ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ഭരതപ്രലാപം – അയോദ്ധ്യാകാണ്ഡം MP3 (29)

‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവന്‍-
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’ ലേഖനം മുഴുവന്‍ വായിക്കുക »

നാരീജനവിലാപം – അയോദ്ധ്യാകാണ്ഡം MP3 (28)

ദു:ഖിച്ചു രാജനാരീജനവും പുന-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ‍ര്‍.
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍
തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറി സസംഭ്രമ-
മന്ത:പുരമകം പുക്കരുളിച്ചെയ്തു: ലേഖനം മുഴുവന്‍ വായിക്കുക »

ദശരഥന്റെ ചരമഗതി – അയോദ്ധ്യാകാണ്ഡം MP3 (27)

മന്ത്രിവരനാം സുമന്ത്രരുമേറിയോ-
രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാന്‍.
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ-
രത്യര്‍ത്ഥമിറ്റിറ്റു വീണും തുടച്ചുമ-
ത്തേരും പുറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

ചിത്രകൂടപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (26)

‘സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു
മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍
പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ
ചേര്‍ന്നുള്ള ശീഷ്യപരിവൃതനാം മുനി.
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീര്‍ത്തു മാമുനി ലേഖനം മുഴുവന്‍ വായിക്കുക »

വാല്മീകിയുടെ ആത്മകഥ – അയോദ്ധ്യാകാണ്ഡം MP3 (25)

കര്‍ണാമൃതം തവ നാമമാഹാത്മ്യമോ
വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍ ലേഖനം മുഴുവന്‍ വായിക്കുക »

വാല്മീക്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (24)

ഉത്ഥാനവും ചെയ്തുഷസി മുനിവര-
പുത്രരായുള്ള കുമാരകന്മാരുമായ്
ഉത്തമമായ കാളീന്ദിനദിയേയു-
മുത്തീര്യ താപസാദിഷ്ടമാര്‍ഗ്ഗേണ പോയ്
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍ ലേഖനം മുഴുവന്‍ വായിക്കുക »

ഭരദ്വാജാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (23)

വൈദേഹി തന്നോടു കൂടവേ രാഘവന്‍
സോദരനോടുമൊരുമൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദളാഢ്യതല്‍പ്പസ്ഥലേ
മാര്‍ത്താണ്ഡദേവനുദിച്ചോരനന്തരം
പാര്‍ത്ഥിവനര്‍ഘ്യാദി നിത്യകര്‍മ്മം ചെയ്തു ലേഖനം മുഴുവന്‍ വായിക്കുക »

ഗുഹസംഗമം – അയോദ്ധ്യാകാണ്ഡം MP3 (22)

രാമാഗമനമഹോത്സവമെത്രയു-
മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ
സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍
പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം
പക്വഫലമധുപുഷ്പാ‍ദികളെല്ലാം
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു ലേഖനം മുഴുവന്‍ വായിക്കുക »

വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (21)

രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍
വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു
കൈകേയിയാകിയ മാതാവു തന്നോടു
“ശോകം കളഞ്ഞാലുമമ്മേ! മനസി തേ
സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാര്‍ന്നു പോവാനായ് പുറപ്പെട്ടു
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ” ലേഖനം മുഴുവന്‍ വായിക്കുക »

രാമസീതാതത്ത്വം – അയോദ്ധ്യാകാണ്ഡം MP3 (20)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാമസീതാതത്ത്വം ‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ കോമളഗാത്രിയ‍ാം ജാനകിമൂലവും തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാന്‍ ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു താമരസാക്ഷനാമാദിനാരായണന്‍ ലക്ഷ്മണനായതനന്തന്‍ ജനകജാ ലക്ഷ്മീഭഗവതി ലോകമായാ പരാ മായാഗുണങ്ങളെത്താനവലംബിച്ചു കായഭേദം ധരിയ്ക്കുന്നിതാത്മാപരന്‍ രാജസമായഗുണത്തോടുകൂടവേ രാജീവസംഭവനായ് പ്രപഞ്ചദ്വയം വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ് ഭക്തപാരായണന്‍ വിഷ്ണുരൂപം പൂണ്ടു നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര- നാദ്യനജന്‍ പരമാത്മാവു സാദരം രുദ്രവേഷത്താല്‍ തമോഗുണയുക്തനാ- യദ്രിജാവല്ലഭന്‍ സംഹരിക്കുന്നതും വൈവസ്വത മനു ഭക്തിപ്രസന്നനായ് ദേവന്‍ മകരാവതാരമനുഷ്ഠിച്ചു … ലേഖനം മുഴുവന്‍ വായിക്കുക »

ലക്ഷ്മണോപദേശം – അയോദ്ധ്യാകാണ്ഡം MP3 (19)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലക്ഷ്മണോപദേശം / ലക്ഷ്മണസാന്ത്വനം വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും വിശ്വവും നിശ്ശേഷ ധാന്യധനാദിയും സത്യമെന്നാകിലേ തത്പ്രയാസം തവ യുക്തമതല്ലായ്കിലെന്തതിനാല്‍ ഫലം? ഭോഗങ്ങളെല്ല‍ാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ വഹ്നിസന്തപ്തലോഹസ്ഥ‍ാംബുബിന്ദുനാ സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം … ലേഖനം മുഴുവന്‍ വായിക്കുക »

വിച്ഛിന്നാഭിഷേകം – അയോദ്ധ്യാകാണ്ഡം MP3 (18)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിച്ഛിന്നാഭിഷേകം അന്നേരമാദിത്യനുമുദിച്ചീടിനാന്‍ മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും എന്തൊരുമൂലമതിനെന്നു മാനസേ ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- മന്ത:പുരമകം പുക്കാനതിദൃതം ‘രാജീവമിത്രഗോത്രോല്‍ഭൂത!ഭൂപതേ! രാജരാജേന്ദ്രപ്രവര!ജയജയ!” ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി- ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോള്‍ എത്രയും ഖിന്നനായ് കണ്ണുനീരും വാര്‍ത്തു പൃത്ഥ്വിയില്‍ത്തന്നെ കിടക്കും നരേന്ദ്രനെ ചിത്താകുലതയാ കണ്ടു സുമന്ത്രരും സത്വരം കൈകേയി തന്നോടു ചോദിച്ചാന്‍: ദേവനാരീസമേ!രാജപ്രിയതമേ! ദേവി കൈകേയീ!!ജയജയ സന്തതം ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍ മൂലമെന്തോന്നു മഹാരാജവല്ലഭേ!‘ ചൊല്ലുകെന്നോടെന്നു കേട്ടു … ലേഖനം മുഴുവന്‍ വായിക്കുക »

