ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക

വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്. യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് നാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക. ലേഖനം മുഴുവന്‍ വായിക്കുക »

അനന്തമായ ശക്തിസ്രോതസ്സ് അറിയാന്‍ ശ്രമിക്കുക

മക്കളേ, നിങ്ങളില്‍ ഓരോരുത്തരിലും അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്നുണ്ട്. ആ ശക്തിയെ വികസിപ്പിച്ച് പൂര്‍ണത നേടാനുള്ള ശ്രമമാണ് ഓരോ മനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ആധ്യാത്മിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ഈ തത്ത്വം യോജിക്കുന്നത്. ചില യോഗികളെക്കുറിച്ച് കേട്ടിട്ടില്ലേ? ഏകാന്തമായ സ്ഥലത്ത് ധ്യാനിക്കുമ്പോള്‍ ദിവസങ്ങളോളം അവര്‍ ആഹാരം കഴിക്കാറില്ല. ചിലര്‍ ജലപാനം കൂടി ഉപേക്ഷിക്കും. മറ്റു ചിലര്‍ ചില ഇലകള്‍ മാത്രം കഴിക്കും. ശാരീരിക ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണം, ജലം, വായു എന്നിവ ആന്തരിക പ്രകൃതിയില്‍നിന്ന് സ്വീകരിക്കാന്‍ കഴിവുള്ള മഹായോഗികളാണ് അത്തരക്കാര്‍. ലേഖനം മുഴുവന്‍ വായിക്കുക »

സ്വന്തം കണ്ണുനീരിനെ പുഞ്ചിരിയാക്കൂ

ഓരോ തരത്തിലുള്ള എതിര്‍പ്പിനെ പലരും നേരിടുന്നത് പല രീതിയിലാണ്. ചിലര്‍ തനിക്ക് പരിചയമില്ലാത്ത സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ പരാതിയും പരിഭവവുമായി ജീവിതം തള്ളിനീക്കും. പ്രതികൂല സാഹചര്യങ്ങളെ സൗമ്യമായി നേരിട്ട് അനുകൂലമാക്കിത്തീര്‍ക്കാനുള്ള വിദ്യ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. എതിര്‍പ്പുള്ള സാഹചര്യത്തെ നമുക്ക് മാറ്റാന്‍ കഴിയണം. അതിന് വാശിയും ശാഠ്യവും ഒളിച്ചോട്ടവുമല്ല പ്രതിവിധി. ലേഖനം മുഴുവന്‍ വായിക്കുക »

നോച്ചൂര്‍ജിയുടെ ശ്രുതി ഗീത പ്രഭാഷണം MP3 (ഭാഗവത സത്രത്തില്‍)

2009 ഡിസംബറില്‍ എറണാകുളത്ത് നടന്ന 27-മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തില്‍ ശ്രുതി ഗീത എന്ന വിഷയത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണത്തിന്റെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. (20.7 MB, 91 മിനിറ്റ്) ലേഖനം മുഴുവന്‍ വായിക്കുക »

‘ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല

ഋഷീശ്വരന്മാരും മഹാത്മാക്കളും, ഉറപ്പായി എത്തുന്ന, മാറ്റാന്‍ കഴിയാത്ത ഈ സത്യത്തെക്കുറിച്ച് നമ്മളെ അറിയിച്ചു. ‘ഞാന്‍’ എന്ന ഭാവമാണ് മരണത്തോടെ അസ്തമിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല. അവര്‍ക്ക് ഓരോ നിമിഷവും ജീവിതമാണ്. ‘ഞാന്‍’, ‘എന്റെ’ എന്ന വിചാരങ്ങള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മരണഭയം കൂടും. പ്രിയപ്പെട്ട പലതിനെയും ഉപേക്ഷിക്കേണ്ടിവരുന്ന മരണത്തെ അത്തരക്കാര്‍ ഭയക്കുന്നു. ഈ ഭാവത്തെ അതിജീവിച്ചവര്‍ക്ക് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന മനോഹരമുഹൂര്‍ത്തമാണ് മരണം. ഭഗവാനില്‍ ലയിക്കാനുള്ള അവസരമാണ് അത്. കടലിലെ ഓരോ തിരമാലയ്ക്കും അറിയാം അവര്‍ സാഗരത്തിന്റെ ഭാഗമാണ് എന്ന്. അതുപോലെ വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യത്തിന്റെ ഭാഗമാണ് നിങ്ങള്‍ എന്ന തിരിച്ചറിവ് സ്വയം വളര്‍ത്തിയെടുക്കണം. അപ്പോള്‍ അജ്ഞാനം കൊണ്ടുള്ള എല്ലാ ഭയവും അകലും. ലേഖനം മുഴുവന്‍ വായിക്കുക »

