ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല

ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം ചേര്‍ന്ന്, ഒരു സ്മാരകം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കുറച്ചു ചിത്രങ്ങള്‍ കാണൂ. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

നാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് നാം പറയുന്നു “ഉറക്കം സുഖമായിരുന്നു” എന്ന്. മനസ്സ് ഉറങ്ങിയിട്ടും നാം സുഖമായിരുന്നത് എങ്ങനെ? ആരാണ് സുഖമായി ഇരുന്നത്? മനസ്സാണോ? അല്ല. കാരണം മനസ്സുറങ്ങിയിട്ടും ഞാന്‍ ഉണ്ടായിരുന്നു. ആ “ഞാന്‍” ആണ് അറിയുന്നത് സുഖമായി ഉറങ്ങി എന്ന്. ആരാണീ സുഖമായുറങ്ങിയ “ഞാന്‍”? ഞാന്‍ ഉണ്ട് എന്ന അഖണ്ഡമായ ബോധം അഥവാ പ്രജ്ഞ എന്ന് ഭാരതീയ തത്ത്വചിന്തകര്‍ ഇതിനെ പറയുന്നു. ആ ബോധത്തെയാണ് ബ്രഹ്മം എന്നും ശിവം എന്നും ഈശ്വരന്‍ എന്നും അറിയപ്പെടുന്നത്. അതാണ്‌ അവനവന്റെ ഉള്ളിലിരിക്കുന്ന ഉണ്മ അഥവാ പരമസത്യം അഥവാ പൊരുള്‍.അഖണ്ഡബോധം അഥവാ പരിശുദ്ധമായ ഉണ്മ ആധാരമാക്കിയാണ് മനസ്സ് അഥവാ മായ പ്രവര്‍ത്തിക്കുന്നത് എന്നുവരുന്നു. മനസ്സ് കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് മനസ്സിന് ആധാരമായ പ്രജ്ഞയെയാണ്. അങ്ങനെ അഖണ്ഡബോധം സര്‍വ്വാധാരമാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരനും ഭാഷയും ചിന്തയും പ്രാര്‍ത്ഥനയും

എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. ചിലര്‍ ശത്രുസംഹാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റു ചിലര്‍ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ വിവാഹം നടക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റുചിലര്‍ കുട്ടികളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. ഏതു ഭാഷയിലാണ് നാം ചിന്തിക്കുന്നത് അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നത് എന്നാലോചിക്കൂ. നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് അല്ലെങ്കില്‍ ‘മനസ്സില്‍’ പ്രാര്‍ത്ഥിക്കുന്നത് മാതൃഭാഷയായ മലയാളത്തില്‍ അല്ലെങ്കില്‍ നമുക്ക് കൂടുതല്‍ വശഗതമായ മറ്റൊരു ഭാഷയില്‍ ആണല്ലോ. 2500-ഓളം ഭാഷകളില്‍ കോടിയിലേറെ മനുഷ്യര്‍ ഒരേസമയം പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരന്‍ ബുദ്ധിമുട്ടിപ്പോകില്ലേ? ഈശ്വരന് ആയിരം കൈകാലുകളും തലയും ഉണ്ടായിരുന്നാലും, മനസ്സ് ഒന്നല്ലേ കാണൂ? അപ്പോള്‍ പിന്നെ എങ്ങനെ എല്ലാ ഭാഷയിലും പ്രാര്‍ത്ഥിക്കുന്നത് ഒന്നിച്ചു കേട്ടു മനസ്സിലാക്കും? പാവം ഈശ്വരന്‍ എന്നു പറയേണ്ടിവരുന്നു, അല്ലേ? ലേഖനം മുഴുവന്‍ വായിക്കുക »

നാരായണസ്വാമി 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി

ശ്രീനാരായണസ്വാമിയുടെ ജന്മനാടായ ചെമ്പഴന്തി വാര്‍ഡില്‍ വസിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഈയുള്ളവന്‍, അദ്ദേഹത്തിന്റെ 155-മത് ജയന്തി ആഘോഷം ചിങ്ങമാസത്തിലെ ചതയം നാളില്‍ ചെമ്പഴന്തിയില്‍ സമുചിതമായി ആഘോഷിച്ചപ്പോള്‍ അവിടെ എത്തു കുറച്ചു ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു. എന്തായാലും ഇന്റര്‍നെറ്റില്‍ കിടക്കട്ടെ അവയെല്ല‍ാം, ആര്‍ക്കെങ്കിലുംഉപയോഗപ്പെടട്ടെ! ഈ അവസരത്തില്‍ നാരായണസ്വാമിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ ഡൗണ്‍ലോഡ്‌ ചെയ്തു വായിക്കൂ. ലേഖനം മുഴുവന്‍ വായിക്കുക »

നമ്മുടെ പ്രാദേശിക ഓണാഘോഷം 2009

ഈയുള്ളവന്‍ വസിക്കുന്ന ശ്രീകാര്യം പഞ്ചായത്ത് ചെമ്പഴന്തി വാര്‍ഡിലെ ചേങ്കോട്ടുകോണം ആശ്രമത്തിനു സമീപത്തുള്ള അയ്യന്‍കോയിക്കല്‍ ലെയിനിലെ പുതുതായി രൂപീകൃതമായ അയ്യന്‍കോയിക്കല്‍ റെസിഡന്റ്സ് അസോസിയേഷന്‍ (AKRA) ഇക്കൊല്ലത്തെ ഓണം സമുചിതം ആഘോഷിച്ചു. വീട്ടിലെ തിരക്കുകള്‍ കാരണം എല്ലാ പരിപാടികളിലും പങ്കെടുക്കാനോ കാണാനോ അവസരം ലഭിച്ചതുമില്ല. എന്നിരുന്നാലും ഏതാനും ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കുതംബൈ സിദ്ധര്‍ പാടല്‍

പതിനെട്ട് സിദ്ധര്‍കളില്‍പ്പെട്ട കുതംബൈ സിദ്ധരുടെ ഒരു പാട്ടാണ് (പാടല്‍) താഴെ കൊടുത്തിരിക്കുന്നത്. സിദ്ധമാര്‍ഗ്ഗത്തില്‍ യോഗം അഭ്യാസം ചെയ്തു ശാന്തിയായി സുഖിക്കുന്ന അവസ്ഥയെ അദ്ദേഹം വര്‍ണ്ണിക്കുന്നു. ഈയുള്ളവന് തമിഴ്‌ അറിയില്ല, ഒരു സുഹൃത്ത് മലയാളത്തില്‍ എഴുതി തന്നതാണ്. വെട്ടാവെളിതന്നൈ മേയ്യന്റിരിപ്പോര്‍ക്കു പട്ടയം ഏതുക്കെടി കുതംബായ് പട്ടയം ഏതുക്കെടി മെയ്പൊരുള്‍് കണ്ടു വിളങ്കും മെയ്ഞാനിക്ക് കര്‍്പ്പകങ്കളേതുക്കെടി കുതംബായ് കര്‍്പ്പകങ്കളേതുക്കെടി കാണാമല്‍് കണ്ടു കരുന്തോടിരിപ്പോര്‍ക്കു വീണാശൈ ഏതുക്കെടി കുതംബായ് വീണാശൈ ഏതുക്കെടി വഞ്ചകമറ്റു വഴിതനൈകണ്ടോര്‍്ക്കു ചഞ്ചലമേതുക്കെടീ കുതംബായ് ചഞ്ചലമേതുക്കെടീ ആതാരമാന അടിമുടികണ്ടോര്‍്ക്ക് … ലേഖനം മുഴുവന്‍ വായിക്കുക »

ഈശാവാസ്യ ഉപനിഷത്ത് ഡൗണ്‍ലോഡ്‌ ചെയ്യൂ (അര്‍ത്ഥ സഹിതം)

ഹിന്ദുക്കളുടെ പരമോല്‍കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ വേദങ്ങളാണെന്നും, അവ ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നിവയാണെന്നും അറിവുള്ളതാണല്ലോ. വേദങ്ങളിലെ ജ്ഞാനകാണ്ഡത്തിന്റെ സാരാംശമാണ് ഉപനിഷത്തുക്കള്‍ എന്നുപറയാം. ഉപനിഷത്‌ ശബ്ദത്തെ പലപ്രകാരത്തില്‍ അര്‍ത്ഥം പറയുന്നു. ഗുരുപാദാന്തികത്തില്‍ ഇരുന്നു പഠിക്കപ്പെടുന്നതുകൊണ്ട് ഉപനിഷത്‌ എന്ന പേരുണ്ടായി എന്നും, ഗുരൂപദേശത്തെ ലഭിച്ചു നിഷ്ഠയോടുകൂടി പരിശീലിക്കുന്ന വിദ്യ എന്നും പറയപ്പെടുന്നു. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദ്യോഗ്യം, ബൃഹദാരണ്യകം എന്നിവയെയാണ് പ്രധാനപ്പെട്ട ദശോപനിഷത്തുകള്‍ എന്നുപറയപ്പെടുന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

