ശ്രീയുടെ ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്

ശ്രേയസ് വെബ്‌സൈറ്റിന്റെ തുടക്കത്തില്‍ എഴുതിയ ചില ചിന്തകളാണ്. ചിന്തിക്കുക, ചിന്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മിക്കവാറും പോസ്റ്റുകള്‍ എഴുതിയിട്ടുള്ളത്. താങ്കള്‍ക്കു പ്രയോജനപ്പെടുമെന്ന് കരുതട്ടെ.

കഠോപനിഷത്തിലെ രഥകല്‍പ്പനയും അര്‍ജുനന്റെ രഥവും

ശ്രീകൃഷ്ണഭഗവാന്‍ തേരാളിയായി വില്ലാളിവീരനായ അര്‍ജുനന്‍ മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്ത തേരില്‍ എത്ര കുതിരകളെ പൂട്ടിയിരുന്നു? ഈ ചോദ്യം പലപ്പോഴായി കേട്ടിട്ടുണ്ട്. നാലാണെന്ന് ചിലര്‍, അഞ്ചാണെന്ന് മറ്റുചിലര്‍. ഇതാണ് ശരി?

ഇന്ദ്രിയങ്ങളാകുന്ന അഞ്ച് ആശ്വങ്ങളെ പൂട്ടിയ രഥം എന്ന കഠോപനിഷത്തിലെ രഥസങ്കല്‍പ്പവും മഹാഭാരതത്തിലെ അര്‍ജുനന്റെ നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥവും വ്യത്യസ്തമാണ്. കഠോപനിഷത്തിലെ രഥകല്‍പ്പന ആധ്യാത്മിക സാധകര്‍ക്ക് ഇന്ദ്രിയനിയന്ത്രണത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ഉപമയായിട്ടാണ് പറഞ്ഞിരിക്കുന്നത്, അതിനെ ഭഗവദ്‌ഗീതയുമായി ബന്ധിപ്പിച്ചിട്ടുമില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ജ്യോതിഷം - പ്രവചനവും പരിഹാരവും

ജ്യോത്സ്യന്‍ ഒരു കാര്യം പ്രവചിച്ചാല്‍, അത് സംഭവിച്ചാല്‍ മാത്രമല്ലേ പ്രവചനം ശരിയായി എന്നുപറയാന്‍ കഴിയൂ? പ്രവചനം ശരിയായിരിക്കണമെങ്കില്‍ പരിഹാരം ചെയ്താലും മാറ്റാന്‍ കഴിയില്ല; പരിഹാരം ചെയ്തു മാറ്റാമെങ്കില്‍ പ്രവചിച്ചപോലെ സംഭവിക്കുന്നില്ല; പ്രവചിച്ചപോലെ സംഭവിക്കുന്നില്ലെങ്കില്‍ ജ്യോതിഷംതന്നെ തെറ്റാവുന്നു. ചിന്തിച്ചു നോക്കൂ. അപ്പോള്‍പ്പിന്നെ പരിഹാരങ്ങളുടെയും ഗ്രഹങ്ങളുടെയും പിറകെ നടന്നു സമയം കളഞ്ഞിട്ടു എന്തെങ്കിലും കാര്യമുണ്ടോ? സമയനഷ്ടവും ധനനഷ്ടവും ചിലപ്പോള്‍ മാനഹാനിയും മാത്രം ഫലം! ലേഖനം മുഴുവന്‍ വായിക്കുക »

ശ്രേയസ് ബ്ലോഗിന്റെ ഒരു വര്‍ഷം - നന്ദി.

ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വളരെ കുറച്ചു പോസ്റ്റുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും, എല്ലാവരുടെയും സഹകരണം ലഭിച്ചു. അതിനു എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

നാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് നാം പറയുന്നു “ഉറക്കം സുഖമായിരുന്നു” എന്ന്. മനസ്സ് ഉറങ്ങിയിട്ടും നാം സുഖമായിരുന്നത് എങ്ങനെ? ആരാണ് സുഖമായി ഇരുന്നത്? മനസ്സാണോ? അല്ല. കാരണം മനസ്സുറങ്ങിയിട്ടും ഞാന്‍ ഉണ്ടായിരുന്നു. ആ “ഞാന്‍” ആണ് അറിയുന്നത് സുഖമായി ഉറങ്ങി എന്ന്. ആരാണീ സുഖമായുറങ്ങിയ “ഞാന്‍”? ഞാന്‍ ഉണ്ട് എന്ന അഖണ്ഡമായ ബോധം അഥവാ പ്രജ്ഞ എന്ന് ഭാരതീയ തത്ത്വചിന്തകര്‍ ഇതിനെ പറയുന്നു. ആ ബോധത്തെയാണ് ബ്രഹ്മം എന്നും ശിവം എന്നും ഈശ്വരന്‍ എന്നും അറിയപ്പെടുന്നത്. അതാണ്‌ അവനവന്റെ ഉള്ളിലിരിക്കുന്ന ഉണ്മ അഥവാ പരമസത്യം അഥവാ പൊരുള്‍.അഖണ്ഡബോധം അഥവാ പരിശുദ്ധമായ ഉണ്മ ആധാരമാക്കിയാണ് മനസ്സ് അഥവാ മായ പ്രവര്‍ത്തിക്കുന്നത് എന്നുവരുന്നു. മനസ്സ് കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് മനസ്സിന് ആധാരമായ പ്രജ്ഞയെയാണ്. അങ്ങനെ അഖണ്ഡബോധം സര്‍വ്വാധാരമാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഈശ്വരനും ഭാഷയും ചിന്തയും പ്രാര്‍ത്ഥനയും

എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. ചിലര്‍ ശത്രുസംഹാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റു ചിലര്‍ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ വിവാഹം നടക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റുചിലര്‍ കുട്ടികളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. ഏതു ഭാഷയിലാണ് നാം ചിന്തിക്കുന്നത് അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നത് എന്നാലോചിക്കൂ. നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് അല്ലെങ്കില്‍ ‘മനസ്സില്‍’ പ്രാര്‍ത്ഥിക്കുന്നത് മാതൃഭാഷയായ മലയാളത്തില്‍ അല്ലെങ്കില്‍ നമുക്ക് കൂടുതല്‍ വശഗതമായ മറ്റൊരു ഭാഷയില്‍ ആണല്ലോ. 2500-ഓളം ഭാഷകളില്‍ കോടിയിലേറെ മനുഷ്യര്‍ ഒരേസമയം പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരന്‍ ബുദ്ധിമുട്ടിപ്പോകില്ലേ? ഈശ്വരന് ആയിരം കൈകാലുകളും തലയും ഉണ്ടായിരുന്നാലും, മനസ്സ് ഒന്നല്ലേ കാണൂ? അപ്പോള്‍ പിന്നെ എങ്ങനെ എല്ലാ ഭാഷയിലും പ്രാര്‍ത്ഥിക്കുന്നത് ഒന്നിച്ചു കേട്ടു മനസ്സിലാക്കും? പാവം ഈശ്വരന്‍ എന്നു പറയേണ്ടിവരുന്നു, അല്ലേ? ലേഖനം മുഴുവന്‍ വായിക്കുക »

മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്

  1. നമ്മുടെ പ്രാദേശിക ഓണാഘോഷം 2009
  2. ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും
  3. ഈശ്വരന്‍ - നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം
  4. കഥയില്ലാത്ത അദ്ധ്യാത്മരാമായണം
  5. ശ്രീ ഈശ്വര അഷ്ടോത്തരശത നാമാവലി - ഈശ്വരന്റെ 108 നാമങ്ങള്‍
  6. ശങ്കരാചാര്യരും അദ്വൈതവും മൂകാംബികയും
  7. ജീവങ്കലേക്കു പോകുന്ന ഇടുങ്ങിയവാതിലും ശ്രേയസ്സും
  8. കൃഷ്ണനും ക്രിസ്തുവും ഉണ്ടായിരുന്നോ? ഞാന്‍ ഉണ്ടോ?
  9. ലോകരക്ഷകന്‍ ഇനി എന്ന് അവതരിക്കും?
  10. ഭയവും വിശ്വാസവും സന്തോഷവും മായയും
  11. രാഷ്ട്രീയ പാര്‍ട്ടികളുടെയും ആത്മീയ സ്ഥാപനങ്ങളുടെയും വളര്‍ച്ച
  12. പുരാണ പാണ്ഡിത്യമാണോ ദൈവാരാധനയുടെ / ആത്മീയതയുടെ താക്കോല്‍?
  13. ശങ്കരാചാര്യരുടെ വിവേകചൂഡാമണിയും ഐന്‍സ്റ്റീന്റെ സിദ്ധാന്തവും
  14. യുക്തിവാദികളോ യുക്തിരഹിതവാദികളോ?
  15. ലാഹിരി മഹാശയനെ വിറ്റു എങ്ങനെ പത്തു ചക്രം നേടാം?
  16. എങ്ങനെ കൃത്യമായ പ്രാദേശിക രാഹുകാലം കണ്ടുപിടിക്കാം?
  17. ഭൗതികശാസ്ത്രവും ആത്മീയതയും - ശ്രീ ഇ സി ജി സുദര്‍ശനന്റെ ചിന്തകള്‍
  18. ഭഗവും ലിംഗവും പിന്നെ ഞാനും
  19. സന്ന്യാസിമാര്‍ തോന്ന്യാസികളല്ലേ?
  20. ആരാണ് ആത്മീയവാദി?
  21. ആത്മീയ കെട്ടിപ്പിടുത്തവും ഒരു സാധാരണക്കാരന്റെ മാനസികനിലയും
  22. നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു?