ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

പഞ്ചവടീപ്രവേശം – ആരണ്യകാണ്ഡം MP3 (43)

എന്നരുള്‍ചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌.
പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്‌മണന്‍ മനോജ്ഞമായ്‌
പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രേയസ് ബ്ലോഗിന്റെ ഒരു വര്‍ഷം – നന്ദി.

ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വളരെ കുറച്ചു പോസ്റ്റുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും, എല്ലാവരുടെയും സഹകരണം ലഭിച്ചു. അതിനു എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

രഥം ശരീരം, സാരഥി ബുദ്ധി, കുതിരകള്‍ ഇന്ദ്രിയങ്ങള്‍ (9)

ഭഗവദ്ഗീതയിലെ രഥകല്പന പരമ പ്രധാനമാണ്. രഥമെന്നത് നമ്മുടെ ശരീരം തന്നെയാണ്. ബുദ്ധിയാണിതിന്റെ സാരഥി. കടിഞ്ഞാണ്‍ മനസ്സും. അഞ്ച് കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളുടെ സഞ്ചാരമാര്‍ഗം വിഷയങ്ങളാണ്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അനുഭവങ്ങളുടെ സമാഹാരമാണ് ഇഹലോക ജീവിതം. ലേഖനം മുഴുവന്‍ വായിക്കുക »

അശ്വത്ഥാമാവും ബ്രഹ്മാസ്ത്രവും – ഭാഗവതം (7)

നാരദമുനി പോയതിനുശേഷം വ്യാസന്‍ ഭഗവാനെ ധ്യാനിച്ച്‌ തന്റെ കുടിലില്‍ കഴിഞ്ഞുപോന്നു. മനുഷ്യന്റെ ദുഃഖകാരണമായ ആത്മീയാന്ധതക്കുളള ഏക മരുമരുന്ന് കൃഷ്ണപ്രേമമാണെന്ന് മനസിലാക്കി അദ്ദേഹം ഭാഗവതം എഴുതി. ഭാഗവതം വായിക്കുന്നുവരുടെ ഉളളില്‍ കൃഷ്ണഭക്തിയും പ്രേമവും നിറയുന്നു. ഈ ഭഗവല്‍പ്രേമം എല്ലാവിധ ഭയാശങ്കകളേയും ദൂരീകരിക്കുന്നു. കൃഷ്ണഭഗവാന്‍ പരമാത്മാവും അദ്വൈതസത്ത തന്നെയാണെന്നും അറിയാവുന്ന ശുകമുനിയും മറ്റനേകം ഋഷിവര്യന്മ‍ാരും ഭാഗവതം കേട്ടാനന്ദിക്കുന്നു. വ്യാസഭഗവാന്‍ രചിച്ച ഭാഗവതം ശുകമുനിയും മറ്റ‍ുമുനിമാരും രചയിതാവില്‍നിന്നും നേരിട്ടുകേട്ടാസ്വദിച്ചു. ശുകമുനി പരീക്ഷിത്ത്‌ രാജാവിനായി ഭാഗവതം എങ്ങിനെ വ്യാഖ്യാനിച്ചു എന്ന്‌ ഇനി പറഞ്ഞുതരാം. ലേഖനം മുഴുവന്‍ വായിക്കുക »

ജടായുസംഗമം – ആരണ്യകാണ്ഡം MP3 (42)

ശ്രുത്വൈതല്‍ സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം
തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടന്‍ നമസ്‌കരിച്ചഗസ്ത്യ‍പാദാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം ലേഖനം മുഴുവന്‍ വായിക്കുക »

നാരദന്റെ ബ്രഹ്മപുത്ര അവതാരം – ഭാഗവതം (6)

അന്നെനിക്ക്‌ അഞ്ചുവയസ്സായിരുന്നു പ്രായം. എല്ലാറ്റ‍ിനും ഞാന്‍ അങ്ങയെ ആശ്രയിച്ചു കഴിഞ്ഞു പോന്നു. അങ്ങയ്ക്കാകട്ടെ അവരുടെ ഏകസന്താനമായിരുന്ന എന്നോട്‌ വലിയ സ്നേഹമായിരുന്നു. എനിക്കു നല്ലൊരു സുഖസമ്പന്നജീവിതം നല്‍കാന്‍ അവര്‍ പരിശ്രമിച്ചെങ്കലും അതുനടന്നില്ല. ദൈവനിയോഗത്തെ മാറ്റാന്‍ ആര്‍ക്കാണുകഴിയുക? എല്ലാവരും ഭഗവല്‍ക്കരങ്ങളിലെ കളിപ്പാവകളത്രേ. അങ്ങയോടുളള ആദരവുനിമിത്തം മാത്രമാണ്‌ ഞാന്‍ ഗ്രാമത്തില്‍ കഴിഞ്ഞുപോന്നത്‌. അല്ലാതെ അങ്ങയോടോ ഗ്രാമത്തിനോടോ അതിരറ്റ അടുപ്പമുണ്ടായിരുന്നതുകൊണ്ടല്ല. ലേഖനം മുഴുവന്‍ വായിക്കുക »

പരിസ്ഥിതിനാശം മനുഷ്യനാശം (8)

സമഷ്ടി മഹാഭൂതങ്ങളെ നന്നായി പരിപാലിച്ചാലേ വ്യഷ്ടിയില്‍ സുഖകരമായ അനുഭവങ്ങളുണ്ടാകൂ. ആകാശം, ജലം, ഭൂമി, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് സര്‍വവും സൃഷ്ടിച്ചിരിക്കുന്നത്. സമഷ്ടിജലം മലിനമാക്കപ്പെട്ടാല്‍ വ്യഷ്ടിയിലെ ജലസംവിധാനവും തകരാറിലാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യസ്തുതി – ആരണ്യകാണ്ഡം MP3 (41)

“നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാന്‍
ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്‌തു
‘ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല-
ഭാരാപഹരണം ചെയ്‌തീടുവനെ’ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധമുണ്ടാകില്ല (7)

കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധങ്ങളുണ്ടാകില്ല. കര്‍ണന്‍ സഹോദരനാണ്. നമ്മുടെ ശത്രുപക്ഷത്ത് കര്‍ണനാണ്. നാം ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുടെ ഭൂതകാലം അന്വേഷിച്ചു ചെന്നാല്‍ നാം പിറന്ന അതേ വിശ്വയോനിയിലൂടെയാണ് അയാളും ജനിച്ചതെന്നറിയാം. മാതൃത്വം ഒന്നെന്നറിഞ്ഞാല്‍ പിന്നെ വിദ്വേഷമില്ല. ആ അറിവാണ് യഥാര്‍ഥ ജ്ഞാനം. ലേഖനം മുഴുവന്‍ വായിക്കുക »

നാരദന്റെ പൂര്‍വജന്മ വൃത്താന്തം – ഭാഗവതം (5)

അല്ലയോ വ്യാസാ, താങ്കള്‍ ആ ഭഗവല്‍കൃപയുടെ ഒരു കാരണമത്രേ. തപശ്ചര്യകളിലൂടെയും യോഗാഭ്യാസങ്ങളിലൂടെയും അങ്ങ്‌ ആത്മവിദ്യയുടെയും വേദപുരാണങ്ങളുടെയും ഉളളറിഞ്ഞവനാണല്ലോ. മനുഷ്യനായിപ്പിറന്നവന്‍ അനുഷ്ഠിക്കേണ്ടുന്ന ധര്‍മ്മമാര്‍ഗ്ഗങ്ങളെപ്പറ്റി അങ്ങ്‌ വിശദമായി എഴുതിയിട്ടുമുണ്ട്‌. എങ്കിലും അപക്വമതികളായ സാധകര്‍ ഈ കര്‍മ്മ-ധര്‍മ്മ മാര്‍ഗ്ഗങ്ങളെ തല്‍കാര്യസമ്പാദനത്തിനായും സ്വാര്‍ത്ഥാഭിമാനവര്‍ദ്ധനവിനായും ഉപയോഗിച്ചേക്കാം. അഹങ്കാരപ്രവണതയ്ക്ക്‌ ആത്മീയപരിവേഷം നല്‍കാന്‍ ഈ ധര്‍മ്മാനുഷ്ടാനങ്ങളെ അവര്‍ ഉപയോഗിച്ചുവെന്നും വരാം. വളരെക്കുറച്ചു സുകൃതികള്‍ മാത്രമേ കര്‍മ്മങ്ങളുടെയും വേദപുരാണസംഹിതാനുസാരിയായ മാര്‍ഗ്ഗങ്ങളുടെയുമപ്പുറത്ത്‌ ഭഗവല്‍ഭക്തിയിലൂടെ മാത്രമേ ശാശ്വതമായ മോക്ഷം ലഭിക്കൂ എന്ന സത്യം മനസിലാക്കി വര്‍ത്തിക്കുകയുളളു. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യസന്ദര്‍ശനം – ആരണ്യകാണ്ഡം MP3 (40)

ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്‌കി മഹാ-
കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം.
സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്‌മര്‍ഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. ലേഖനം മുഴുവന്‍ വായിക്കുക »

‘വിശ്വാമിത്ര’നാവാന്‍ ഗീതോപദേശം (6)