പ്രജാതല്‍പരനായ മാവേലിയെ ഭയന്ന്, ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മാവേലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി എന്നും, പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണദിവസം കേരളത്തില്‍ വരാനുള്ള അനുവാദം കൊടുത്തു എന്നുമൊക്കെയാണല്ലോ ഐതീഹ്യം. എന്നാല്‍ ഐതീഹ്യകഥകള്‍ക്കപ്പുറത്ത്, ഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെ പതിനെട്ടു മുതല്‍ ഇരുപത്തി മൂന്ന് വരെയുള്ള അദ്ധ്യായങ്ങളില്‍ മഹാബലികഥ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ഭാഗവതത്തിലെ മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായ വിഷ്ണുഭഗവാന്‍ സ്വന്തം കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌ മഹാബലിയെ പിതാമഹനായ ഭക്ത പ്രഹ്ലാദനോടും അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തിലേക്ക് പോകാന്‍ അനുവദിച്ചു. ഭഗവാന്‍ അവിടെ സുതലദ്വാരത്തില്‍ മറ്റു പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്ന് ഭാഗവതം പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അദ്വൈതചിന്താപദ്ധതി – ചട്ടമ്പിസ്വാമി

ശ്രീ വിദ്യാധിരാജ പരമ ഭട്ടാര ചട്ടമ്പിസ്വാമി തിരുവടികള്‍ രചിച്ച അദ്വൈതചിന്താപദ്ധതി എന്ന ഗ്രന്ഥം നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു. ആദ്ധ്യാത്മികവിഷയങ്ങളിലുള്ള താല്‍പര്യവും മുന്‍വിധികളില്ലാതെ ആഴത്തില്‍ ചിന്തിക്കാനുള്ള മനസ്സും ഉണ്ടെങ്കില്‍ മാത്രമേ ഈ ഗ്രന്ഥം വായിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവൂ എന്നത്രേ. ആദ്ധ്യാരോപാപവാദങ്ങള്‍ , ശരീരതത്ത്വസംഗ്രഹം , ജഗന്മിഥ്യാത്ത്വവും ബ്രഹ്മസാക്ഷാത്കാരവും , തത്ത്വമസിമഹാവാക്യോപദേശം , ചതുര്‍വേദമഹാവാക്യങ്ങള്‍ , ശ്രുതിസാരമഹാവാക്യപ്രകരണം എന്നീ അദ്ധ്യായങ്ങളിലായി അദ്വൈതചിന്തയെ ചട്ടമ്പിസ്വാമി ചുരുക്കി വിവരിച്ചിരിക്കുന്നു. അദ്വൈതചിന്താപദ്ധതി ഡൗണ്‍ലോഡ്‌ ചെയ്യൂ. [PDF, 5.2MB, 100 pages] (ഈ ഗ്രന്ഥം യൂണികോഡ് അല്ല, … ലേഖനം മുഴുവന്‍ വായിക്കുക »

അത്ര്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3

ഇവിടെ MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഇവിടെ കേള്‍ക്കൂ. [Audio clip: view full post to listen] അത്ര്യാശ്രമപ്രവേശം അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും. ‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ! ശ്രീമല്‍പദം തവ കാണായ കാരണം.’ സാക്ഷാല്‍ മഹാവിഷ്ണു നാരാ‍യണന്‍ പരന്‍ മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും പൂര്‍ജിച്ചിതര്‍ഗ്ഘ്യപാദ്യാദികള്‍ കൊണ്ടു തം രാജീവ ലോചനം ഭാതൃഭാര്യാന്വിതം. ചൊല്ലിനാന്‍ ഭൂപാലനന്ദനന്മാരോടു: ലേഖനം മുഴുവന്‍ വായിക്കുക »

അത്ര്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (33)

അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ
ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും.
‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ!
ശ്രീമല്‍പദം തവ കാണായ കാരണം.’ ലേഖനം മുഴുവന്‍ വായിക്കുക »

ഭരതരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (32)

അന്നേരമാശുഭരതനും രാമനെ-
ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍:
‘രാമരാമ പ്രഭോ! രാമ! മഹാഭാഗ!
മാമകവാക്യം ചെവിതന്നു കേള്‍ക്കണം.
ഉണ്ടടിയനഭിഷേകസംഭാ‍രങ്ങള്‍
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ
ചെയ്കവേണമഭിഷേകവും പാലനം
ചെയ്ക രാജ്യംതവ പൈത്ര്യം യഥോചിതം. ലേഖനം മുഴുവന്‍ വായിക്കുക »

ഭരതന്റെ വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (31)

‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത-
മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’
സാധുക്കളേവം പുകഴ്ത്തുന്ന നേര-
മാദിത്യദേവനുദിച്ചു, ഭരതനും
ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; ലേഖനം മുഴുവന്‍ വായിക്കുക »

സംസ്കാരകര്‍മ്മം – അയോദ്ധ്യാകാണ്ഡം MP3 (30)

ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍
കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ-
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നില്‍നി-
ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു ലേഖനം മുഴുവന്‍ വായിക്കുക »

ഭരതപ്രലാപം – അയോദ്ധ്യാകാണ്ഡം MP3 (29)

‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവന്‍-
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’ ലേഖനം മുഴുവന്‍ വായിക്കുക »