ചിത്രങ്ങള്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല
ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം ചേര്‍ന്ന്, ഒരു സ്മാരകം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കുറച്ചു ചിത്രങ്ങള്‍ കാണൂ. ലേഖനം മുഴുവന്‍ വായിക്കുക »
നമ്മുടെ പ്രാദേശിക ഓണാഘോഷം 2009
ഈയുള്ളവന്‍ വസിക്കുന്ന ശ്രീകാര്യം പഞ്ചായത്ത് ചെമ്പഴന്തി വാര്‍ഡിലെ ചേങ്കോട്ടുകോണം ആശ്രമത്തിനു സമീപത്തുള്ള അയ്യന്‍കോയിക്കല്‍ ലെയിനിലെ പുതുതായി രൂപീകൃതമായ അയ്യന്‍കോയിക്കല്‍ റെസിഡന്റ്സ് അസോസിയേഷന്‍ (AKRA) ഇക്കൊല്ലത്തെ ഓണം സമുചിതം ആഘോഷിച്ചു. വീട്ടിലെ തിരക്കുകള്‍ കാരണം എല്ലാ പരിപാടികളിലും പങ്കെടുക്കാനോ കാണാനോ അവസരം ലഭിച്ചതുമില്ല. എന്നിരുന്നാലും ഏതാനും ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍
കഴിഞ്ഞയാഴ്ച നെയ്യാറ്റിന്‍കരയില്‍ പോകേണ്ടുന്ന ഒരാവശ്യം ഉണ്ടായിരുന്നു. പോയി വരുമ്പോള്‍, അരുവിപ്പുറത്തുള്ള ശിവക്ഷേത്രത്തിലും അരുവിപ്പുറം ശ്രീനാരായണ ആശ്രമത്തിലും കയറി. ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രചരിത്രം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരത്തും, നെയ്യാറിലും കുറച്ചു സമയം ചിലവഴിച്ചു. അപ്പോള്‍ എടുത്ത കുറച്ചു ചിത്രങ്ങള്‍ ഇവിടെ ഇടുന്നു. ഈയുള്ളവന് ഫോട്ടോഗ്രാഫിയെക്കുറിച്ച് അ, ആ, ഇ, ഈ ഒന്നും അറിയില്ല. ശ്രീനാരായണസ്വാമിയുടെ ആരാധകരായ മറ്റുള്ളവര്‍ക്കും ഈ ചിത്രങ്ങള്‍ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »


