Home »  » ഗ്രന്ഥങ്ങള്‍ » ശ്രീമദ് ഭഗവദ്‌ഗീത (Page 20)

അഹംഭാവം മനസ്സിലെ ദുര്യോധനത്വം (5)

രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭ്രമവുമുണ്ടാക്കുന്നത്. പ്രധാന ഭയം മരണഭയമാണ്. മരണഭയവും ഏറെ പഴക്കം ചെന്ന പിതാമഹനാണ്. ഭീഷ്മരെ ജയിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയേ മതിയാകൂ. ശിഖണ്ഡി ശിഖ (കുടുമ) മുറിച്ചവനാണ്. ശിഖ ലോകവുമായുള്ള ബന്ധത്തിന്റെ പ്രതീകമാണ്. സന്ന്യാസത്തിനു പോകുമ്പോഴാണ് ശിഖ മുറിക്കുന്നത്.…

കൗരവപാണ്ഡവ യുദ്ധം ദുര്‍ഗുണ സദ്ഗുണ സംഘര്‍ഷം (4)

വ്യക്തിമനസ്സിലെ എണ്ണിയാലൊടുങ്ങാത്ത ദുര്‍ഗുണങ്ങളുടെ പ്രതീകമാണ് കൗരവര്‍. പാണ്ഡവരാകട്ടെ എണ്ണത്തില്‍ കുറഞ്ഞ സദ്ഗുണങ്ങളുടെ പ്രതീകവും. ഇവ തമ്മില്‍ വ്യക്തിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷമാണ് കുരുക്ഷേത്ര യുദ്ധത്തിലൂടെ വെളിപ്പെടുന്നത്. ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുചേര്‍ന്ന എന്റെ ആളുകളും പാണ്ഡവരും എന്ത് ചെയ്തു എന്നാണ് ധൃതരാഷ്ട്രര്‍ സഞ്ജയനോട്…

കുരുക്ഷേത്ര യുദ്ധം വ്യക്തിമനസ്സിലെ ധര്‍മ്മസംഘര്‍ഷം (3)

വ്യക്തിമനസ്സിലെ ധര്‍മ്മാധര്‍മ്മ ചിന്തകളിലേക്കാണ് ഭഗവദ്ഗീത നമ്മെ നയിക്കുന്നത്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിലല്ല ഗീതയെ സമീപിക്കേണ്ടത്. സൂക്ഷ്മതലത്തില്‍ ജ്ഞാനചക്ഷുസ്സുകൊണ്ട് നോക്കുമ്പോള്‍ നമ്മുടെയുള്ളില്‍ തന്നെ ഈ കുരുക്ഷേത്ര യുദ്ധം കാണാം. 'ധര്‍മ്മം' എന്ന വാക്കില്‍ ആരംഭിച്ച് 'മമ' എന്ന വാക്കിലാണ് ഗീത അവസാനിക്കുന്നത്. മമ…

താത്പര്യം സാധ്യമായാല്‍ ഗ്രന്ഥം അപ്രസക്തം (2)

ഒരു ഗ്രന്ഥവും ഗ്രന്ഥത്തിനുവേണ്ടി രചിക്കപ്പെട്ടതല്ല. അറിവ് പകരുകയാണ് ഗ്രന്ഥത്തിന്റെ താത്പര്യം. ഇത് വായനക്കാരനിലേക്ക് പകരുന്നതോടെ ഗ്രന്ഥം അപ്രസക്തമാകും. എണ്ണയുടെ താത്പര്യം ചുറ്റും പ്രകാശം പരത്തുകയാണ്. വെളിച്ചം പകരുന്നതോടെ എണ്ണ ഇല്ലാതാകും. ഇതുപോലെ തന്നെയാണ് ഗ്രന്ഥവും. കേവലം പുസ്തക രൂപത്തില്‍ ഇതിനെ സമീപിക്കരുത്.…

അസൂയ ജനിക്കുമ്പോള്‍ യുദ്ധം തുടങ്ങുന്നു (1)

നമ്മുടെ ഗൃഹനിര്‍മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ലാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്. ഏതു പ്രവര്‍ത്തിക്കുമുമ്പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ച് പ്രവര്‍ത്തിക്കാന്‍…