യോഗദര്‍ശനം എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്
യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക
വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്. യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് നാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക. ലേഖനം മുഴുവന്‍ വായിക്കുക »
യമം - അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം (4)
അഷ്ടാംഗയോഗത്തിലെ ആദ്യത്തേതും വളരെ പ്രധാനപ്പെട്ടതുമായ അംഗമാണ് യമം. കാലദേശഭാഷകള്‍ക്കതീതമായി, സാര്‍വ്വത്രികമായി അംഗീകരിച്ചിട്ടുള്ളതും അനുഷ്ഠിക്കേണ്ടതുമായ ധാര്‍മികമൂല്യങ്ങളാണ് യമങ്ങള്‍. മനുഷ്യരാശിയുടെ വളര്‍ച്ചയും നിലനില്‍പും ഇവയുടെ നിലനില്‍പിനെ ആശ്രയിച്ചിരുക്കുന്നു. യമങ്ങള്‍ അഞ്ചാണ്. അവ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്. അഞ്ച് യമങ്ങളും പാലിച്ചുകഴിയുമ്പോള്‍ അഷ്ടാംഗയോഗത്തിലെ ആദ്യത്തെ പടി കയറിക്കഴിഞ്ഞുവെന്നു മനസ്സിലാക്കാം. ലേഖനം മുഴുവന്‍ വായിക്കുക »
യോഗശാസ്ത്രം പുരാതന ഗ്രന്ഥങ്ങളില്‍ (3)
വിപരീതഭാവങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകാറുണ്ട്. രാഗം, ദ്വേഷം, സുഖം, ദുഃഖം, മാനം, അപമാനം, നിന്ദ, സ്തുതി ഇതുപോലുള്ള ദ്വന്ദഭാവങ്ങള്‍ മനസ്സിനെ എല്ലാ സമയവും മദിക്കുന്നതാണ്. ഒരിക്കലും ഇണപിരിയാത്ത ഇരട്ടകളാണ് ദ്വന്ദ്വങ്ങള്‍. മനസ്സ് ദ്വന്ദങ്ങള്‍ക്ക് അതീതമായിരിക്കുന്നതാണ് സമാധി അല്ലെങ്കില്‍ യോഗം. വിഷയങ്ങളില്‍ മുഴുകിയ മനസ്സിനെ ആത്മാവിലേക്ക് തിരിക്കുന്നതാണ് യോഗാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയുമായി സമരസപ്പെട്ട് അതില്‍ ലയിച്ചു ചേരുന്നതിനെയുമാണ് യോഗം കൊണ്ടര്‍ത്ഥമാക്കുന്നത്. അതാണ് ശരിയായ അല്ലെങ്കില്‍ ശാസ്ത്രീയമായ ജീവിതരീതി. ലേഖനം മുഴുവന്‍ വായിക്കുക »
യോഗദര്‍ശനം - ഒരു ആമുഖം (2)
സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ ഒരു നിമിഷംപോലും വെറുതെ ഇരിക്കുവാന്‍ സാധ്യമല്ല. അവന്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കും. അഭംഗുരവും നിരന്തരവുമായ കര്‍മ്മത്തില്‍ മനുഷ്യന്‍ എന്തിന് മുഴുകിയിരിക്കുന്നു. യുഗങ്ങളിലൂടെ കടന്നുവന്ന മനുഷ്യന്‍ ഇപ്പോഴും എപ്പോഴും ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. സുഖം, സന്തോഷം, ആനന്ദം, സച്ചിദാനന്ദം, മോക്ഷം, നിര്‍വാണം, കൈവല്ല്യം തുടങ്ങിയ സമാന അര്‍ത്ഥമുള്ള വ്യത്യസ്തവാക്കുകള്‍ സ്ഥിരോത്തരങ്ങളായി നിലവിലുണ്ട്. വിശാലാര്‍ത്ഥത്തില്‍ ‘സുഖം’ എന്ന അക്ഷരത്തില്‍ ഉത്തരം ഒതുങ്ങിനില്‍ക്കുന്നതായി കാണാം. ഈ സുഖത്തിന്റെ അളവും ദൈര്‍ഘ്യവും ഒരുവന്‍ ചെയ്യുന്ന കര്‍മത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. നൈമിഷിക സുഖങ്ങള്‍ക്കപ്പുറം അഖണ്ഡവും അനന്തവുമായ സുഖം അന്വേഷിച്ചിറങ്ങിയ നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ലക്ഷ്യപ്രാപ്തിക്കായി നാല് പ്രധാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയുണ്ടായി. ചതുര്‍യോഗങ്ങള്‍ എന്നറിയപ്പെടുന്ന ഇവ രാജയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, കര്‍മ്മയോഗം എന്നിവയാകുന്നു. ഇതില്‍ രാജയോഗമാണ് യോഗം അല്ലെങ്കില്‍ യോഗശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നിരിക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക »
യോഗശാസ്ത്രത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍ (1)
ആധുനിക കാലഘട്ടത്തില്‍ വളരെയധികം തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് വിധേയമായിട്ടുള്ള പൗരാണിക ഭാരതീയ ശാസ്ത്രമാണ് യോഗശാസ്ത്രം. യോഗശാസ്ത്രം ഒരു കാലത്ത് ഭാരതീയ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇടക്കാലത്ത് പ്രതാപം നഷ്ടപ്പെട്ട ഈ ശാസ്ത്ര ശാഖ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തോടെ ജനശ്രദ്ധയാകര്‍ഷിച്ച് തുടങ്ങിയെങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ യോഗ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയും ഇന്നും രൂഢമൂലമാണ്. യോഗശാസ്ത്രം ‘എന്താണെന്ന്’ അറിയാന്‍ അത് ‘എന്തല്ല’ എന്നറിയുന്നത്, ആ അറിവിന്റെ ആഴവും വ്യാപ്തിയൂം വര്‍ദ്ധിക്കുവാന്‍ സഹായിക്കും. ആയതിനാല്‍ യോഗശാസ്ത്രത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട തെറ്റിദ്ധാരണകളും മിഥ്യാസങ്കല്‍പ്പങ്ങളും അപൂര്‍ണ്ണമായ കാഴ്ചപ്പാടുകളും എന്തെല്ലാമെന്ന് തുടക്കത്തില്‍ തന്നെ ചിന്തിക്കുന്നത് ഉചിതമായിരിക്കും. ലേഖനം മുഴുവന്‍ വായിക്കുക »







