ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ശങ്കരാചാര്യരുടെ വിവേകചൂഡാമണിയും ഐന്‍സ്റ്റീന്റെ സിദ്ധാന്തവും
പ്രപഞ്ചത്തെക്കുറിച്ചുള്ള ഐന്‍സ്റ്റീന്റെ സിദ്ധാന്തവും ബ്രഹ്മത്തെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ വിവരണവും ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണത്തിന് ഇന്ത്യയിലെയും വിദേശത്തെയും ഗവേഷകര്‍ മുന്‍കൈ എടുക്കണമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള ഒരു ഏകീകൃത സിദ്ധാന്തത്തിന് പ്രപഞ്ചോല്‌പത്തിയെക്കുറിച്ചുള്ള പുത്തനറിവുകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സൃഷ്ടിപരത, ധര്‍മ്മനിഷു, ധൈര്യം എന്നീ ഗുണങ്ങളുടെ സങ്കലനമാണ് അറിവെന്ന് ഡോ. അബ്ദുല്‍ കലാം പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »
യുക്തിവാദികളോ യുക്തിരഹിതവാദികളോ?
നമ്മുടെ സമൂഹത്തിലും ഈ ബ്ലോഗ് ലോകത്തിലും യുക്തിവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ ധാരാളം ഉണ്ട്. സമൂഹത്തില്‍ പണ്ടുമുതലേ നിലനില്ക്കുന്ന എന്തിനേയും തള്ളിപ്പറയുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് യുക്തിവാദം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നത്. അതായത് യുക്തിവാദി എന്നാല്‍ നിഷേധി എന്ന അര്‍ത്ഥത്തില്‍. നമുക്കു ഈ വാക്കുകളുടെ അര്‍ത്ഥം നോക്കാം. യുക്തി എന്നാല്‍ • കാര്യകാരണബന്ധം;• കാര്യകാരണബന്ധം കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന പ്രക്രിയ.• കാര്യകാരണബന്ധത്തോടുകൂടി വസ്തുക്കളെ ക്രമീകരിക്കുകയോ സമര്‍ത്ഥിക്കുകയോ ചെയ്യുന്ന മനോവ്യാപാരം;• കാര്യകാരണബന്ധത്തോടുകൂടിയുള്ള ചിന്ത. യുക്തിവാദം എന്നാല്‍ • കാര്യകാരണബന്ധത്തോടുകൂടിയ വാദം;• കാര്യകാരണബന്ധത്തെ പ്രമാണമാക്കിക്കൊണ്ടുള്ള ചിന്താപദ്ധതി, തര്‍ക്കശാസ്ത്രപദ്ധതി. യുക്തിവാദി ലേഖനം മുഴുവന്‍ വായിക്കുക »
ലാഹിരി മഹാശയനെ വിറ്റു എങ്ങനെ പത്തു ചക്രം നേടാം?
ഈ ലോകം പോകുന്ന പോക്കേ. ഈയുള്ളവന്‍ ഇന്നു വെള്ളിയാഴ്ച ചിരിച്ചു ആഘോഷിക്കാനായി ജീവിതത്തിലാദ്യമായി ജ്യോതിഷരത്നം എന്ന പേരില്‍ കേരളത്തില്‍ പ്രചരിക്കുന്ന ഒരു നാലാംകിട (അല്ലെങ്കില്‍ അവസാന’കിട’!) സാധനം വാങ്ങി. ജ്യോതിഷരത്നം വാങ്ങാന്‍ പ്രധാന കാരണം നാട്ടിലുള്ള ‘സിദ്ധനായ’ ഒരു കപടഅത്മീയനെ ഒരു മഹാനായി ഉയര്‍ത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ആയിരുന്നു. ആ ലേഖനം കണ്ടാല്‍ ഒരു മാര്‍ക്കറ്റിംഗ് ഫീച്ചര്‍ പോലെ തോന്നും! അതിനെ കുറിച്ചു വിശദമായി ഉടനെ എഴുതാം. ഈയുള്ളവന് ഏറ്റവും ഇഷ്ടപ്പെട്ടത് ജ്യോതിഷരത്നത്തിലെ പരസ്യങ്ങള്‍ ആണ്! ലേഖനം മുഴുവന്‍ വായിക്കുക »
എങ്ങനെ കൃത്യമായ പ്രാദേശിക രാഹുകാലം കണ്ടുപിടിക്കാം?