ഓരോരുത്തരും വിശ്വാമിത്രനായി, വിശ്വത്തിന്റെ മുഴുവന്‍ കൂട്ടുകാരനായി മാറണം. ആരോടും ശത്രുതയില്ലായ്മയാണ്, എല്ലാവരിലും തന്നെ ദര്‍ശിക്കാന്‍ കഴിയലാണ് ഗീത ഉപദേശിക്കുന്നത്; ആരുടെയെങ്കിലും നെഞ്ചിലേക്ക് അമ്പയക്കാനല്ല. സ്വര്‍ണമൂടികൊണ്ട് സത്യത്തിന്റെ മുഖം മറച്ചിരിക്കുന്നു എന്ന് ഉപനിഷത് പറയുന്നു. നാമത്തിലും രൂപത്തിലും ആകൃഷ്ടരായി അതിനപ്പുറത്തുള്ള സത്യം അറിയാതെ പോകുന്നു. ഇടക്കിടെയുണ്ടാകുന്ന രാമസ്മരണ (ബോധസ്മരണ) കൊണ്ടാണ് അശോകവനിയെന്ന ദുഃഖമില്ലാത്തിടത്ത് സീതയ്ക്കു കഴിയാനാകുന്നത്. ധര്‍മ്മം നശിക്കാത്തതും ക്ഷേത്രം ക്ഷയിക്കുന്നതുമാണ്. നശിക്കുന്നതും നശിക്കാത്തതുമായ സംയോഗമാണ് ധര്‍മ്മക്ഷേത്രം. അത് സാധ്യമായാല്‍ അനശ്വരനാണെന്ന് അറിയാന്‍ കഴിയും. ധര്‍മ്മം സ്വീകരിക്കുന്നവര്‍ക്ക് നാശമുണ്ടാകില്ല. ലേഖനം മുഴുവന്‍ വായിക്കുക »

വ്യാസന്റെ വ്യസനം – ഭാഗവതം (4)

ശുകമുനി അദ്വൈതചിന്തയില്‍ മുഴുകി ആത്മഭാവത്തില്‍ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നുവല്ലോ. ഒരിക്കല്‍ മകനായ ശുകനെ വ്യാസഭഗവാന്‍ പിന്തുടര്‍ന്നു. ശുകന്‍ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്‌. വഴിയരികിലെ പൊയ്കയില്‍ കുളിച്ചു കൊണ്ടിരുന്ന തരുണികള്‍ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോള്‍ നാണംപൂണ്ട്‌ വെളളത്തില്‍ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങള്‍ക്ക് അതീതനായിരുന്നു. വ്യാസന്‍ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ. ശുകമുനി വെറുമൊരു കിറുക്കനെപ്പോലെ, മഠയനെപോലെ അലഞ്ഞു നടന്നുവല്ലോ. ലേഖനം മുഴുവന്‍ വായിക്കുക »

സുതീഷ്ണാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (39)

സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
നിത്യസംപൂജ്യമാനനായ്‌ വനവാസികളാല്‍
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി
സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം ലേഖനം മുഴുവന്‍ വായിക്കുക »

അഹംഭാവം മനസ്സിലെ ദുര്യോധനത്വം (5)

രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭ്രമവുമുണ്ടാക്കുന്നത്. പ്രധാന ഭയം മരണഭയമാണ്. മരണഭയവും ഏറെ പഴക്കം ചെന്ന പിതാമഹനാണ്. ഭീഷ്മരെ ജയിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയേ മതിയാകൂ. ശിഖണ്ഡി ശിഖ (കുടുമ) മുറിച്ചവനാണ്. ശിഖ ലോകവുമായുള്ള ബന്ധത്തിന്റെ പ്രതീകമാണ്. സന്ന്യാസത്തിനു പോകുമ്പോഴാണ് ശിഖ മുറിക്കുന്നത്. സന്ന്യാസം എല്ലാ ദ്വൈതഭാവങ്ങളുടെയും അവസാനമാണ്. അവിടെ സ്ത്രീയോ, പുരുഷനോ ഇല്ല. ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ഇല്ല. ഈ സന്ന്യാസഭാവത്തെ മുന്‍നിര്‍ത്തിയേ മരണഭയമെന്ന മഹാഭയത്തെ ജയിക്കാന്‍ പറ്റൂ, പാണ്ഡവ സൈന്യമാവട്ടെ സത്യം, ദൃഢത, മോക്ഷം, അറിവ്, പരാക്രമം, ദാനം തുടങ്ങിയ സദ്ഗുണങ്ങളുടെ പ്രതിനിധാനമാണ്. ലേഖനം മുഴുവന്‍ വായിക്കുക »