കഥകള്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

പ്രജാതല്‍പരനായ മാവേലിയെ ഭയന്ന്, ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മാവേലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി എന്നും, പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണദിവസം കേരളത്തില്‍ വരാനുള്ള അനുവാദം കൊടുത്തു എന്നുമൊക്കെയാണല്ലോ ഐതീഹ്യം. എന്നാല്‍ ഐതീഹ്യകഥകള്‍ക്കപ്പുറത്ത്, ഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെ പതിനെട്ടു മുതല്‍ ഇരുപത്തി മൂന്ന് വരെയുള്ള അദ്ധ്യായങ്ങളില്‍ മഹാബലികഥ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ഭാഗവതത്തിലെ മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായ വിഷ്ണുഭഗവാന്‍ സ്വന്തം കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌ മഹാബലിയെ പിതാമഹനായ ഭക്ത പ്രഹ്ലാദനോടും അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തിലേക്ക് പോകാന്‍ അനുവദിച്ചു. ഭഗവാന്‍ അവിടെ സുതലദ്വാരത്തില്‍ മറ്റു പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്ന് ഭാഗവതം പറയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

യുക്തിവാദവും വിശ്വാസവും – കഥയുള്ള കഥകള്‍

മതവിശ്വാസം മനുഷ്യനെ ഒരു യഥാര്‍ത്ഥ മനുഷ്യനാക്കിത്തീര്‍ക്കുന്നു. മനുഷ്യന്‍ ലോകത്തില്‍ ജീവിക്കുന്നത് തിന്നുവാനും കുടിക്കുവാനും മാത്രമാകരുത്. ആഹാരം, നിദ്ര, ഭയം, ഇണചേരല്‍ – ഇതു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തുല്യമാണ്. മൃഗീയതയില്‍ നിന്നു മനുഷ്യത്ത്വത്തിലേക്ക് ഉയരുന്ന മനുഷ്യന്‍റെ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ടായിരിക്കും. വിശേഷബുദ്ധിയോടുകൂടി ജീവിക്കുന്ന മാനവനുണ്ടാകേണ്ട ജീവിതലക്ഷ്യത്തെപ്പറ്റിയാണ്‌ മതം പഠിപ്പിക്കുന്നത്‌. മാനവന്‍ മാധവനായിത്തീരുക എന്നുള്ളതാണത്. ഈശ്വരത്ത്വത്തിലേക്കുയരുന്ന മനുഷ്യനാണ് തങ്ങളുടെ ജീവിതം സഫലവും കൃതാര്‍ത്ഥവുമാക്കിത്തീര്‍ക്കുന്നത്. അതിനുള്ള ഒരു ഉപായമാണ് ഈശ്വരവിശ്വാസം. ലേഖനം മുഴുവന്‍ വായിക്കുക »