ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
യജ്വപത്ന്യുദ്ധരണവര്‍ണ്ണനം – നാരായണീയം (61)
അനന്തരം ഏറ്റവും ഭക്തകളായ വിപ്രസ്ത്രീകളെ അനുഗ്രഹിപ്പനുള്ള ആഗ്രഹത്തെ മനസ്സില്‍ വഹിച്ചുകൊണ്ട് നിന്തിരുവടി ഗോപന്മാരോടും പശുക്കൂട്ടങ്ങളോടും കൂടി വൃന്ദവനത്തില്‍നിന്നും വളരെ ദൂരത്തുള്ള ഒരു കാട്ടിലേക്ക് എഴുന്നെള്ളുകയുണ്ടായല്ലോ! ലേഖനം മുഴുവന്‍ വായിക്കുക »
കചോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (38)
ആകാശത്തെക്കാള്‍ എത്രയോ അധികം സൂക്ഷ്മവും, അത്യന്തനിര്‍മ്മലവും, എങ്ങും നിറഞ്ഞതും, സത്താമാത്രവുമായ ആത്മതത്വത്തെ ഉപാസിക്കാന്‍ തുടങ്ങൂ. ഉള്ളതായ ആത്മാവിന്റെ നിരന്തരോപാസനം കൊണ്ടു് ഇല്ലാത്തതായ അഹങ്കാരം താനേ ഇല്ലാതായിക്കൊള്ളും. എല്ലാ വിക്രിയകള്‍ക്കും ഹേതു ഇല്ലാത്ത അഹങ്കാരമാണെന്നു വരുമ്പോള്‍ വിക്രിയകളൊന്നും ഇല്ലാത്തവയാണെന്നു പറയേണ്ടതില്ലല്ലോ, ഇല്ലാത്തതാണു് അഹങ്കാരമെങ്കില്‍ പിന്നെ അതിനെ ഉപേക്ഷിക്കുന്നതെങ്ങനെയെന്നാണെങ്കില്‍ സ്വീകരിക്കാതിരിക്കല്‍ തന്നെ. സ്വീകാരം കൊണ്ടാണു് തിരസ്കാരം വേണ്ടിവരുന്നതു്. അഹങ്കാരത്തിന്റെ ഓര്‍മ്മയില്ലാതിരിക്കല്‍ തന്നെ അതിന്റെ തിരസ്കാരം. ഉള്ളതായ ആത്മതത്വത്തെ എപ്പോഴും മറക്കുന്നില്ലെങ്കില്‍ ഇല്ലാത്തതായ അഹങ്കാരത്തെ ഓര്‍മ്മിക്കാനും ഇടവരില്ല. അതാണു് ആത്മോപാസനം കൊണ്ടു് അഹങ്കാരം താനെ ലയിക്കുമെന്നു പറഞ്ഞതു്. ഹേ രാമചന്ദ്രാ! ഇങ്ങനെ കചനെന്നപോലെ നീ ആത്മോപാസനം കൊണ്ടു് അഹങ്കാരത്തെ അകറ്റി നിര്‍വ്വികാരനായിത്തീരുന്നുവെങ്കില്‍ സുഖിയും കൃതകൃത്യനുമാവും. ലേഖനം മുഴുവന്‍ വായിക്കുക »
ഗോപിവസ്ത്രാപഹാരവര്‍ണ്ണനം – നാരായണീയം (60)
ദിവസംതോറും കാമാര്‍ത്തിയാല്‍ വിവശമായ ചിത്തത്തോടുകൂടിയ ആ ചഞ്ചലാക്ഷികള്‍ അങ്ങയുടെ കാലണികളെ ശുശ്രൂഷിക്കുന്നതിന്നാഗ്രഹിക്കുകയാല്‍ യമുനാനദീതീരത്തില്‍ മണല്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ട ശ്രീപാര്‍വ്വതിവിഗ്രഹത്തെ വഴിപോലെ പൂജിച്ചുവന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശിഖിദ്ധ്വജോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (37)
പലപ്പോഴും മഹാരാജ്ഞിയായ ചൂഢാല ഏകാകിനിയായി വിജനസ്ഥലത്തിരുന്നു് ആത്മവിചാരം ചെയ്യാനും തുടങ്ങി. ശരീരങ്ങള്‍, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സു്, ബുദ്ധി തുടങ്ങിയ എല്ലാകരണങ്ങളെയും അവരുടെയൊക്കെ വൃത്തികളെയും പൃഥിവ്യാദിതത്വങ്ങളേയും നിശിതമായി നിരൂപിച്ചു് അവയൊന്നും ആത്മാവാകുന്ന താനല്ലെന്നു ബോദ്ധ്യപ്പെട്ടു. എല്ലാറ്റിന്റെയും കര്‍ത്താവും ഭോക്താവുമായി അഭിമാനിക്കുന്ന ജീവിതത്വം മൂന്നുകാലത്തും ഇല്ലാത്തതും കേവലം അധ്യാരോപം മാത്രവുമാണെന്നറിഞ്ഞു് അഹങ്കാരസ്വരൂപമായ കര്‍ത്തൃത്വാഭിമാനത്തെ അല്ലെങ്കില്‍ ജീവഭാവത്തെ നിരസിക്കാന്‍ കഴിഞ്ഞതോടെ പഞ്ചകോശങ്ങളാകുന്ന മറകള്‍ നീങ്ങി ആത്മഭാവം നിരുപാധികമായി പ്രകാശിച്ചു. രാജ്ഞി സന്തുഷ്ടയും ചരിതാര്‍ത്ഥയുമായി. അസാധാരണവും ദിവ്യവുമായ ഒരു തേജസ്സുകൊണ്ടു് അവരുടെ ശരീരം അത്യന്താകര്‍ഷണവും ഉജ്ജ്വലവും ആയിത്തീര്‍ന്നു. വാര്‍ദ്ധക്യംകൊണ്ടുള്ള ബാധകളൊക്കെ ശരീരത്തില്‍നിന്നു മറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »
വേണുഗാനവര്‍ണ്ണനം – നാരായണീയം (59)
പുതുതായി വിടര്‍ന്ന കായമ്പൂമലരെന്നപോലെ രമ്യവും പ്രേമവര്‍ദ്ദകവും എല്ലാവരേയും മോഹിപ്പിക്കുന്നതും സത്തായും ചിത്തായും പരാനന്ദാത്മകമായിരിക്കുന്ന അങ്ങയുടെ കോമളവിഗ്രഹമാകുന്ന ബ്രഹ്മത്തെ കണ്ടിട്ട് ഗോപികള്‍ നാള്‍തോറും മോഹിച്ചുതുടങ്ങി. ലേഖനം മുഴുവന്‍ വായിക്കുക »
ഭഗീരഥോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (36)
വിജ്ഞാനസ്വരൂപമാകുന്ന ആത്മാവിനെ പൂര്‍ണ്ണമായി ദര്‍ശിക്കുമ്പോഴല്ലാതെ ആര്‍ക്കും രക്ഷയില്ല. ആത്മദര്‍ശനത്തില്‍ എല്ലാക്ലേശങ്ങളും ദു:ഖങ്ങളും എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്യും. ഗ്രന്ഥികള്‍ പൊട്ടുകയും കര്‍മ്മങ്ങള്‍ അവസാനിക്കുകയും സംശയങ്ങള്‍ തീരുകയും ചെയ്യും ആത്മദര്‍ശനത്തില്‍. അതിനാല്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടിത്തന്നെയാണു് പരിശ്രമിക്കേണ്ടതു്. ഒരിക്കലും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത വിജ്ഞാനസൂര്യനാണു് ആത്മാവു്. ആത്മാവൊഴിച്ചു മറ്റെല്ലാം ഉദയാസ്തമനങ്ങളോടും ഉല്പത്തിലയങ്ങളോടും കൂടിയവയാണു്. സര്‍വ്വത്രവ്യാപനും നിത്യനും വിജ്ഞാനമാത്രസ്വരൂപനുമാണു് ആത്മാവു്. അപ്രകാരമുള്ള ആത്മാവിനെ അറിയുമ്പോള്‍ എല്ലാ ദുഃഖങ്ങളും തീരും. ലേഖനം മുഴുവന്‍ വായിക്കുക »
ദവാഗ്നിമോക്ഷവര്‍ണ്ണനം – നാരായണീയം (58)
നിന്തിരുവടി ഗോപകുമാരന്മാരോടുകൂടി കളിക്കുന്നതിലൗല്‍സുക്യത്തോടുകൂടിയവനായി പ്രലംബാസുരവധം നിമിത്തം അല്പം താമസിക്കുകയാല്‍ പശുക്കള്‍ ഇഷ്ടം പോലെ സഞ്ചരിച്ചുകൊണ്ടു പുല്ലിലുള്ള കൗതുകത്തോടുകൂടി വളരെദൂരം മേഞ്ഞുചെന്നു ഐഷീകമെന്നു പേരുള്ള ഒരു കാട്ടില്‍ എത്തിചേര്‍ന്നു. ലേഖനം മുഴുവന്‍ വായിക്കുക »
വേതാളോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (35)
മനസ്സിനെ എല്ലാറ്റില്‍നിന്നും വലിച്ചെടുത്തു ശുദ്ധമാക്കണം. ആകാശം പോലയായിത്തീരണം മനസ്സു്. ചിത്തംകൊണ്ടുതന്നെയാണു് ചിത്തത്തെ ആ നിലയിലാക്കി തീര്‍ക്കേണ്ടതു്. വിക്ഷേപങ്ങളും വൃത്തികളുമകന്നു് ശാന്തികൈവന്ന ചിത്തമുള്ളവനെത്തന്നെയാണ് മുനിയെന്നുപറയേണ്ടതു്. അങ്ങനെ മുനിയും സ്വരൂപസ്ഥിതനുമായ ഒരാള്‍ക്കു് അലഭ്യമായിട്ടൊന്നുതന്നെയില്ല. ലേഖനം മുഴുവന്‍ വായിക്കുക »
പ്രലംബവധവര്‍ണ്ണനം – നാരായണീയം (57)
അല്ലേ അഭീഷ്ടദായകനായ ഭഗവാനേ, ഒരു ദിവസം നിന്തിരുവടി പശുപബാല കന്മാരാലും പശുക്കളാലും ചൂഴപ്പെട്ടവനായിട്ട് സര്‍വ്വാലങ്കാരപരിശോഭിതനായി ബലരാമനോടുംകൂടി വനത്തിലേക്ക് ചെന്നുവല്ലോ. ലേഖനം മുഴുവന്‍ വായിക്കുക »
ശതരുദ്രോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (34)
കേവലം വാക്കിനെ മാത്രം അടക്കുന്നതിനാണ് വാങ്മൌനമെന്നു പറയുന്നത്. ബലാല്‍ക്കാരേണ ഇന്ദ്രിയങ്ങളെ അടക്കി വിഷയസമ്പര്‍ക്കമില്ലാതിരികികുന്നതു് അക്ഷമൌനമെന്നും പറയപ്പെടുന്നു. കര്‍മ്മങ്ങളെ മുഴുവന്‍ വിട്ടു നിശ്ചേഷ്ഠനായിരിക്കുന്നതാണ് കാഷ്ഠമൌനം. പറയപ്പെട്ട മൂന്നു മൌനങ്ങളും നല്ലതുതന്നെ. പക്ഷേ ചിത്തവാസനകളടങ്ങിക്കഴിഞ്ഞാല്‍ സംഭവിക്കുന്നതാണു് സൌഷുപ്ത മൌനം. ഒന്നിലും ഒരു തരത്തിലുള്ള ഭേദബുദ്ധിയും അപ്പോഴുണ്ടാവില്ല. രാത്രിയെന്നോ പകലെന്നോ സമാധിയെന്നോ വിഷയഗ്രഹണമെന്നോ ജാഗ്രത്തെന്നോ സുഷുപ്തിയെന്നോ ഉള്ള യാതൊരു ഭേദവുമില്ലാതെ ആദ്യന്തരഹിതവും ഏകവും നിരുപാധികവുമായ ബ്രഹ്മഭാവമൊഴിച്ചു മറ്റൊന്നിന്റെയും പ്രതീതിയില്ലാതിരിക്കും. അതുതന്നെ സൌഷുപ്തമൌനം. നാനാതത്വസ്വരൂപമായ ഈ ജഗത്തെല്ലാം തന്നെയും അദ്വൈതബ്രഹ്മമല്ലാതെ മറ്റൊന്നമില്ലെന്നറിഞ്ഞു നിര്‍വ്വികല്പമായ ബ്രഹ്മഭാവത്തില്‍ മുഴുകിയിരിക്കുന്നതുതന്നെ സൌഷുപ്തമൌനമെന്നു പറയപ്പെടുന്നു. ജഗല്‍സംബന്ധമില്ലാതെ ബ്രഹ്മൈക ഭാവനയായി ഭേദബുദ്ധിയില്ലാതെ സുഷുപ്തിക്കു തുല്ല്യമായുള്ള ഇരിപ്പിനെത്തന്നെയാണ് സൌഷുപ്തമൌനമെന്നുപറയുന്നതു്. ലേഖനം മുഴുവന്‍ വായിക്കുക »
കാളിയമര്‍ദ്ദനവര്‍ണ്ണനം – നാരായണീയം (56)
അല്ലേ സര്‍വ്വേശ്വരാ ! ദേവവനിതകള്‍ ദേവന്മാരടിയ്ക്കുന്ന ദുന്ദുബിവാദ്യത്തോടിടചേര്‍ന്നു സുന്ദരമാകുംവണ്ണം ആകാശദേശത്തില്‍ ഗാനം ചെയ്യവെ നിന്തിരുവടി ഭംഗിയില്‍ ചലിപ്പിക്കപ്പെട്ട കര്‍ണ്ണാഭരണത്തോടുകൂടിയവനായിട്ട് കാളിയനില്‍ വളരെനേരം നൃത്തം ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »
അര്‍ജ്ജുനോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (33)
സങ്കല്‍പ്പങ്ങളെ മുഴുവന്‍ അകറ്റി ഭാവനയും വാസനയും അല്പം പോലുമില്ലാതെ സ്വച്ഛനിര്‍മ്മലനായിരിക്കുന്നതു തന്നെ ബ്രഹ്മലക്ഷണം. ബ്രഹ്മമായിത്തീരാനുള്ള അറിവും പ്രയത്നവുമാണ് ജ്ഞാനലക്ഷണം. യോഗവും അതുതന്നെ. അതിനാല്‍ രണ്ടിന്റയും ലക്ഷണങ്ങള്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഞാനടക്കമുള്ള ഈ ലോകം മുഴുവന്‍ ബ്രഹ്മമാണന്ന വിശ്വാസം തന്നെ ബ്രഹ്മാര്‍പ്പണം. കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നത് സന്യാസം; സങ്കല്‍പ്പങ്ങളെ അകറ്റുന്നതു് അസംഗവുമാണ്. സര്‍വ്വാന്തര്യാമിയും അദ്വൈതനുമായ ഈശ്വരന്‍ എല്ലാം ചെയ്യുന്നുവെന്ന ഭാവനയോടെ ദ്വൈതഭാവനയില്ലാതിരിക്കുന്നതും ബ്രഹ്മാര്‍പ്പണമാണെന്നു അറിവുള്ളവര്‍ പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കാളിയ മര്‍ദ്ദനവര്‍ണ്ണനം – നാരായണീയം (55)
ദേവ! അനന്തരം നിന്തിരുവടി യമുനാജലനിവാസിയായ ഭയങ്കരനായ കാളിയനെ അവിടെനിന്നും അകറ്റുന്നതിന്നു മനസ്സില്‍ നിശ്ചയിച്ചിട്ട് വിഷക്കാറ്റുതട്ടി ഇലകളെല്ലാം ഉണങ്ങിയിരുന്ന നദീതീരത്തിലുള്ള കടമ്പുവൃക്ഷത്തെ വേഗത്തില്‍ പ്രാപിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
നാരായണീയം ആത്മീയ പ്രഭാഷണം MP3 – സ്വാമി ഉദിത് ചൈതന്യാജി
സ്വാമി ഉദിത് ചൈതന്യാജി നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ. ലേഖനം മുഴുവന്‍ വായിക്കുക »
ശിലോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (32)
യാതൊരു കലനകളുമില്ലാത്ത സത്താമാത്രമായ സച്ചിദാനന്ദബ്രഹ്മം തന്നെ ‘ഞാന്‍’ എന്ന കലനകൊണ്ടു ജീവനും മനനം കൊണ്ടു മനസ്സും വിഷയഗ്രഹണം കൊണ്ട് ഇന്ദ്രിയങ്ങളുമായിത്തീര്‍ന്നു. ഞാന്‍ കര്‍ത്താവാണ്, ഭോക്താവാണ്, സാക്ഷിയാണ് എന്നും മറ്റും അഭിമാനിച്ചും സുഖിച്ചും ദുഃഖിച്ചും കഴിയുന്ന ജീവന്‍ തന്നെ പുര്യഷ്ടകം. ഈ പുര്യഷ്ടകം ഹേതുവായിട്ടാണ് സ്വപ്നാനുഭവമെന്നപോലെ ഇല്ലാത്ത സംസാരഭക്തിയും ദൃശ്യബോധവുമെല്ലാം ഉണ്ടാകുന്നത്. ഹേ രാമാ, അതിനാല്‍ നീ പുര്യഷ്ടകമാകുന്ന ജീവനകലയെ അടക്കി ജീന്മുക്തനായി വര്‍ത്തിക്കൂ. മുറവില്ലാത്ത ആനന്ദപ്രവാഹത്തില്‍ മുങ്ങിക്കൊണ്ടുള്ള ജീവന്മുക്താവസ്ഥ ആരെയാണ് ചാരിതാര്‍ത്ഥനാകാത്തത്? ലേഖനം മുഴുവന്‍ വായിക്കുക »