വളരെയേറെ മലയാളികള്‍ (മറ്റുള്ളവരും) ഒരു പുതിയകാര്യം അല്ലെങ്കില്‍ പുതിയ സ്ഥാപനം തുടങ്ങുന്നതിനു രാഹുകാലം വര്‍ജ്ജിക്കുന്നു. രാഹുകാലത്തെ കുറിച്ചു ആധികാരികമായി പറയാന്‍ അറിയില്ല. ഈയുള്ളവന്‍ രാഹുകാലം നോക്കാറുമില്ല – എതിര്‍പ്പുമില്ല, മമതയുമില്ല എന്നര്‍ത്ഥം. രാഹുകാലത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ മലയാളം ബ്ലോഗ് ലോകത്തില്‍ നടന്നതായി ഗൂഗിള്‍ തിരച്ചില്‍ പറയുന്നു. കലേഷ് കുമാറിന്റെ രാഹുകാലം കണ്ടുപിടിക്കാന്‍ എളുപ്പവഴി എന്ന ലേഖനവും അനൂപ് തിരുവല്ലയുടെ രാഹുകാലവും തെറ്റിദ്ധാരണകളും എന്ന ലേഖനവും ഉമേഷിന്റെ 2008-ലെ കലണ്ടറും കുറേ അലപ്രകളും എന്ന ലേഖനവും കൂടുതല്‍ ലേഖനം മുഴുവന്‍ വായിക്കുക »
ഭൗതികശാസ്ത്രവും ആത്മീയതയും – ശ്രീ ഇ സി ജി സുദര്‍ശനന്റെ ചിന്തകള്‍
ഏതെങ്കിലും വസ്തുവിനെപ്പറ്റി എഴുതിവച്ചിരിക്കുന്നതെല്ലാം പഠിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. “എന്താണത്” എന്നറിയില്ല. നിങ്ങള്‍ ഒരു വസ്തുവില്‍ത്തന്നെ നോക്കിയിരിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം വിരിഞ്ഞു വരുന്നു, മനസ്സിലായിത്തുടങ്ങുന്നു. അപ്പോള്‍ കാറ്റും മഴയും വരുമ്പോള്‍ നിങ്ങളതിനെ ശപിക്കുന്നില്ല. രണ്ടു ശക്തികളുടെ ഒരുമിക്കലാണല്ലോ അത് എന്ന് ബോധ്യപ്പെടുന്നു. സാധാരണക്കാര്‍ കാണാത്തതാണ് ഇത്. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗവും ലിംഗവും പിന്നെ ഞാനും
കൂടുതല്‍പ്പേരും ഭഗവാനെ ഉറക്കെ വിളിക്കുന്നു, കുറഞ്ഞപക്ഷം അവര്‍ക്ക് സങ്കടം വരുമ്പോഴെങ്കിലും. ആരാണീ ഭഗവാന്‍? എന്താണ് ഭഗവാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? നമുക്കു ഒന്നു ശ്രമിച്ചു നോക്കാം. മലയാളത്തില്‍ നാം വിഗ്രഹിച്ചു സമാസം പറയാറുണ്ടല്ലോ. ബലവാന്‍ എന്നാല്‍ ബലം ഉള്ളവന്‍, അപ്പോള്‍ ഭഗവാന്‍? ഭഗം ഉള്ളവന്‍ എന്നാണോ?ശീലാവതി എന്നാല്‍ (നല്ല) ശീലം ഉള്ളവള്‍, അപ്പോള്‍ ഭഗവതി? (നല്ല) ഭഗം ഉള്ളവള്‍ എന്നാണോ? നിങ്ങള്‍തന്നെ പറയൂ. ഭഗം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കിലും കൂടുതല്‍പ്പേരും (കുറഞ്ഞപക്ഷം ആണുങ്ങള്‍) ഭഗശിശ്നിക എന്ന ലേഖനം മുഴുവന്‍ വായിക്കുക »
സന്ന്യാസിമാര്‍ തോന്ന്യാസികളല്ലേ?
ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരമുള്ള ചില വാക്കുകളുടെ അര്‍ത്ഥം താഴെ കൊടുത്തിരിക്കുന്നു. തോന്നിയവാസം: താന്തോന്നിത്തം, തന്നിഷ്ടംപോലെയുള്ള പെരുമാറ്റം. (രൂപഭേദം: തോന്ന്യവാസം, തോന്ന്യാസം) തോന്നിയവാസി: തോന്നിയതുപോലെ നടക്കുന്നവന്‍, താന്തോന്നി, എന്തും തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുന്നവന്‍ (രൂപഭേദം: തോന്ന്യവാസി, തോന്ന്യാസി) ഒരുവന്റെ തന്നിഷ്ടം നല്ല കാര്യങ്ങള്‍ മാത്രമാണെങ്കില്‍ ഒരാള്‍ തോന്ന്യാസി ആകുന്നതു നല്ലതല്ലേ? അതായത്, ഒരാള്‍ക്ക് അവന്റെ അകകണ്ണില്‍ നല്ലത് മാത്രേമേ തോന്നുകയുള്ളൂയെങ്കില്‍, തോന്ന്യാസിയായി ജീവിക്കുന്നത് തന്നെയല്ലേ ഏറ്റവും ശ്രേയസ്കരം? യഥാര്‍ത്ഥ സന്യാസിമാര്‍ എപ്പോഴും നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരത്രേ. ലേഖനം മുഴുവന്‍ വായിക്കുക »
ആരാണ് ആത്മീയവാദി?
