അമൃതാനന്ദമയി അമ്മ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക

മക്കളേ, ഭൂതകാലത്തിനും ഭാവിക്കും അമിതമായ പ്രാധാന്യം കല്പിക്കരുതെന്നാണ് അമ്മ പറയുന്നതിന്റെ അര്‍ഥം. കാലത്തിന് റിവേഴ്‌സ് ഗിയറില്ല. കുഞ്ഞാകണമെന്നോ യൗവനം വീണ്ടുകിട്ടണമെന്നോ വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ? ഭാവിയോ? അത് ദുസ്സഹമാണ്. സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. അപ്പോള്‍ ഈ നിമിഷം മാത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ നിയന്ത്രണത്തിലുള്ളത്. ജീവിതം ഇവിടെ, ഈ നിമിഷത്തിലാണ്. – അമ്മ ലേഖനം മുഴുവന്‍ വായിക്കുക »

നമുക്ക് കൂട്ട് നമ്മിലെ ഈശ്വര തത്വം മാത്രം

മക്കളേ, ‘ആരും ആര്‍ക്കും കൂട്ടല്ല. നമുക്ക് കൂട്ട് നമ്മള്‍ മാത്രം, നമ്മിലെ ഈശ്വര തത്വം മാത്രം’- ഇതാണ് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. മനസ്സിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത നമ്മളെ സഹായിക്കും. – അമ്മ ലേഖനം മുഴുവന്‍ വായിക്കുക »

മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്

മക്കളേ, കേള്‍ക്കും, ഉടന്‍ കളയും എന്ന നിലയിലാവരുത് നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. മാതാപിതാക്കന്മാര്‍, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്‍, മഹാന്മാര്‍ എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ് പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ. – അമ്മ ലേഖനം മുഴുവന്‍ വായിക്കുക »

വിവേകത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക

മക്കളേ, ഒന്നുകില്‍ അവിവേകത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാം. പക്ഷേ, ഇത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുര്‍ഗന്ധം വമിപ്പിക്കുന്നതാക്കും. അല്ലെങ്കില്‍ വിവേകത്തിന്റെയും ഈശ്വരേച്ഛയുടെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നമ്മുടെയും മറ്റുള്ളവരുടെയും ജിവിതം സുഗന്ധപൂരിതമാക്കാം. ഏത് മാര്‍ഗം തിരഞ്ഞെടുക്കണമെന്ന് നമുക്ക് നിശ്ചയിക്കാം. – അമ്മ. ലേഖനം മുഴുവന്‍ വായിക്കുക »

ജീവിത സാഹചര്യങ്ങളെ സ്വാഗതം ചെയ്യുക

മക്കളേ, ജീവിതത്തില്‍ ചില സാഹചര്യങ്ങളെ സ്വീകരിക്കുകയും മറ്റു ചിലതിനെ തിരസ്‌കരിക്കുകയും ചെയ്യുന്നതു മനുഷ്യസഹജമായ സ്വഭാവമാണ്. ഇങ്ങനെ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഈ സ്വാതന്ത്ര്യം വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. ഇഷ്ടമുള്ളതാണെങ്കിലും അല്ലെങ്കിലും എല്ലാ അനുഭവങ്ങളെയും സ്വാഗതം ചെയ്യാനുള്ള മനോഭാവം കൈവരുമ്പോള്‍ മാത്രമേ നമുക്ക് സന്തോഷവും സമാധാനവും ഉണ്ടാകുകയുള്ളൂ.
– അമ്മ ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