ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
വഴിപാടുകള്‍ അല്ല, ആത്മസമര്‍പ്പണമാണ് ആവശ്യം
ഈശ്വരനെ അറിയണമെങ്കില്‍ അവിടുന്ന് നമുക്ക് ശക്തി തരണം. എല്ലാം അവിടുത്തേക്ക് സമര്‍പ്പിച്ചു സദാ അവിടുത്തെ സ്മരണ ചെയ്യാനാണ് മക്കള്‍ ശ്രമിക്കേണ്ടത്. എല്ലാറ്റിലുമധികം ബന്ധം നമുക്ക് ഭഗവാനോടായിരിക്കണം. അഥവാ ദുഃഖങ്ങള്‍ പറയുന്നെങ്കില്‍ അതും അവിടുത്തോടു കൂടുതല്‍ അടുക്കുവാന്‍ വേണ്ടി മാത്രമായിരിക്കണം. പലരും ഈശ്വരസന്നിധിയില്‍ ചെന്ന് വഴിപാടുകള്‍ നടത്തി കാര്യങ്ങള്‍ സാധിക്കാമെന്ന് വിചാരിക്കുന്നവരാണ്. എന്നാല്‍ ഈശ്വരനില്‍ നമുക്കുള്ള വിശ്വാസവും സമര്‍പ്പണവുമാണ് നമ്മുടെ ദുഃഖങ്ങളെല്ലാം തീര്‍ക്കുന്നത്. അല്ലാതെ ഭഗവാന്റെ മുമ്പില്‍ ബുദ്ധിമുട്ടുകള്‍ വിസ്തരിച്ച് പൂജകള്‍ നടത്തിയതുകൊണ്ടു മാത്രം പ്രയോജനമില്ല. വിശ്വാസവും സമര്‍പ്പണവും ഉണ്ടാവണം. ലേഖനം മുഴുവന്‍ വായിക്കുക »
കുട്ടികളോടുള്ള കടമ മറക്കാതിരിക്കുക
മക്കളേ, കുട്ടികളിലെ മാലാഖമാരെ വേണം മാതാപിതാക്കള്‍ വളര്‍ത്തേണ്ടത്. കൗമാര മനസ്സിലെ ദൈവിക അംശത്തെ വളര്‍ത്തിയെടുക്കണം. എങ്കിലേ അവര്‍ വളരുമ്പോഴും ദേവാംശങ്ങള്‍ നിലനിര്‍ത്തുന്നവരാകൂ. കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു കാഴ്ചപ്പാട് ഉണ്ടാവണം. ഭാവിജീവിതത്തെ നേരില്‍ കാണുന്നതുപോലെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കാന്‍ മാതാപിതാക്കള്‍ സമയം ചെലവഴിക്കണം. ഒരു പ്രവാചകനെപ്പോലെയായിരിക്കണം മാതാപിതാക്കള്‍. ഉത്തമമൂല്യങ്ങള്‍ പകര്‍ന്ന് വളര്‍ത്തുന്ന കുട്ടികള്‍ ഉത്തമ പൗരന്മാരായിത്തീരും. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »
ജ്ഞാനകര്‍മ്മസംന്യാസയോഗം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി
ഭഗവദ്‌ഗീത ജ്ഞാനകര്‍മ്മസംന്യാസയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 ശേഖരം. ആകെ 152 MB (11 hrs). ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവദ്‌ഗീത കര്‍മയോഗം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി
ഭഗവദ്‌ഗീത കര്‍മയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ആകെ 142 MB (10 hrs 20 mins) മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു
ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസനായിരുന്ന കാലത്തെ സഹചാരികളില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് നാരായണഗുരു അറിയിച്ചതായാണ് നാരായണഗുരുവില്‍ നിന്ന് ഗ്രഹിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടരാജഗുരു രേഖപ്പെടുത്തിയത്. ചട്ടമ്പിസ്വാമികളെ സ്നാപകയോഹന്നാനോടും ശ്രീനാരായണഗുരുവിനെ യേശുക്രിസ്തുവിനോടും തുടര്‍ന്ന് നടരാജഗുരു താരതമ്യപ്പെടുത്തി. ചട്ടമ്പിസ്വാമികള്‍ക്ക് 27 വയസ്സും നാരായണഗുരുവിന് 24 വയസ്സും ഉള്ളപ്പോള്‍ 1883–ല്‍ ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ക്ഷേത്രത്തില്‍വച്ചാണ് ഇവര്‍ പരസ്പരം കാണുന്നത്. സര്‍വ്വജ്ഞന്‍, ഋഷി, സദ്ഗുരു, പരിപൂര്‍ണ്ണകലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ടാണ് ചട്ടമ്പിസ്വാമിയെ നാരായണഗുരു ചരമശ്ലോകത്തില്‍ വിശേഷിപ്പിച്ചത്. – ഡോ.