസന്മാരായിരിക്കും. എങ്കിലും നീ സ്വയം തെറ്റു മനസിലാക്കിയതുകൊണ്ട്‌ അവര്‍ക്ക്‌ രണ്ടുപേര്‍ക്കും ഭഗവാനായ ഹരിയുടെ കൈകളാല്‍ കൊല്ലപ്പെടാന്‍ സാദ്ധ്യത കൈവരും”.ആദ്യം കാര്യം കേട്ടുഞെട്ടിയെങ്കിലും പിന്നീട്‌ ദിതി സ്വയം ആശ്വസിച്ചു. കശ്യപന്‍ തുടര്‍ന്നു: ” നിന്റെ ഹരിഭക്തിയാലും നിനക്ക്‌ ശിവനിലും എന്നിലും ഭക്തിയുളളതിനാലും നിന്റെ പൌത്രന്മാരില്‍ ഒരുവന്‍ ഭാവിയില്‍ ഭക്തന്മാരുടെ തിലകക്കുറിയായി ലോകമെങ്ങും പുകള്‍പെറ്റവനായി തീരുന്നതാണ്‌.” ലേഖനം മുഴുവന്‍ വായിക്കുക »

യജ്ഞവരാഹമൂര്‍ത്തിയുടെ ചരിത്രം- ഭാഗവതം (45)

ഭഗവാന്‍ വരാഹരൂപത്തില്‍ ഭൂമിയെ കണ്ടുപിടിക്കാന്‍ മണത്തുനടന്നു. കൂര്‍ത്തു വലിയ ദംഷ്ട്രകളുമായിട്ടാണെങ്കിലും മുനിമാരുടെ നേരേ കരുണയോടെ അതങ്ങനെ നടന്നു. പിന്നീട്‌ സമുദ്രത്തിനടിയിലേക്ക്‌ മുങ്ങി. സമുദ്രത്തിന്റെ അഗാധതയില്‍ ഭൂമിയെ കണ്ടെത്തി. ഭൂമിയെ സമുദ്രത്തിനു മുകളുലേക്കു പൊന്തിച്ചു കൊണ്ടുവരുമ്പോള്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ തടസ്സപ്പെടുത്തിയെങ്കിലും അവന്റെ കഥ അപ്പോഴേ കഴിച്ച്‌ ഭൂമിയെ സമുദ്രത്തിനു മുകളില്‍ ഉറപ്പിച്ചു നിര്‍ത്തി. ലേഖനം മുഴുവന്‍ വായിക്കുക »

സ്വയംഭൂ മനുവിന്റെയും ശതരൂപയുടെയും ജന്മം – ഭാഗവതം (44)

ബ്രഹ്മാവിന്റെ നാലുമുഖങ്ങളില്‍നിന്നും നാലുവേദങ്ങള്‍, ധര്‍മ്മത്തെ പ്രതിപാദിക്കുന്നു നാലുപുരാണേതിഹാസങ്ങള്‍, നാലുശാസ്ത്രങ്ങള്‍ (യുദ്ധം, വൈദ്യം, സംഗീതം, വാസ്തുവിദ്യ), ധര്‍മ്മത്തിന്റെ നാലു നെടുംതൂണുകള്‍ (ജ്ഞാനം, ദയ, തപസ്സ്, സത്യം) എന്നിവ ഉണ്ടായി. നാലു ജീവല്‍ഘട്ടങ്ങള്‍ (ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം), നാലു ദിവ്യസങ്കലനങ്ങള്‍, രാഗങ്ങള്‍ എന്നിവയുണ്ടായി. ബ്രഹ്മാവില്‍ നിന്നുതന്നെ സംഗീതവും അക്ഷരവുമുണ്ടായി. ലേഖനം മുഴുവന്‍ വായിക്കുക »

ഭാഗവതാമൃതം വീഡിയോ – സ്വാമി ഉദിത് ചൈതന്യാജി (വാല്യം 1 – 5)

സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവതാമൃതം അദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വളരെ കൃത്യതയോടെ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതിനു ശ്രീ bebliss4life നു നന്ദി രേഖപെടുത്തുന്നു. ശ്രേയസ് വായനക്കാരുടെ സൗകര്യത്തിനു വീഡിയോ ക്ലിപ്പുകള്‍ ഇവിടെ ലഭ്യമാക്കുന്നു. ഏകദേശം 95 മിനിറ്റ് നീളമുള്ള അഞ്ചു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാ വാല്യവും കൂടി ഏകദേശം 7 മണിക്കൂര്‍ 45 മിനിറ്റ്വീ ഡിയോ ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

രാമകഥാസാഗരം വീഡിയോ – സ്വാമി ഉദിത് ചൈതന്യ

സ്വാമി ഉദിത് ചൈതന്യയുടെ രാമകഥാസാഗരം അദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വളരെ കൃത്യതയോടെ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതിനു ശ്രീ http://www.youtube.com/bebliss4life നു നന്ദി രേഖപെടുത്തുന്നു. ഏകദേശം 100 മിനിറ്റ് നീളമുള്ള ആറു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാ വാല്യവും കൂടി 10 മണിക്കൂര്‍ വീഡിയോ ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ഗീതാമൃതം ഭഗവദ്‌ഗീതാ യജ്ഞം MP3 – സ്വാമി ഉദിത് ചൈതന്യ

സ്വാമി ഉദിത് ചൈതന്യാജി കുരുക്ഷേത്രത്തില്‍ വച്ച് നടത്തിയ ഗീതാമൃതം ഭഗവദ്‌ഗീത ജ്ഞാനയജ്ഞത്തിന്റെ DVDയില്‍ നിന്നും ഓഡിയോ മാത്രം MP3 ഫോര്‍മാറ്റില്‍ അടര്‍ത്തിയെടുത്ത്, encode ചെയ്ത്, ശ്രേയോമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന മറ്റുള്ള മുമുക്ഷുക്കള്‍ക്കും വഴികാട്ടിയാകട്ടെ എന്ന സദുദ്ദേശത്തോടെ ശ്രേയസിലേക്ക് എത്തിച്ചു തന്ന ഒരു മഹാമനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ഈ ഓഡിയോ ശേഖരം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 345 MB (25 hrs 8 mins) മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

ആധ്യാത്മിക സംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിക്കുക

മക്കളേ, ആത്മീയത അറിഞ്ഞ് കുടുംബജീവിതം നയിച്ചാല്‍ പുരുഷന്‍ സ്ത്രീയെയും സ്ത്രീ പുരുഷനെയും പരസ്​പരം അംഗീകരിക്കും. അവിടെ ഒരു വിശാലമായ ലോകം നമുക്ക് പടുത്തുയര്‍ത്താന്‍ കഴിയും. കുട്ടികള്‍ ജനിക്കുമ്പോള്‍ ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പ് അവിടംകൊണ്ടും അവസാനിക്കാന്‍ പാടില്ല. അതു വലുതായിക്കൊണ്ടേയിരിക്കണം. അത് വ്യാപിച്ച് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് വളരണം. അതാണ് കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ശരിയായ സന്തോഷത്തിന്റെ ലോകം. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനയോഗം ഭഗവദ്‌ഗീത സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭഗവദ്‌ഗീത ധ്യാനയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 131 MB (9 hrs 36 mins) മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മസംന്യാസയോഗം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി

ഭഗവദ്‌ഗീത കര്‍മ്മസംന്യാസയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 ശേഖരം. ആകെ 161 MB (11 hrs 45 mins). ലേഖനം മുഴുവന്‍ വായിക്കുക »