ക്ഷേത്രത്തില്‍ ജനിക്കാം; ക്ഷേത്രത്തില്‍ മരിക്കരുത്‌

ക്ഷേത്രത്തില്‍ ജനിക്കാം, ക്ഷേത്രത്തില്‍ മരിക്കരുതെന്ന് പറയാറുണ്ട്. ഈശ്വരാന്വേഷണത്തില്‍ ക്ഷേത്രത്തെ ഉപാധിയാക്കാം. എന്നാല്‍ അതില്‍ത്തന്നെ ബന്ധിച്ചുനില്‍ക്കാന്‍ പാടില്ല. എല്ലാ ബന്ധങ്ങളില്‍ നിന്നുമുള്ള മോചനമാണ് ഒരുവനെ പൂര്‍ണ സ്വതന്ത്രനാക്കുന്നത്. വിഗ്രഹത്തില്‍ മാത്രമാണ് ഈശ്വരന്‍ എന്നു കരുതരുത്. എല്ലാം ചൈതന്യമാണ്. സര്‍വതിനേയും ചൈതന്യമായിക്കണ്ട് സ്‌നേഹിക്കുന്ന, സേവിക്കുന്ന ഭാവമാണ് ക്ഷേത്രാരാധനയിലൂടെ കൈവരുത്തേണ്ടത്. സര്‍വതിനേയും സ്വീകരിക്കുന്ന മനോഭാവമാണ് അത്. താനും തനിക്കു ചുറ്റുമുള്ളതും എല്ലാം ഈശ്വരനാണ് എന്ന് അറിയണം. എല്ലാത്തിനെയും ഒന്നായി കാണുവാന്‍ കഴിയുന്ന ഒരു ഭാവമാണ് മക്കള്‍ വളര്‍ത്തേണ്ടത്. അമ്മ പലതവണ പറഞ്ഞതുപോലെ സര്‍വതിലും ഈശ്വരനെ ദര്‍ശിക്കാന്‍ സാധിച്ചാല്‍പ്പിന്നെ നിങ്ങള്‍ ആരെയും വെറുക്കുകയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

മഹാബലി ചരിതം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

ഭാഗവതത്തിലെ മഹാബലി കഥയെ അടിസ്ഥാനമാക്കി പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 78.4 MB, 5 hrs 45 minutes ഉണ്ട്. ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥയും ശ്രേയസ്സില്‍ വായിക്കാം. ലേഖനം മുഴുവന്‍ വായിക്കുക »

ദേവീ തത്ത്വം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ദേവീ തത്ത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 90.7 MB, 6 hr 36 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

അരുണാചല പഞ്ചരത്നം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ഭഗവാന്‍ ശ്രീ രമണമഹര്‍ഷി രചിച്ച അരുണാചല പഞ്ചരത്നം എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 59.4 MB, 4 hr 20 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

രാമായണം PDF & MP3 (ഗ്രന്ഥം, പാരായണം, തത്ത്വം, സത്സംഗം)

