Home »  » മറ്റുള്ളവ / കൂടുതല്‍ (Page 3)

ശ്രേയസ് ബ്ലോഗിന്റെ ഒരു വര്‍ഷം – നന്ദി.

ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വളരെ കുറച്ചു പോസ്റ്റുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും, എല്ലാവരുടെയും…

ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല

ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം ചേര്‍ന്ന്, ഒരു സ്മാരകം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കുറച്ചു ചിത്രങ്ങള്‍…

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

നാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് നാം പറയുന്നു "ഉറക്കം സുഖമായിരുന്നു" എന്ന്. മനസ്സ് ഉറങ്ങിയിട്ടും നാം സുഖമായിരുന്നത് എങ്ങനെ? ആരാണ് സുഖമായി ഇരുന്നത്?…

ഈശ്വരനും ഭാഷയും ചിന്തയും പ്രാര്‍ത്ഥനയും

എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. ചിലര്‍ ശത്രുസംഹാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റു ചിലര്‍ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ വിവാഹം നടക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റുചിലര്‍ കുട്ടികളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. ഏതു ഭാഷയിലാണ്…

ശ്രീനാരായണസ്വാമിയുടെ 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി

സെപ്റ്റംബര്‍ 2009നു ശ്രീനാരായണസ്വാമിയുടെ ജന്മനാടായ ചെമ്പഴന്തിയില്‍ നടന്ന 155-മത് ജയന്തി ആഘോഷം. ചിങ്ങമാസത്തിലെ ചതയം നാളില്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ സമുചിതമായി ആഘോഷിച്ചപ്പോള്‍ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങള്‍.…

നമ്മുടെ പ്രാദേശിക ഓണാഘോഷം 2009

ഈയുള്ളവന്‍ വസിക്കുന്ന ശ്രീകാര്യം പഞ്ചായത്ത് ചെമ്പഴന്തി വാര്‍ഡിലെ ചേങ്കോട്ടുകോണം ആശ്രമത്തിനു സമീപത്തുള്ള അയ്യന്‍കോയിക്കല്‍ ലെയിനിലെ പുതുതായി രൂപീകൃതമായ അയ്യന്‍കോയിക്കല്‍ റെസിഡന്റ്സ് അസോസിയേഷന്‍ (AKRA) ഇക്കൊല്ലത്തെ ഓണം സമുചിതം ആഘോഷിച്ചു. വീട്ടിലെ തിരക്കുകള്‍ കാരണം എല്ലാ പരിപാടികളിലും പങ്കെടുക്കാനോ കാണാനോ അവസരം ലഭിച്ചതുമില്ല.…

കുതംബൈ സിദ്ധര്‍ പാടല്‍

പതിനെട്ട് സിദ്ധര്‍കളില്‍പ്പെട്ട കുതംബൈ സിദ്ധരുടെ ഒരു പാട്ടാണ് (പാടല്‍) താഴെ കൊടുത്തിരിക്കുന്നത്. സിദ്ധമാര്‍ഗ്ഗത്തില്‍ യോഗം അഭ്യാസം ചെയ്തു ശാന്തിയായി സുഖിക്കുന്ന അവസ്ഥയെ അദ്ദേഹം വര്‍ണ്ണിക്കുന്നു. ഈയുള്ളവന് തമിഴ്‌ അറിയില്ല, ഒരു സുഹൃത്ത് മലയാളത്തില്‍ എഴുതി തന്നതാണ്. വെട്ടാവെളിതന്നൈ മേയ്യന്റിരിപ്പോര്‍ക്കു പട്ടയം ഏതുക്കെടി…

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

പ്രജാതല്‍പരനായ മാവേലിയെ ഭയന്ന്, ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മാവേലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി എന്നും, പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണദിവസം കേരളത്തില്‍ വരാനുള്ള അനുവാദം കൊടുത്തു എന്നുമൊക്കെയാണല്ലോ ഐതീഹ്യം. എന്നാല്‍…

അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത് ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും ഉള്‍ക്കൊള്ളിച്ച ചില ചിത്രങ്ങള്‍. ശ്രീനാരായണസ്വാമിയുടെ ആരാധകരായ മറ്റുള്ളവര്‍ക്കും ഈ ചിത്രങ്ങള്‍ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.…

ഈശ്വരന്‍ – നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം

ഈശ്വരന് രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, ബുദ്ധിയില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവൃത്തിയില്ല. ഈശ്വരന്‍ ഏകമാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തമാണ്, അപ്രാപ്യമാണ്. എന്നാല്‍, എന്തുകൊണ്ടാണ് രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്?…

Page 3 of 512345