രാമാഭിഷേകവിഘ്നം – അയോദ്ധ്യാകാണ്ഡം MP3 (17)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഭിഷേകവിഘ്നം വാനവരെല്ലാവരുമൊത്തു നിരൂപിച്ചു വാണീഭഗവതിതന്നോടപേക്ഷിച്ചു “ലോകമാതാവേ! സരസ്വതീ! ഭഗവതി! വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം രാമാഭിഷേകവിഘ്നം വരുത്തീടുവാനാ- യവരും മറ്റില്ല നിരൂപിച്ചാല്‍ ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല്‍- ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു തന്നെ പറയിച്ചുകണ്ടു മുടക്കണം. പിന്നെയിങ്ങോട്ടെഴുന്നള്ള‍ാം മടിക്കരു- തെന്നാമരന്മാര്‍ പറഞ്ഞോരനന്തരം വാണിയും മന്ഥരതന്‍ വദനാന്തരേ വാണീടിനാള്‍ ചെന്നു ദേവകാര്യാര്‍ത്ഥമായ്. അപ്പോള്‍ ത്രിവക്രയ‍ാം കുബ്ജയും മാനസേ കല്‍പ്പിച്ചുറച്ചുടന്‍ പ്രാസാദമേറിനാള്‍ വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു കൈകേയിതാനുമവളോടു … ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീരാമാഭിഷേകാരംഭം – അയോദ്ധ്യാകാണ്ഡം MP3 (16)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശ്രീരാമാഭിഷേകാരംഭം എങ്കിലോ രാജാ ദശരഥനേകദാ സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോള്‍ പങ്കജസംഭവപുത്രന്‍ വസിഷ്ഠന‍ാം തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാന്‍ “പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപ്പോഴും ഓരോഗുണഗണം കണ്ടവര്‍ക്കുണ്ടക- താരിലാനന്ദമതിനില്ല സംശയം. വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാല്‍ പുത്രരില്‍ ജ്യേഷ്ഠന‍ാം രാമകുമാരനെ പൃത്ഥീപരിപാലനാര്‍ത്ഥമഭിഷേക- മെത്രയും വൈകാതെ ചെയ്യണമെന്നു ഞാന്‍ കല്‍പ്പിച്ച്തിപ്പോഴതങ്ങനെയെങ്കില- തുള്‍പ്പൂവിലോര്‍ത്തു നിയോഗിക്കയും വേണം. ഇപ്രജകള്‍ക്കനുരാഗമവങ്കലു- ണ്ടെപ്പൊഴുമേറ്റമതോര്‍ത്തു കണ്ടീലയോ? വന്നീല മാതുലനെക്കാണ്മതിന്നേറെ മുന്നമേപോയ ഭരത ശത്രുഘ്നന്മാര്‍. വന്നു … ലേഖനം മുഴുവന്‍ വായിക്കുക »

നാരദരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (15)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. നാരദരാഘവസംവാദം എങ്കിലൊരുദിനം ദാശരഥിരാമന്‍ പങ്കജലോചനന്‍ ഭക്തപരായണന്‍ മംഗലദേവതാകാമുകന്‍ രാഘവന്‍ അംഗജനാശനവന്ദിതന്‍ കേശവന്‍ അംഗജലീലപൂണ്ടന്തഃപുത്തിങ്കല്‍ മംഗലഗാത്രിയ‍ാം ജാനകി തന്നൊടും നീലോത്‌പലദളലോലവിലോചനന്‍ നീലോപലാഭന്‍ നിരുപമന്‍ നിര്‍മ്മലന്‍ നീലഗളപ്രിയന്‍ നിത്യന്‍ നിരാമയന്‍ രത്നാഭരണവിഭൂഷിതദേഹനായ്‌ രത്നസിംഹാസനം ത്ന്മേലനാകുലം രത്നദണ്ഡം പൂണ്ടു വെണ്‍ചാമരം കൊണ്ടു പത്നിയാല്‍ വീജിതനായതികോമളന്‍ ബാലനിശാകരഫാലദേശേലസന്‍- മാലേയപങ്കമലങ്കരിച്ചങ്ങനെ ബാലാര്‍ക്കസന്നിഭകൗസ്തുഭകന്ധരന്‍ പ്രാലേയഭാനുസമാനനയാസമം ലീലയാ ത‍ാംബൂലചര്‍വ്വണാദ്യൈരനു- വേലം വിനോദിച്ചിരുന്നരുളുന്നേരം, ആലോകനാര്‍ത്ഥം മഹാമുനി നാരദന്‍ ഭൂലോകമപ്പോളലങ്കരിച്ചീടിനാന്‍. മുഗ്ദ്ധശരശ്ചന്ദ്രതുല്യതേജസ്സൊടും ശുദ്ധസ്പടികസങ്കാശസ്രീരനായ്‌ സത്വരമംബരത്തിങ്കല്‍ നിന്നാദരാല്‍ … ലേഖനം മുഴുവന്‍ വായിക്കുക »