വീണ്ടുമൊരു കര്‍ക്കടക മാസം വരവായി. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശുദ്ധിക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകട്ടെ ഈ കര്‍ക്കടകവും. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പി ഡി എഫ് ആയും രാമായണ പാരായണം MP3 ആയും ശ്രേയസ്സില്‍ ലഭ്യമാണ്. കൂടാതെ സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ രാമായണതത്ത്വം MP3 ഓഡിയോയും സ്വാമി ഉദിത്‌ ചൈതന്യാജിയുടെ രാമകഥാസാഗരം പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോയും ശ്രേയസ്സില്‍ ലഭ്യമാണ്. വസിഷ്ഠമഹര്‍ഷി ശ്രീരാമന് നല്‍കുന്ന ജ്ഞാനോപദേശമായ യോഗവാസിഷ്ഠം എന്ന ഗ്രന്ഥവും ഈ അവസരത്തില്‍ തീര്‍ച്ചയായും വായിക്കേണ്ടതാണ്. ഈ കര്‍ക്കടകം രാമായണ പഠനത്തിനും കൂടുതല്‍ അറിയാനുള്ള ചര്‍ച്ചകള്‍ക്കും സത്സംഗത്തിനും ആത്മവിചിന്തനത്തിനുമായി നമുക്ക് പ്രയോജനപ്പെടുത്താം. നമ്മളെല്ലാവരും ആത്മാവില്‍ രമിച്ച് ആത്മാരാമന്മാരാവാനുള്ള കൃപ ഉണ്ടാകട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »

മുനിവ്യാധോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (42)

വാസ്തവത്തില്‍ മുന്‍ പറയപ്പെട്ട തുരീയാവസ്ഥമാത്രമാണു് സത്യമായിട്ടുള്ളതു്. ജാഗ്രദാദി അവസ്ഥകള്‍ ചിത്തത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണു്. അല്ലാതെ സത്യമായ അവസ്ഥകളല്ല. ഘോരമായ ചിത്തം ജാഗ്രത്തും, ശാന്തമായ ചിത്തം സ്വപ്നവും, ജഡമായ അതേ ചിത്തംതന്നെ സുഷുപ്തിയുമായിത്തീരുന്നു. അല്ലാതെ അവയൊന്നും അവസ്ഥകളേ അല്ല. പ്രസ്തുത മൂന്നു രൂപങ്ങളുമില്ലാതാവുമ്പോള്‍ മനസ്സുതന്നെ മൃതമായിത്തീരും.
അങ്ങനെ ചിത്തം മൃതതതമായിത്തീരുന്നുവെന്നതാണു് കൈവല്യപ്രാപ്തിക്കുള്ള സുഗമമാര്‍ഗ്ഗം. അതിനാല്‍ വിവേകികള്‍‍‍ സാഹസപ്പെട്ടും ചിത്തസ്വരൂപങ്ങളെ ലയിപ്പിച്ചും ശാന്തവും, സമവും, ശീതളവുമായ തുരീയത്തിങ്കല്‍ സുഖസ്ഥിതിയെച്ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഇക്ഷ്വാകൂപാഖ്യാനം – ലഘുയോഗവാസിഷ്ഠം (41)

