ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ഞാനെന്ന ഭാവം ഒഴിഞ്ഞാല്‍ കര്‍മരംഗത്ത് വ്യക്തത വരും
മക്കളേ, ഞാനെന്ന ഭാവം ഒഴിഞ്ഞാല്‍ കര്‍മരംഗത്ത് വ്യക്തത വരും. ശ്രദ്ധയും അംഗീകാരങ്ങളും പിടിച്ചുപറ്റാനായി കര്‍മങ്ങള്‍ ചെയ്യുമ്പോഴാണ് മക്കള്‍ വിഷമത്തിലാകുന്നത്. മറ്റുള്ളവരെ സഹായിക്കാനും മറ്റുള്ളവരുടെ വേദനകള്‍ മാറ്റാനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്‍ ലോകത്തിനു മാതൃകയാവും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കര്‍മങ്ങളല്ല ഞാന്‍ ചെയ്യേണ്ടതെന്ന് മക്കള്‍ മനസ്സില്‍ ഉറപ്പിക്കണം. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും ഗുണകരമായ കര്‍മങ്ങള്‍ ചെയ്യുക. അപ്പോള്‍ ലോകത്തിന്റെ അംഗീകാരവും ശ്രദ്ധയും തീര്‍ച്ചയായും ലഭിക്കും. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »
ശങ്കര വൈഭവം സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ശ്രീ ആദി ശങ്കരാചാര്യ ഭഗവദ് പാദരുടെ തത്ത്വവും ജീവിതവും അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ അദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 223 MB, 16 hrs 18 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
രാസോത്സവം സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ “രാസോത്സവം” എന്ന അദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 135 MB, 9 hr 50 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
അക്ഷരമണമാലൈ (രമണ ഹൃദയം) പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി
ശ്രീ രമണമഹര്‍ഷിയുടെ ജീവിതത്തെയും അക്ഷരമണമാലൈ എന്ന കൃതിയെയും അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ “രമണഹൃദയം” സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 205 MB, 15 hrs ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
രമണഗീത സത്സംഗ പ്രഭാഷണം MP3 – നൊച്ചൂര്‍ജി
ശ്രീ രമണമഹര്‍ഷിയെ കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായ കാവ്യകണ്ഠ ഗണപതി മുനി എഴുതിയ “രമണഗീത” അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 56.8 MB, 4 hrs 8 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
രമണ ചരിതം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ശ്രീ രമണ മഹര്‍ഷിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ “രമണചരിതം” സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 115 MB, 8 hr 25 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
നവയോഗി ഉപാഖ്യാനം സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ഭാഗവതത്തിലെ നവയോഗി ഉപാഖ്യാനം അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 180 MB, 13 hr 8 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
കൃഷ്ണലീല സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
കൃഷ്ണലീലയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 158 MB, 11 hrs 30 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
ആത്മാര്‍ഥതയോടെ സ്വയം സമര്‍പ്പിക്കുക
മക്കളേ, ജഗദീശ്വരന്‍ എന്നത് അനുഭവമാണ്. നിസ്വാര്‍ഥ സ്നേഹത്തിലും കരുണയിലൂടെയുമാണ് പരമാത്മാവ് നമ്മളില്‍ കുടികൊള്ളുന്നത്. വിശ്വാസം എന്നത് ദേവീ-ദേവന്മാരില്‍ മാത്രമുള്ള വിശ്വാസമല്ല. മറിച്ച് ഉള്ളിലെ ഉന്നതങ്ങളായ മൂല്യങ്ങള്‍ക്കുവേണ്ടി സ്വയം ബലി കൊടുക്കാന്‍ കൂടി തയ്യാറാകുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. സ്നേഹം, കരുണ, ദയ, ക്ഷമ എന്നിവയാണ് ആ മൂല്യങ്ങള്‍. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »
സംന്യാസം ഒളിച്ചോട്ടമല്ല, സ്വധര്‍മം അനുഷ്ഠിക്കുക
മക്കളേ, എന്ത് അധര്‍മം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധര്‍മമാണ്. അധര്‍മികളായവര്‍ സമൂഹത്തില്‍ പെരുകുകയും രാജ്യം ഭരിക്കുകയും ചെയ്താല്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഭഗവാന്‍ വിളംബരം ചെയ്തു. അധര്‍മത്തെ എങ്ങനെയും ഇല്ലാതാക്കി, ധര്‍മത്തെ പുനഃസ്ഥാപിച്ച് പ്രജകളെ രക്ഷിക്കുക എന്നത് മഹാത്മാക്കളുടെ ധര്‍മമാണ്. ഏതുകാലത്തും ഈ ചിന്തയാണ് മക്കളുടെ ഉള്ളില്‍ വേണ്ടത്. ശ്രീകൃഷ്ണപരമാത്മാവിന്റെ പ്രവൃത്തിയെ വിലയിരുത്തേണ്ടതും ഈ വീക്ഷണത്തില്‍ ആയിരിക്കണം. ധര്‍മം പുനഃസ്ഥാപിക്കാനുള്ള ധര്‍മയുദ്ധത്തെയാണ് മഹാത്മാക്കളും സാധാരണക്കാരും അവരവരുടെ കര്‍ത്തവ്യമായി കാണേണ്ടത്. അമ്മ ലേഖനം മുഴുവന്‍ വായിക്കുക »
ഹസ്താമലകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ഹസ്താമലകം അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 80.5 MB, 5 hr 50 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
ഭാഗവതം ഏകാദശസ്കന്ധം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
ഭാഗവതം ഏകാദശസ്കന്ധം അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 135 MB, 9 hr 50 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
പ്രാര്‍ഥിക്കുന്നത് വസ്തുലാഭത്തിന് വേണ്ടിയാവരുത്
മക്കളേ, ഭഗവാന്റെ മുന്‍പില്‍ നാം നമ്മെത്തന്നെ മറക്കണം. അവിടെ പിന്നെ ഞാനും നീയുമില്ല. അതിനാല്‍ ഒരാചാരത്തിന്റെയും ആവശ്യം വരുന്നില്ല. അവിടുത്തെ കവിഞ്ഞ് മറ്റൊന്നിനും ഹൃദയത്തില്‍ സ്ഥാനം ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ഉള്ള പ്രേമം മക്കള്‍ വളര്‍ത്തണം. ഭഗവാന്‍, ഭക്തന്‍, ഗുരു, ശിഷ്യന്‍ എന്നു പറയുന്നുണ്ടെങ്കിലും ഈ ഒരു പ്രേമഭാവം വന്നു കഴിഞ്ഞാല്‍ ആന്തരികമായി ഒന്നുതന്നെയാണ്. ഈ പ്രേമഭാവം മക്കളെ ആത്മതത്ത്വത്തില്‍ എത്തിക്കും. അതിനാല്‍ എല്ലാം മറന്നുള്ള പരമമായ പ്രേമവും ഭക്തിയും തരണം എന്നാണ് മക്കള്‍ ഭഗവാനോട് പ്രാര്‍ഥിക്കേണ്ടത്. അതാണ് ജീവിതത്തിന്റെ സ്ഥായിയായ സ്വത്ത്. ആനന്ദത്തിന്റെ ഉറവിടം. അങ്ങിനെയുള്ള ഒരു ഭക്തി കിട്ടിക്കഴിഞ്ഞാല്‍ മക്കള്‍ ജീവിതത്തില്‍ വിജയിക്കും. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »
നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല
മക്കളേ, തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണ് സാക്ഷാത്കാരം. മറ്റൊരാള്‍ തെറ്റുചെയ്താലും അതു ക്ഷമിച്ച് അവനിലും തന്റെ ആത്മാവിനെ ദര്‍ശിക്കുന്ന അവസ്ഥയാണ് ഇത്. അങ്ങനെയുള്ളവനു തന്നില്‍നിന്ന് ഭിന്നമായി യാതൊന്നുമില്ല. ഈ ഒരു അവസ്ഥയില്‍ എത്തിച്ചേരാതെ സാക്ഷാത്കാരത്തെക്കുറിച്ച് എന്തുപറഞ്ഞാലും അതു പറച്ചില്‍ മാത്രമാണ്. വാക്കിന് പിറകില്‍ അനുഭവത്തിന്റെ ശക്തിയില്ല. ശംഖില്‍നിന്ന് മാംസം പോയിക്കഴിഞ്ഞാലേ നാദം ഉയരൂ. അതുപോലെ നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല. പരിപൂര്‍ണ സമര്‍പ്പണമാണ് ആദ്യപടി എന്ന് മക്കള്‍ ഓര്‍മിക്കണം. മക്കള്‍ക്ക് നന്മ വരട്ടെ. അമ്മ ലേഖനം മുഴുവന്‍ വായിക്കുക »
നന്ദിക്കും പ്രശംസയ്ക്കും വേണ്ടി ഉപകാരങ്ങള്‍ ചെയ്യാതിരിക്കുക
മക്കളേ, നന്ദി സ്വീകരിക്കാനല്ല ഉപകാരങ്ങള്‍ ചെയ്യേണ്ടത്. ദൈവത്തിന് ഒന്നും നല്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. മറിച്ച് അദ്ദേഹം നല്കിയ ആയിരം അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വന്തം കടമ നിറവേറ്റാനും മക്കള്‍ക്ക് സാധിക്കണം. ഇങ്ങനെയൊരു ഭാവമാണ് നിങ്ങള്‍ വളര്‍ത്തേണ്ടത്. എല്ലാവര്‍ക്കും നന്മ വരട്ടെ. അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »




