ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (91-95)
ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞു; ഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ഉലൂഖലബന്ധനം – നാരായണീയം (47)
ഒരിക്കല്‍ നിന്തിരുവടി തയിര്‍ കടഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്തു ചെന്നിട്ട് മുലപ്പാല്‍ കുടിപ്പാനുള്ള ആഗ്രഹം നിമിത്തം തയിര്‍ കലക്കുന്നതിനെ തടഞ്ഞും കൊണ്ട് മടിയില്‍ കടന്നുകൂടി മുലകുടിപ്പാന്‍ തുടങ്ങി. ലേഖനം മുഴുവന്‍ വായിക്കുക »
ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (86-90)
ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ലാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് ? അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തില്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ, പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ സ്വരൂപമോ ധരിപ്പാന്‍ ഞാന്‍ ശക്തനുമല്ല. വാസ്തവത്തില്‍ ആ രൂപങ്ങളെ കൈക്കൊണ്ട ബ്രഹ്മദേവന്‍ മഹാവിഷ്ണു എന്നിവരുംകൂടി ആ സ്ഥാനങ്ങള്‍ കണ്ടു പിടിക്കുവാന്‍ കഴിയാത്തവരായിട്ടാണല്ലോ പിന്‍വാങ്ങിയത് ? ലേഖനം മുഴുവന്‍ വായിക്കുക »
യോഗവാസിഷ്ഠം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
യോഗവാസിഷ്ഠത്തെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ആകെ 9 മണിക്കൂര്‍, 124 MB. ലേഖനം മുഴുവന്‍ വായിക്കുക »
ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (81-85)
ഹേ സാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജ, ധ്യാനം, നമസ്കാരം, കഥാ ശ്രവണം, ദര്‍ശനം, കീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ, അവന്‍തന്നെയാണ് ജീവന്മുക്തന്‍ . ലേഖനം മുഴുവന്‍ വായിക്കുക »
കൃഷ്ണണന്റെ വായില്‍ യശോദ ലോകം മുഴുവന്‍ കണ്ട കഥ – നാരായണീയം (46)
അല്ലയോ പ്രകാശസ്വരുപിന്‍! പണ്ട് (ശൈശവകാലത്തില്‍) സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാല്‍ കുടിച്ച് മലര്‍ന്നു കിടക്കുന്ന അവസരത്തില്‍ കോട്ടുവായിടുമ്പോള്‍ വായ് തുറന്ന സമയം യശോദ ലോകം മുഴുവന്‍ ദര്‍ശിച്ചുവത്രെ. ലേഖനം മുഴുവന്‍ വായിക്കുക »
ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (76-80)
പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താല്‍ ഏതൊരുവന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു. അങ്ങിനെയല്ലാത്തവന്റെ ജന്മം നിഷ്പലം തന്നെ. ലേഖനം മുഴുവന്‍ വായിക്കുക »
ബാലലീലാവര്‍ണ്ണനം – നാരായണീയം (45)
ബലരാമസമേതനായ ഹേ മുരരിപോ ! ഭവാന്മരിരുവരും കയ്യും മുട്ടും കത്തി സഞ്ചരിച്ചുകൊണ്ട് വീട്ടിന്റെ ഓരോ ഭാഗങ്ങളേയും അനിര്‍വ്വചനീയമാംവണ്ണം അലങ്കരിക്കുന്നവരും ചലിക്കപ്പെട്ട പാദപങ്കജങ്ങളോടുകൂടിയവരും മനോഹരങ്ങളായ തളകളുടെ ശബ്ദം കേള്‍ക്കുന്നതില്‍ കൗതുകത്തോടുകൂടിയവരുമായിട്ട് വേഗത്തില്‍ മനോഹരമാംവിധം സഞ്ചരിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »
ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (71-75)
അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാര്‍ ; അതുപോലെ, ധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍ സേവിക്കപ്പെട്ടതും സര്‍പ്പഭൂഷിതവുമായ നിന്തിരുവടിയുടെ പാദപങ്കജത്തെ പ്രാപിക്കുന്നതാരോ അവര്‍തന്നെയാണ് ഭാഗ്യശാലികള്‍ . ലേഖനം മുഴുവന്‍ വായിക്കുക »
നാമകരണവര്‍ണ്ണനം – നാരായണീയം (44)
ഹേ ഭഗവന്‍! വസുദേവന്റെ വാക്കുകളാല്‍ നിഷ്‍ക്രിയനായ അങ്ങയുടെ നാമകരണാദിസംസ്കാരക്രിയകളെ ആരുമറിയാതെ ചെയ്യുന്നതിന്നായി മനഃ പാഠമായിരിക്കുന്ന ജ്യോതിഷതത്വങ്ങളോടുകൂടിയ ഗര്‍ഗ്ഗമഹര്‍ഷി അങ്ങയുടെ വാസസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (66-70)
ഹേ ശംഭോ! പ്രപഞ്ചസൃഷ്ടിതന്നെ നിന്തിരുവടിയുടെ വിനോദത്തിന്നു വേണ്ടിയാണ്; ജനങ്ങളെല്ലാം അങ്ങയുടെ ക്രീഡാമൃഗങ്ങള്‍; അതിലൊരുവനായ എന്റെ ചേഷ്ടിതങ്ങളേയും നിന്തിരുവടി കണ്ടു രസിക്കുന്നു എന്നതിനാല്‍ എന്നെ രക്ഷിക്കുകയെന്നതും നിന്തിരുവടിയുടെ ഒഴിച്ചുകൂടാത്ത കടമതന്നെയാണ്. ലേഖനം മുഴുവന്‍ വായിക്കുക »
തൃണാവര്‍ത്തമോക്ഷവര്‍ണ്ണനം – നാരായണീയം (43)
ഹേ ഗുരുവായൂരപ്പ! ഒരിക്കല്‍ ഏറ്റവും ഘനത്തോടുകൂടിയ അങ്ങയേ എടുക്കുവാന്‍ വയ്യാതെ മാതാവു ശയ്യയില്‍ കിടത്തിയിട്ട്,’ അഹോ ! ഇത് എന്താണ് ? എന്നിങ്ങിനെ ശങ്കാകുലയായി ഇതിനെപറ്റി ആലോചിച്ചുകൊണ്ട് ഗൃഹകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (61-65)
ഞെട്ടറ്റുവീണ അങ്കോലമരത്തിന്റെ(മൂത്തുപഴുത്ത) കായ്കള്‍ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തന്റെ ഭര്‍ത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ അതുപോലെതന്നെ മനുഷ്യന്റെ ചിത്തവൃത്തി ഈശ്വരോന്മുഖമായിതീര്‍ന്ന് സ്വയമേവ ഭഗവച്ചരണാരാവിന്ദങ്ങളെ പ്രാപിച്ചിട്ട് എല്ലായ്പോഴും അവിടെതന്നെ സ്ഥിതിചെയ്യുന്നുവെങ്കില്‍ അതു തന്നെയാണ് യഥാര്‍ത്ഥമായ ഭക്തി എന്ന് പറയപ്പെടുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »
ശകടാസുരനിഗ്രഹവര്‍ണ്ണനം – നാരായണീയം (42)
അല്ലയോ പ്രഭോ ! ഒരിക്കല്‍ അങ്ങയുടെ ജന്മദിനത്തില്‍ ക്ഷണിയ്ക്കപ്പെട്ട ബന്ധുക്കള്‍ , സ്ത്രീകള്‍ , വിപ്രേന്ദ്രന്മാര്‍ ഇവരോടുകൂടിയ ആ വ്രജനായികയായ യശോദ അങ്ങയെ വലിയൊരു ശകടത്തിന്റെ സമീപത്തില്‍ കിടത്തി അടുക്കള മുതലായ സ്ഥലങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (56-60)
നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച് ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും – നശിപ്പിച്ചവനും പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും യോഗീശ്വരന്മാരുടെ മനസ്സില്‍ ചിത്‍സ്വരൂപത്തില്‍ പ്രത്യക്ഷമാവുന്നവനും യോഗമായബലത്താല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചവനും ഉപനിഷത്തുകളിലെല്ലാമന്തര്‍ഭവിച്ചു സ്ഥിതിചെയ്യുന്നവനും സന്ധ്യാനടനത്തില്‍ അതിവാഞ്ഛയോടുകൂടിയവനും ജടധാരിയുമായിരിക്കുന്ന ശ്രീ ശംഭുവിന്നായ്ക്കൊണ്ട് നമസ്കാരം. ലേഖനം മുഴുവന്‍ വായിക്കുക »