ഒന്നിന്റെയും ആഗ്രഹമില്ലാത്തവനും, ഒരുതരത്തിലുള്ള രാഗമോ ദ്വേഷമോ ഇല്ലാത്തവനുമായ ജീവന്മുക്തനു ആകാശഗമനാദിസിദ്ധികളോ വൈഭവങ്ങളോ ഒന്നുമുണ്ടാവില്ല. മന്ത്രസിദ്ധി, യോഗസിദ്ധി, തപസ്സിദ്ധി മുതലായവയുള്ളവര്‍ക്കാണു് അങ്ങനെയുള്ള സിദ്ധികളൊക്കെയുണ്ടാവുന്നതു്. എന്നാല്‍ ജ്ഞാനിയുടെ നൈര്‍മ്മല്യവും കൃതകൃത്യതയും, ആനന്ദാനിര്‍വൃതിയും ജ്ഞാനിക്കുമാത്രമല്ലാതെ മറ്റാര്‍ക്കും തന്നെയില്ല. ഏതെങ്കിലുമൊരനുഭവത്തില്‍ അല്പമായിട്ടെങ്കിലും അപേക്ഷയുള്ളേടത്തോളം കാലമാണു് പ്രയത്നമുണ്ടാവുന്നതു്. ഒന്നിലും അപേക്ഷയില്ലാത്ത ജ്ഞാനി പിന്നെ എന്തിനു വേണ്ടി എന്തു പ്രയത്നമാണു് ചെയ്യേണ്ടതു്? ജ്ഞാനിക്കു കിട്ടാത്തതായോ, കിട്ടേമ്ടതായോ ഒന്നും തന്നെ ലോകത്തിലില്ല. ചിത്തമെപ്പോഴും കൃതാര്‍ത്ഥവും സംതൃപ്തവും പരിപൂര്‍ണ്ണവുമാണുതാനും. ആസ്ഥിതിക്കു് ആകാശഗമനാദികളോ അവയെ സമ്പാദിക്കാനുള്ള പ്രയത്നമോ ജ്ഞാനിക്കെങ്ങനെയുണ്ടാവും? എല്ലാവിധ അഭിമാനങ്ങളെയും രാഗാദിവികാരങ്ങളെയും വിട്ട പരമനൈര്‍മ്മല്യവും, നിസ്സംഗതയുമാണു് ജ്ഞാനിയുടെ ലക്ഷണം. അവയാകട്ടേ മറ്റാരിലുമുണ്ടാവാന്‍ വയ്യ. അതിനാല്‍ ആകാശഗമനാദിസിദ്ധികളില്ലാതെത്തന്നെ ജീവന്‍മുക്തന്‍ സന്തൃപ്നും പൂര്‍ണ്ണനും ദിവ്യനുമാണു്. ആത്മസിദ്ധിതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വൈഭവം. ലേഖനം മുഴുവന്‍ വായിക്കുക »

ഭൃംഗീശോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (40)

നല്ലതെന്നോ, ചീത്തയെന്നോ, ധര്‍മ്മമെന്നോ, അധര്‍മ്മമെന്നോ, കര്‍ത്തവ്യമെന്നോ, അകര്‍ത്തവ്യമെന്നോ ഉള്ള യാതൊരു ചിന്തയും കൂടാതെ രാഗദ്വേഷങ്ങളോ, മദമത്സരങ്ങളോ കൂടാതെ സുഖദുഃഖങ്ങളേയോ, പുണ്യപാപങ്ങളെയോ അറിയാതെ അപ്പഴപ്പോള്‍ വന്നുചേരുന്നതിനെ ചെയ്യുന്നതാണു് മഹാകര്‍ത്തൃത്വം. ഒന്നിനെയും അന്വേഷിച്ചുപോവാതെയും വന്നു ചേര്‍ന്ന ഒന്നിനെയും അകറ്റികളയാതെയും, ഒന്നിലും ചിന്തയോ ഉദ്വേഗമോ, സുഖഭാവമോ കൂടാതെയും ആര്‍ വന്നുചേര്‍ന്നതിനെ മാത്രം അപ്പഴപ്പോള്‍ ചെയ്തുതീര്‍ക്കുന്നുവോ, അവന്‍ മഹാകര്‍ത്താവാണു്, അതുപോലെ ഗുണദോഷചിന്തകൂടാതെയും, സുഖദുഃഖങ്ങളില്ലാതെയും, സ്വതവേയുള്ള തൃപ്തിക്കു ഭംഗംവരാതെയും ആര്‍ വന്നു ചേര്‍ന്നതിനെമാത്രം അനുഭവിക്കുന്നുവോ, അവന്‍ മഹാഭോക്താവുമാണു്. സുഖത്തെ അന്വേഷിക്കാതെയും, ദുഃഖത്തെ അകറ്റാതെയും ദൈവഗത്യാ വന്നുചേരുന്നതിനെമാത്രം അനുഭവിച്ചു തൃപ്തിപ്പെടലാണു് മഹാഭോക്താവിന്റെ ലക്ഷണം. അതുപോലെ ഒന്നിനെയും താന്‍ ഇഷ്ടപ്പടുകയോ, വെറുക്കുകയോ, സ്വീകരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുന്നതു മഹാത്യാഗത്തിന്റെയും ലക്ഷണമാണു്. ഇങ്ങനെ നീ മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായികഴിയുന്നുവെങ്കില്‍ സംസാരത്തിന്റെ യാതൊരു ബാധയുമേല്ക്കാതെതന്നെ സംതൃപ്തനും സുഖിയുമായികഴിയാം . ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രമഖഭംഗവര്‍ണ്ണനം – നാരായണീയം (62)

