പരാശരമുനീപ്രണീതമെന്നു വിശ്വസിക്കപ്പെടുന്ന ജ്യോതിഷസംബന്ധമായ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ‘പരാശരഹോരാസംക്ഷേപം’ എന്ന ഗ്രന്ഥത്തിനു ലളിതമായ ഭാഷാവ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ബൃഹല്‍പരാശര ഹോരാസംക്ഷേപം എന്ന ഈ പുസ്തകം. ഈ വ്യാഖ്യാനം നിര്‍വഹിച്ചത് ആരെന്നോ പ്രസിദ്ധീകരിച്ചത് ആരെന്നോ ഉള്ള ഭാഗങ്ങള്‍ ഈ പഴയ കോപ്പിയില്‍ ഉണ്ടായിരുന്നില്ല.

ഗ്രഹങ്ങളുടെ കാരകാദി ഭേദങ്ങള്‍, രാശിനാമങ്ങള്‍, ഗ്രഹശത്രുമിത്രത്വം, ഗ്രഹബലവിശേഷം, രാശിപ്രഭേദങ്ങള്‍, വര്‍ഗ്ഗപ്രകരണം, വര്‍ഗ്ഗഭേദം, വര്‍ഗ്ഗഫലചിന്ത, ശിഷ്ടപ്രകരണം, മാത്രരിഷ്ടചിന്തനം, പിത്രരിഷ്ടചിന്തനം, അരിഷ്ടഭംഗവിചാരം, രാശ്യവയവചിന്ത, ലഗ്നഭാവവിചാരം, ലഗ്നാദി ഭാവസ്ഥിതിഫലം, വിവിധ യോഗങ്ങള്‍, ദശാഫലങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ അടങ്ങിയിരിക്കുന്നു.

ബൃഹല്‍പരാശര ഹോരാസംക്ഷേപം PDF ഡൌണ്‍ലോഡ് ചെയ്യൂ.