Home »  » ആചാര്യന്മാര്‍ / പ്രഭാഷകര്‍ » ശ്രീ ചട്ടമ്പിസ്വാമികള്‍ (Page 2)

പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം PDF

ശ്രീ പറവൂര്‍ കെ. ഗോപാലപിള്ള എഴുതി കൊല്ലവര്‍ഷം 1110 ല്‍ പ്രസിദ്ധീകരിച്ച 'പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം' എന്ന ഈ ഗ്രന്ഥമാണ് ചട്ടമ്പിസ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിതം. ഈ ഗ്രന്ഥം മൂന്ന്‍ പങ്കായി പകുത്ത്‌ പത്തദ്ധ്യായങ്ങളുള്ള ഒന്നാംപങ്കില്‍ സാമാന്യ ജീവചരിത്രവും, രണ്ടാംപങ്കില്‍…

ശ്രീഭട്ടാരശതകം PDF – മുഴങ്ങോട്ടുവിള കൃഷ്ണപിള്ള

ശ്രീ ചട്ടമ്പിസ്വാമികളുടെ മഹനീയ അപദാനങ്ങളെയും ജീവചരിത്രത്തെയും ആസ്പദമാക്കി ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള രചിച്ച കൃതിയാണ് ശ്രീഭട്ടാരശതകം. വേറെയും ഭട്ടാരശതകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീ പന്നിശ്ശേരി നാണുപിള്ള അദ്ധ്യക്ഷനായുള്ള സമിതി പരിശോധിച്ച് ഈ ഗ്രന്ഥത്തിന് സര്‍വ്വസമ്മതമായ അംഗീകാരം കൊടുത്തു.…

ദേവീമാനസപൂജാസ്തോത്രം PDF – ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ ശങ്കരാചാര്യരുടെ ദേവീമാനസപൂജാസ്തോത്രത്തിനു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മലയാളവ്യാഖ്യാനമാണ് ഈ ഗ്രന്ഥം.…

ശ്രീ ചട്ടമ്പിസ്വാമി ചരിതം ഓട്ടന്‍തുള്ളല്‍ PDF

ശ്രീ ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അടിസ്ഥാനമാക്കി ശ്രീ പളുകല്‍ ഗംഗാധരന്‍ നായര്‍ എഴുതിയ ഓട്ടന്‍തുള്ളല്‍ ആണ് 'ശ്രീ ചട്ടമ്പിസ്വാമി ചരിതം ഓട്ടന്‍തുള്ളല്‍'. ഭാഷാലാളിത്യത്തോടും സൂക്ഷ്മനിരീക്ഷണത്തോടും തലമുടിനാരിടവിടാതുള്ള വിമര്‍ശനചാതുര്യത്തോടും അനര്‍ഗള ഫലിതത്തോടും തയ്യാറാക്കിയ ഈ ഓട്ടന്‍തുള്ളല്‍ പല വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്.…

ശ്രീ ചട്ടമ്പിസ്വാമികള്‍ ലഘുജീവചരിതം PDF

1975ല്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ച കുട്ടികള്‍ക്കായി തയ്യാറാക്കിയ ഗ്രന്ഥമാണ് 'ശ്രീ ചട്ടമ്പിസ്വാമികള്‍ ലഘുജീവചരിതം'. സ്വന്തം പ്രവൃത്തികളില്‍ കൂടിയും സ്വകൃതികളില്‍ കൂടിയും ഉദ്ബോധനങ്ങളില്‍ കൂടിയും ചട്ടമ്പിസ്വാമികള്‍ സമുദായോദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ശിഷ്യന്മാരോടും നാട്ടുപ്രമാണിമാരോടും അദ്ദേഹം നടത്തിയിട്ടുള്ള സുഹൃദ്സംഭാഷണങ്ങള്‍ നാട്ടില്‍…

ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ലഘുകാവ്യം PDF

വന്ദ്യനാം ഗുരുദേവാ, ഭവാന്റെയാ സന്നിധാനമദൃശ്യമായെങ്കിലും വന്നുകൂടാന്‍ കൊതിക്കുന്ന ഞങ്ങള്‍ക്കു തന്നിടേണമനുഗ്രഹാശിസ്സുകള്‍. ശ്രീ ചട്ടമ്പിസ്വാമികളെ കുറിച്ച് അഡ്വ. ആറ്റിങ്ങല്‍ പി. മാധവന്‍ എഴുതിയ ലഘുകാവ്യമാണ് ഈ പുസ്തകം. …

ശ്രീനീലകണ്ഠ തീര്‍ത്ഥപാദ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല PDF

ശ്രീ നീലകണ്ഠ തീര്‍ത്ഥപാദര്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യരില്‍ പണ്ഡിതാഗ്രേസരനും കര്‍ക്കശമായ സംന്യാസചര്യയില്‍ അദ്വിതീയനുമായിരുന്നു. ഇരുപതാം ശതാബ്ദത്തിന്റെ ആദ്യദശകങ്ങളില്‍ അദ്ദേഹത്തിന്‍റെ കീര്‍ത്തി കേരളമെങ്ങും വ്യാപിച്ചിരുന്നു. ഭക്തയും പണ്ഡിതയുമായ പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ എഴുതിയ ഈ ഗ്രന്ഥം ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍…

ശ്രീനീലകണ്‌ഠതീര്‍ത്ഥസ്വാമിചര്യ (സംസ്കൃതം) PDF

ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ ഭാരതത്തില്‍ ആധ്യാത്മികമായ ഒരു വിപ്ലവം നടന്നിരുന്നു. അനേകം മഹാത്മാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ ആദ്ധ്യാത്മിക നവോദ്ധാന നായകരില്‍ പ്രഥമ സ്ഥാനം സര്‍വ്വവിദ്യാധിരാജനായ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ക്കാണ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖസ്ഥാനം ഭാഷാപണ്ഡിതനും യോഗവേദാന്താദിശാസ്ത്രപാരംഗതനും സര്‍വ്വോപരി ബ്രഹ്മനിഷ്ഠനുമായ…

ശ്രീനാരായണന്റെ ഗുരു PDF

ശ്രീ മലയിന്‍കീഴ് കെ. മഹേശ്വരന്‍ നായര്‍ എഴുതി തിരുവനന്തപുരം വിദ്യാധിരാജ അക്കാഡമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ജീവിച്ചിരുന്ന കാലഘട്ടത്തെയും അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെയും പിന്നീടുണ്ടായ മാറ്റങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്നു.…

ശ്രീ വിദ്യാധിരാജ ഭജനാവലി PDF

തിരുവനന്തപുരം ദര്‍ശന പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീ വിദ്യാധിരാജ ഭജനാവലി മൂന്നു ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ശ്രീ വിദ്യാധിരാജ സ്വാമിതിരുവടികളുടെ അനന്യഭക്തനും പണ്ഡിതകവിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗാനങ്ങളാണ് ഇവയില്‍ കൂടുതലും. ശ്രീചട്ടമ്പിസ്വാമികളെ ഉപാസിക്കുന്ന ഭക്തജനങ്ങളും ഭജനസംഘങ്ങളുമെല്ലാം ആരാധനാപൂര്‍വ്വം ആലപിച്ചുവരുന്നത് ഈ…