ഹേ കൃഷ്ണ! നിന്തിരുവടി ഒരിക്കല്‍ ഗോപന്മാരെ യാഗത്തിനുവേണ്ടുന്ന സാമഗ്രികളെ ശേഖരിച്ചുവെച്ചവരായി കണ്ടിട്ട് ഇന്ദ്രന്റെ ഗര്‍വ്വിനെ നശിപ്പിക്കുന്നവാനുദ്ദേശിച്ചുകൊണ്ട് എല്ലാമറിഞ്ഞികൊണ്ടുതന്നെ “അച്ഛാ! നിങ്ങളുടെ ഈ ഒരുക്കമൊക്കെ എന്തിനാണ്? എന്നിങ്ങിനെ വിനയത്തോടൊകൂടി ഈ നന്ദന്‍ മുതലായ ഗോപന്മാരോടായി ചോദിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

മിത്ഥ്യാപുരുഷോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (39)

മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായി കഴിയുന്നപക്ഷം അല്ലയോ രാമചന്ദ്രാ! ഒരു ദുഃഖവും നിന്നെ ബാധിക്കാന്‍ പോവുന്നില്ല. വേണ്ടപോലെ ആത്മതത്വത്തെ അറിയായ്കയും, ഉപാസിക്കായ്കയും മാത്രമാണു് ഇരുട്ടില്‍ വേതാളങ്ങളെന്നപോലെ ഇല്ലാത്ത ദൃശ്യങ്ങളുണ്ടാവാന്‍ കാരണം. ആദിത്യനെയും രശ്മികളെയും വേറെയായിക്കാണുന്നവനു ഭ്രമമുണ്ടാവുന്നു. അവരണ്ടും ഒന്നാണെന്നു ബോധ്യം വന്നവന്‍ നല്ലനിര്‍വ്വികല്പഭാവത്തില്‍ത്തന്നെ എപ്പോഴും സ്ഥിതിചെയ്യുന്നു. സ്വര്‍ണ്ണവും കടകവും വാസ്തവത്തില്‍ രണ്ടല്ല; എങ്കിലും കടകത്തെ മാത്രമേ ബോധിക്കുന്നുള്ളു, ഒരാളാണെങ്കില്‍ അയാളുടെ ദൃഷ്ടിയില്‍ കടകം മാത്രമേ ഉള്ളൂ; സ്വര്‍ണ്ണമില്ല. ഇതുപോലെ ബ്രഹ്മശക്തി സ്ഫുരണമാകുന്ന മനസ്സും മനസ്സിന്റെതന്നെ കല്പനകളാകുന്ന ദൃശ്യങ്ങളും വേറെവേറെയാണെന്നു ബോധിക്കുന്നവന്‍ കല്പനാമാത്രങ്ങളായ ദൃശ്യങ്ങളെ മാത്രമേ അറിയുന്നുള്ളു; അവന്‍ വസ്തുസ്വരൂപത്തെ അറിയാത്ത മൂഢനാണു്. എന്നാല്‍ കല്പിതങ്ങളായ ദൃശ്യങ്ങളും, കല്പനക്കു കാരണവും, ബ്രഹ്മശക്തിയായ മനസ്സും, ബ്രഹ്മവും വേറെയല്ലെന്നു ബോധിച്ചു സംവേദ്യങ്ങളെ അകറ്റി സംവേദനായിട്ടിരിക്കുന്നവന്‍ നിര്‍വ്വികല്പനാണു്. ലേഖനം മുഴുവന്‍ വായിക്കുക »