താങ്കള്‍ ഒരു യുക്തിവാദിയോ യുക്തിരഹിതവാദിയോ, ഈശ്വരവാദിയോ നിരീശ്വരവാദിയോ, അങ്ങനെ ആരോ ആയിക്കൊള്ളട്ടെ. എന്നാലും ഇവിടെ കുറെ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കട്ടെ. താങ്കള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കേട്ടിട്ടുള്ള “ആത്മ” എന്ന ധാതു ഉപയോഗിച്ചു തുടങ്ങുന്ന വാക്ക് ആത്മഹത്യ ആയിരിക്കും, അല്ലേ? ഹാ! കഷ്ടം! ആത്മഹത്യ എന്നാല്‍ സ്വയം മരിക്കുക എന്നത്. അതുകൂടാതെ ആത്മീയം എന്ന പ്രധാനപ്പെട്ട മറ്റൊരു വാക്ക് കൂടി കേട്ടിട്ടുണ്ടല്ലോ, അല്ലേ? ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരം ആത്മീയം എന്ന വാക്കിന്റെ അര്‍ത്ഥം തനിക്കുള്ളത്, തന്നെ ലേഖനം മുഴുവന്‍ വായിക്കുക »
ആത്മീയ കെട്ടിപ്പിടുത്തവും ഒരു സാധാരണക്കാരന്റെ മാനസികനിലയും
ഇതു ഒരു പരിചയക്കാരന്റെ അനുഭവമാണ്. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിക്ക് അടുത്ത് വള്ളിക്കാവിലുള്ള അമൃതാനന്ദമയീ മഠം സന്ദര്‍ശിച്ചിരുന്നു. അമ്മയെ നേരിട്ടു കാണാനുള്ള അവസരം കിട്ടി; അമ്മ കെട്ടിപ്പിടിക്കുകയും ചെയ്തു. ആ ആശ്ലേഷം അദ്ദേഹത്തിന് എന്തോ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു. അദ്ദേഹം ആ ആശ്ലേഷത്തില്‍ നിന്നും എന്ത് നേടി, ജീവിതത്തില്‍ പുതുതായി എന്ത് പഠിച്ചു, എന്ത് മാറ്റമാണ് അദ്ദേഹത്തിന് വന്നു ചേര്‍ന്നത് എന്നൊക്കെ ചോദിച്ചു. അദ്ദേഹം പറഞ്ഞതു തന്റെ മനസ്സിന് എന്തോ ധൈര്യം കിട്ടിയിട്ടുണ്ട്, ലേഖനം മുഴുവന്‍ വായിക്കുക »
നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു?
ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ ഇസത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് അമേരിക്കക്കാരായ പേരുകേട്ട എഴുത്തുകാരുടെ best sellers വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളമ്പാനും ഇഷ്ടപ്പെടുന്നു. ഭഗവത്ഗീത, രാമായണം, വേദം, ഉപനിഷത്ത് എന്നൊക്കെ കേട്ടാല്‍ പുച്ഛിച്ചുതള്ളുന്നു. അതൊക്കെ അറുപഴഞ്ചന്‍ സാധനങ്ങള്‍, ആക്രികാര്‍ക്ക് കൊടുക്കൂ! ഇനിയും കുറച്ചുപേര്‍, പേരുകേട്ട ആത്മീയാചാര്യന്‍മാരായ അമൃതാനന്ദമയി, രവിശങ്കര്‍, സായിബാബാ തുടങ്ങിയവരുടെ ഭക്തരാണ് എന്ന് പറയുന്നതിനും അഭിമാനം കാണുന്നു. “അഹന്ത ഉപേക്ഷിക്കൂ”, “അഭിമാനം ഉപേക്ഷിക്കൂ” തുടങ്ങിയ നല്ലവാക്കുകള്‍ പറഞ്ഞു കൊടുക്കുന്ന ലേഖനം മുഴുവന്‍ വായിക്കുക »




