ആചാര്യന്മാര്‍ / പ്രഭാഷകര്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

സംസാരം വിട്ടു എവിടേക്കു പോകാനാണ് ?(215)

ഭഗവാന്റെ സാധാരണവാക്കില്‍ പോലും തത്വബോധം അടങ്ങിക്കാണും. അതില്‍ എന്നെപ്പോലെയുള്ള ഭക്തര്‍ എപ്പോഴും ശരീരചിന്തയില്‍ കാലുവേദന, തലവേദന, വയറുവേദന എന്നു ഭഗവാനു നിവേദിക്കുന്നു. അന്നൊരുനാള്‍ ഒരാള്‍ വന്നു “കണ്ണിന്നു കാഴ്ചക്കുറവുണ്ട്, ശരിയായ കാഴ്ചയില്ല, ഭഗവാന്‍ അനുഗ്രഹിക്കണം” എന്നു പറഞ്ഞപ്പോള്‍”ശരി, എന്ന് ശിരസ്സാംഗ്യം കാണിച്ചു. അയാള്‍ പോയപ്പോള്‍, “അവര്‍ കണ്ണിന്നു കാഴ്ചയില്ലെന്നു പറയുന്നു. എനിക്ക് കാലിന്നു സുഖമില്ല ഞാനാരോട് പറയുവാനാണ് ? എന്നരുളി ഭഗവാന്‍. ലേഖനം മുഴുവന്‍ വായിക്കുക »

സമത്വം യോഗമുച്യതെ(214)

“പ്രത്യേകത” എന്നതു ശ്രീഭഗവാനു തീരെ പാടുള്ളതല്ല. ആരെങ്കിലും തീന്‍പദാര്‍ത്ഥം കൊണ്ടുവന്നാല്‍ എല്ലാവര്‍ക്കും കൊടുത്തു തനിക്കു കിട്ടിയില്ലെങ്കില്‍ സംതൃപ്തിയോടെയിരിക്കുമെന്നല്ലാതെ, ഭഗവാനു കൊടുത്തു മറ്റുള്ളവര്‍ക്കുകൊടുക്കാതിരുന്നാല്‍ തന്നെ അപമാനിച്ചതുപോലെയിരിക്കുമെന്നു ശ്രീഭഗവാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. വഴിയില്‍ നടക്കുമ്പൊള്‍ എതിരില്‍ വരുന്നവര്‍ അകന്നു നില്‍ക്കുന്നതു കൂടി സഹിക്കാതെ താന്‍ തന്നെ നീങ്ങി അവര്‍ക്കു വഴിവിട്ടു താന്‍ നടക്കുകയല്ലാതെ ഒരടി മുന്നില്‍ വക്കുന്നതില്‍ ഭഗവാന്‍ സമ്മതിക്കയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീശങ്കരന്‍: വൈദികധര്‍മത്തിന്റെ പുന:സ്ഥാപകന്‍

വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ല, പ്രായോഗികമായ പ്രവര്‍ത്തനപദ്ധതികൂടിയാണെന്ന് അറിയണമെങ്കില്‍ ആചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്‍ത്ഥയാത്ര നടത്തണം. ഭാരതത്തെ ഏകമായി ദര്‍ശിച്ചു ശ്രീശങ്കരാചാര്യര്‍. ഭാരതത്തിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങള്‍, ഒന്നു മറ്റൊന്നുമായി എപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങളുടെ പേരില്‍ വിഘടിച്ചു നിന്ന ഒരു കാലഘട്ടത്തില്‍ വര്‍ണം, ഭാഷ മുതലായവയുടെ മറയ്ക്കുള്ളില്‍ ശിഥിലീകരണത്തിന്റെ അടിത്തട്ടിലേക്ക് ഭാരതം നീങ്ങിയ ഒരു ദശാസന്ധയില്‍, ഭാരതീയ സംസ്‌ക്കാരത്തിനും ജീവിതത്തിനും സര്‍വത്ര ഏകീഭാവം മാത്രമാണുള്ളതെന്ന് ഭാരതത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിച്ചുകൊണ്ട് ആചാര്യപാദര്‍ ഉദ്‌ഘോഷിച്ചു. ‘ഏകം സദ് വിപ്രാ: ബഹുധാവദന്തി’ (സത്യവസ്തു ഒന്നേയുള്ളു; ജ്ഞാനികള്‍ പലവിധത്തില്‍ അതിനെ വിളിക്കുന്നു.) ലേഖനം മുഴുവന്‍ വായിക്കുക »

ആദ്ധ്യാത്മികതയുടെ പ്രസക്തി ശങ്കരദര്‍ശനത്തില്‍

“ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന്‍ വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടുംവരുമെന്ന് പ്രഖ്യാപിച്ച ഭഗവാന്‍ വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം ദക്ഷിണദിക്കിലാണ്. പതിനാറു വയസ്സിനുള്ളില്‍ തന്റെ സകലകൃതികളും നിര്‍മ്മിച്ചുകഴിഞ്ഞുവെന്നു പറയപ്പെടുന്ന ആ അത്ഭുത ബാലനായ ശങ്കരാചാര്യര്‍ ആവിര്‍ഭവിച്ചു. ഈ പതിനാറുവയസ്സുള്ള കുട്ടിയുടെ കൃതികള്‍ ആധുനികലോകത്തിന് അത്ഭുതങ്ങളാണ്. ആ ബാലനും ഒരു അത്ഭുതം തന്നെ. ഭാരതത്തെ അതിന്റെ പരിശുദ്ധിയിലേക്ക് കൊണ്ടുവരാന്‍ ആ ബാലന്‍ ആഗ്രഹിച്ചു. അന്നുമുതല്‍ ഇന്നുവരെ ഭാരതത്തിന്റെ ശ്രമം മുഴുവന്‍ ബുദ്ധമതം വരുത്തിവെച്ച അധ:പതനത്തില്‍നിന്നു മുക്തമാകുവാനുള്ള ശ്രമമായിരുന്നു. വേദാന്തത്തിന്റെയും ബുദ്ധമതത്തിന്റെയും യഥാര്‍ത്ഥസാരം ഭിന്നമല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. (ബുദ്ധ) ശിഷ്യന്മാര്‍ (അവരുടെ) ഗുരുവിനെ മനസ്സിലാക്കിയില്ല. അവര്‍ സ്വയം അധ:പതിച്ചു. ഈശ്വരന്റെയും ആത്മാവിന്റെയും സത്തയെ നിഷേധിച്ചു; അങ്ങനെ നിരീശ്വരരായി. ശ്രീശങ്കരന്‍ ഈ വസ്തുത എടുത്തുകാട്ടി. ബൗദ്ധന്മാരെല്ലാം ആദിധര്‍മ്മത്തിലേക്കു തിരിച്ചുവരുവാന്‍ തുടങ്ങി.” ലേഖനം മുഴുവന്‍ വായിക്കുക »

ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും

സംഗമഗ്രാമം ഉടലെടുക്കുന്നതിനുമുമ്പ് ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രം ഇരുന്നിരുന്ന സ്ഥലം ഒരു ജൈന വിഹാര കേന്ദ്രമായിരുന്നുവെന്നും ശ്രീശങ്കരാചാര്യരുടെ കാലത്തുണ്ടായ സനാതനധര്‍മ്മനവോത്ഥാനവേളയില്‍ അവ വൈഷ്ണവവല്‍ക്കരിക്കപ്പെട്ടതാണെന്നുമാണ് പരക്കെ പ്രചരിച്ചത്. എന്നാല്‍ ഈ നിഗമനത്തെ പാടേ നിഷേധിക്കുന്നതാണ് ചട്ടമ്പി സ്വാമികളുടെ ‘കേരളചരിത്രവും തച്ചുടയ കയ്മകളും” എന്ന ഗ്രന്ഥം. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