എം.ജി.ശശിഭൂഷണ്‍ ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവദ്‌ഗീത സാംഖ്യയോഗം സത്സംഗം MP3 – നൊച്ചൂര്‍ജി
ഭഗവദ്‌ഗീത സാംഖ്യയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
നാരായണീയം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ രമണപരവിദ്യോപനിഷത് പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി
രമണ മഹര്‍ഷിയുടെ സാന്നിദ്ധ്യത്തിലും അംഗീകാരത്തിലും ശ്രീ കെ ലക്ഷ്മണ ശര്‍മ (“Who”) എഴുതിയ വേദാന്തസാരസംഗ്രഹമാണ് ശ്രീ രമണപരവിദ്യോപനിഷത് (Sri Ramanaparavidyopanishad: The Supreme Science as Taught by Sri Ramana). ഈ കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ അദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 81.8 MB, 6 hrs ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
കാശിപഞ്ചകം അദ്ധ്യാത്മിക പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി
ശ്രീ ശങ്കരാചാര്യ ഭഗവദ്‌പാദര്‍ രചിച്ച കാശിപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ അദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 62.1 MB, 4 hrs 32 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ രമണമഹര്‍ഷി – ജീവിതവും ഉപദേശങ്ങളും – പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി
ശ്രീ രമണ മഹര്‍ഷിയെ കുറിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ അദ്ധ്യാത്മിക സത്സംഗ പ്രഭാഷണം MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 21.2 MB, 1 hr 33 minutes ഉണ്ട്. ഭഗവാന്‍ രമണ മഹര്‍ഷിയുടെ ജീവിതവും ആത്മീയ ഉപദേശങ്ങളും അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ജി “ആത്മസാക്ഷാത്കാരം” എന്നൊരു പുസ്തകം എഴുതി, തിരുവണ്ണാമല രമണാശ്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്സിലും മറ്റെല്ലാ പ്രധാന ബുക്ക് ഷോപ്പുകളിലും ലഭ്യമാണ്. വില 100 രൂപ. ലേഖനം മുഴുവന്‍ വായിക്കുക »
ബുദ്ധിയും ഹൃദയവും ചേര്‍ത്തു കര്‍മ്മം ചെയ്യുക
മക്കളേ, വിവേകം നിറഞ്ഞ കര്‍മത്തില്‍ക്കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വത വിജയം കണ്ടെത്താന്‍ സാധിക്കൂ. ‘എനിക്ക് എന്തു നേടാം’ എന്ന് ചിന്തിക്കുന്നതിലുപരി ‘എനിക്ക് എന്തു നല്‍കാന്‍ സാധിക്കും’ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ഓരോ കര്‍മവും ആനന്ദകരമാക്കിത്തീര്‍ക്കേണ്ടത്, കര്‍മത്തില്‍ ആനന്ദം നുകരേണ്ടത് നമ്മുടെ ആവശ്യമാണ്. സാധാരണ കര്‍മം ചെയ്യുന്നത് നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ്. എന്നാല്‍ അതു മറ്റുള്ളവര്‍ക്കു കൂടി ആനന്ദകരമായിരിക്കാന്‍ നാം ശ്രദ്ധിക്കണം. കര്‍മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണ് അതിന്റെ ശരിയായ ഫലം ലഭിക്കുന്നത്. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »
പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുമായി അഭിമുഖം
“എന്റെ മകന്‍ ഏഴരവയസ്സുള്ള അരവിന്ദന്‍ മരിക്കുമ്പോള്‍ ഞങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ആദ്യംഅച്ഛനെയും പിന്നെ അമ്മയെയും അവന്‍ വിളിച്ചു. തുടര്‍ന്ന് എല്ലാവരും കേള്‍ക്കെ അമ്പതുമിനിറ്റോളം ശിവ ശിവ എന്ന് ഉച്ചരിച്ച ശേഷമാണ് ദേഹം വെടിഞ്ഞത്. എന്റെ സത്യാന്വേഷണത്തിലെ ഏറ്റവും വലിയ സംഭവം അതായിരുന്നു.” വേദാന്താചാര്യന്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരുമായുള്ള സംഭാഷണത്തിലൂടെ… ലേഖനം മുഴുവന്‍ വായിക്കുക »
സത്ദര്‍ശനം (ഉള്ളത് നാര്‍പ്പതു) പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ശ്രീ രമണ മഹര്‍ഷി എഴുതിയ സത്ദര്‍ശനം (ഉള്ളത് നാര്‍പ്പതു) എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ അദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 296 MB, 21 hrs 30 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
ശിവോഹം അദ്ധ്യാത്മിക പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ “ശിവോഹം” എന്ന അദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 44.8 MB, 3 hrs 15 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
മറ്റുള്ളവരെ പരിഹസിക്കുന്നത് അധമമായ കര്‍മമാണ്
മക്കളേ, മറ്റുള്ളവരെ പരിഹസിക്കുന്നത് ഏറ്റവും അധമമായ കര്‍മമാണ്. സ്വന്തം തെറ്റുകളും ന്യൂനതകളും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കുന്നത് നിങ്ങളുടെ വളര്‍ച്ചയുടെ ലക്ഷണമാണ്. അവയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയണം. സ്വയം പരിഹാസത്തിന് പാത്രീഭവിക്കുന്നത് അറിവിന്റെ തുടക്കമാണ്. ”എനിക്ക് എല്ലാം അറിയാം” എന്ന മനോഭാവം ഉള്ളപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കാന്‍ തോന്നും. അപ്പോള്‍ ഹൃദയത്തിന്റെയും മനസ്സിന്റെയും വാതിലുകള്‍ മക്കള്‍ അടച്ചിടുകയാണെന്നോര്‍ക്കണം. അറിവിന്റെ തിരിനാളം നിങ്ങളുടെ ഉള്ളില്‍ തെളിയണമെങ്കില്‍ സ്വന്തം കുറ്റങ്ങളും ന്യൂനതകളും തിരിച്ചറിയണം. മറ്റുള്ളവരെ പരിഹസിക്കാതിരിക്കണം. അപ്പോള്‍ ജഗദീശ്വരന്‍ സൃഷ്ടിച്ച ഈലോകത്തെ മായകളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകും. അറിവിന്റെ തുടക്കത്തിലേക്ക് എത്താന്‍ മക്കള്‍ ഹൃദയം തുറന്നു പിടിക്കണം. ഹൃദയത്തിന്റെ വാതിലുകളും ജനലുകളും തുറന്നിട്ടാല്‍ ജ്ഞാനം കടന്നുവരും. മക്കള്‍ക്ക് നന്മ വരട്ടെ. അമ്മ ലേഖനം മുഴുവന്‍ വായിക്കുക »




