Home »  » ഇ-ബുക്സ് (Page 3)

ബ്രഹ്മവിദ്യ വേദാന്തപദ്യാവലി PDF

കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ രചിച്ച സ്കന്ദശരണാഗതി, ബാലാംബാദര്‍ശനം, പ്രണവവിചാരം, യോഗവിദ്യ, ബ്രഹ്മവിദ്യ എന്നീ പ്രകരണങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വേദാന്ത മഹാവാക്യങ്ങളുടെ വ്യാഖ്യാനവും ഉപദേശക്രമങ്ങളും സാധനാക്രമങ്ങളും തുടങ്ങി ഒരു വേദാന്തജിജ്ഞാസു അറിഞ്ഞിരിക്കേണ്ടതായ മുഖ്യവിഷയങ്ങളും പലതും…

രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം PDF

ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് 'രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം' എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച് സാമാന്യ രാമായണപരിചയമുള്ള ഒരാള്‍ക്ക്‌ അതിന്റെ ആഴങ്ങളിലേയ്ക്ക് പോകുമ്പോഴുണ്ടാകുന്ന സംശയങ്ങള്‍ നിവാരണം ചെയ്യുന്നു.…

ശ്രീ ആത്മാനന്ദ ഗീതങ്ങള്‍ PDF

തിരുവനന്തപുരം കൈതമുക്കില്‍ ജനിച്ച് കല്ലയത്തു സമാധിയായ ശ്രീ അത്മാനന്ദ സ്വാമിയെ കുറിച്ച് ശ്രീ എള്ളുവിള വിശ്വംഭരന്‍ രചിച്ച കവിതകളാണ് ശ്രീ ആത്മാനന്ദ ഗീതങ്ങള്‍. …

കര്‍മ്മതത്ത്വം PDF

കര്‍മ്മത്തിന്റെ അര്‍ത്ഥം, കര്‍മ്മഫലം, കര്‍മ്മത്തിന്റെ ഉദ്ഭവം, വിധിയും പുരുഷപ്രയത്നവും, കര്‍മ്മത്തിന്റെ ഘടകങ്ങള്‍, സമഷ്ടികര്‍മ്മം, കര്‍മ്മവും സ്വര്‍ഗ്ഗനരകങ്ങളും, കര്‍മ്മവും ജ്യോതിശാസ്ത്രവും, കര്‍മ്മബന്ധവിമോചനം തുടങ്ങിയ വിഷയങ്ങള്‍ ഹിന്ദുമത പ്രമാണങ്ങളെ അടിസ്ഥാനമാക്കി ശ്രീ വെള്ളാട്ട് കരുണാകരന്‍ നായര്‍ രചിച്ച കര്‍മ്മതത്ത്വം എന്ന ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.…

ജ്ഞാനരശ്മികള്‍ PDF

ശ്രീ ജ്ഞാനാനന്ദസ്വാമികളുടെ ഗൃഹസ്ഥശിഷ്യരില്‍ ഒരാളായ ശ്രീ ഉണ്ണികൃഷ്ണന്‍ ഇളയത് പലപ്പോഴായി ആദ്ധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ജ്ഞാനരശ്മികള്‍ എന്ന ഈ ഗ്രന്ഥം.…

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം PDF

കര്‍മ്മയോഗം, രാജയോഗം, ഭക്തിയോഗം എന്നിവ അടങ്ങുന്ന യോഗത്രയം എന്ന ഒന്നാം ഭാഗം, ജ്ഞാനയോഗം എന്ന രണ്ടാം ഭാഗം, ഭാരതത്തെ കുറിച്ചും ഭാരതീയരോടും സംവദിക്കുന്ന ഉത്തിഷ്ഠഭാരത എന്ന മൂന്നാം ഭാഗം, ധര്‍മ്മപരിചയം, ഹിന്ദുധര്‍മ്മപരിചയം, യോഗപരിചയം, വേദാന്തപരിചയം എന്നിവ അടങ്ങിയ തത്ത്വാന്വേഷണം എന്ന നാലാം…

ശ്രീകൃഷ്ണ ചരിതം PDF

ശ്രീകൃഷ്ണ ഭഗവാന്റെ ചില കഥകളും ഉപദേശങ്ങളും ജീവചരിത്രവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എ എസ് പി അയ്യര്‍ എഴുതിയ ആംഗലേയ പുസ്തകത്തിനു ശ്രീ സി എസ് സുബ്രഹ്മണ്യന്‍ പോറ്റി മലയാളത്തില്‍ തയ്യാറാക്കിയ വിവര്‍ത്തനമാണ് ഈ ഗ്രന്ഥം.…

ശ്രീ ചൈതന്യചരിതാവലി PDF

വൈശ്രവണത്ത് രാമന്‍ നമ്പൂതിരി തയ്യാറാക്കിയ ശ്രീ ചൈതന്യമഹാപ്രഭുവിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രമാണ് ഈ ഗ്രന്ഥം. പ്രേമഭക്തിയുടെ പരമമായ രൂപം അറിയണമെങ്കില്‍ ചൈതന്യചരിതം അറിയണം. വിദേശീയാക്രമണത്തിന്റെ പ്രചണ്ഡകല്ലോലങ്ങളില്‍പ്പെട്ട് ചിന്താശക്തിയും ആത്മാഭിമാനവും നശിച്ച് മാനസികമായും സാംസ്കാരികമായും ആദ്ധ്യാത്മികമായും അധഃപതിച്ച ഭാരതീയജനസമുദായത്തില്‍ ഭക്തിപ്രസ്ഥാനത്തിന്റെ പുനഃപ്രതിഷ്ഠകൊണ്ട് ഒരു നവോത്ഥാനം…

തത്ത്വചിന്തകള്‍ PDF

ആത്മപോഷണത്തിനുതകുന്ന മതപാഠങ്ങളെ ഉപദേശിച്ച്, വിദ്യാര്‍ത്ഥികളുടെ മാനസസംസ്കാരവും അവരുടെ ഭാവിജീവിതം മാലിന്യംകൂടാതെ നയിക്കുവാന്‍ പര്യാപ്തമാകുന്ന പ്രേരണാശക്തിയും ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയതായ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീ തോട്ടയ്ക്കാട്ട് മാധവിയമ്മ എഴുതിയതാണ് തത്ത്വചിന്തകള്‍ എന്ന ഈ പുസ്തകം. വിദ്യാഭ്യാസം, മനോഗുണം, വിനയം, ധര്‍മ്മം, സ്നേഹം, സത്യം, ജ്ഞാനവാണി,…

സ്വാത്മനിരൂപണം ഭാഷ PDF

ശ്രീശങ്കരാചാര്യര്‍ രചിച്ച സ്വാത്മനിരൂപണം എന്ന വേദാന്തപ്രകരണഗ്രന്ഥത്തിനു ശ്രീ കെ കുഞ്ഞുപിള്ളപ്പണിക്കര്‍ മലയാളത്തില്‍ തയ്യാറാക്കിയ പരിഭാഷയും അതിനു ശ്രീ പ്രയാര്‍ പ്രഭാകരന്‍ തയ്യാറാക്കിയ ലഘുവ്യാഖ്യാനവും ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. …