ഭാഗവതം നിത്യപാരായണം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഭൃഗുമഹര്‍ഷി മഹാവിഷ്ണുവിന്റെ മഹത്വം പരീക്ഷിച്ചറിയുന്നു – ഭാഗവതം (315)

ഭൃഗുമുനി വൈകുണ്ഠത്തിലേയ്ക്കു പോയി. വിഷ്ണുഭഗവാന്‍ ലക്ഷ്മീദേവിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു. പറയാതെ പെട്ടെന്നു കടന്നുവന്നു്‌ ഭൃഗു ഭഗവാന്റെ നെഞ്ചിലൊരു ചവിട്ട്‌. വിഷ്ണു പെട്ടെന്നുണര്‍ന്നെണീറ്റ്‌ മുനിയുടെ കാല്‍ക്കല്‍ വീണു: ‘ദയവായി ക്ഷമിച്ചാലും. അങ്ങേക്കര്‍ഹമായ സ്വാഗതം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല. അങ്ങയുടെ കാലടികള്‍ എന്റെ ഇരിപ്പിടത്തെയും മണ്ഡലത്തെയും എന്നെയും പവിത്രമാക്കി. അങ്ങയുടെ കാലടിപ്പാടു കൊണ്ട്‌ പവിത്രമായ എന്റെ മാറിടം ഇനി ലക്ഷ്മിയുടെ ഇരിപ്പിടമാവുന്നതാണ്.’ ലേഖനം മുഴുവന്‍ വായിക്കുക »

വിഷ്ണുഭക്തികൊണ്ടു കൈവല്യം ലഭിക്കുന്നു – ഭാഗവതം (314)

അശ്വമേധയാഗത്തിനു ശേഷം കൃഷ്ണന്‍ യുധിഷ്ഠിരനോട്‌ ഇപ്രകാരമാണ്‌ അരുളി ചെയ്തത്‌: ‘ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കാന്‍ ആഗ്രഹിച്ചാല്‍ കാലക്രമത്തില്‍ അയാളുടെ സമ്പത്തിനെ നശിപ്പിക്കുന്നു. അങ്ങനെ പാവം മനുഷ്യന്‍ ബന്ധുമിത്രാദികളാല്‍ ഉപേക്ഷിക്കപ്പെട്ട്‌ എന്റെ ഭക്തരുമായുളള സഹവാസം കാംക്ഷിച്ച്‌ സത്സംഗത്തിലേര്‍പ്പെടുന്നു. അപ്പോള്‍ ഞാന്‍ എന്റെ ദയാവായ്പും മഹിമയും അവനില്‍ ചൊരിയുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

വേദസ്തുതിയുടെ തുടര്‍ച്ച – ഭാഗവതം (313)

സത്തയിലും ഉണ്മയിലും തിരിച്ചറിവുളള ഒരുവന്‍ നന്മതിന്മകള്‍ക്കതീതനാണ്‌. അജ്ഞാനജന്യമാണല്ലോ ഇവ. അങ്ങനെയുളളവര്‍ക്ക്‌ വേദശാസ്ത്രപ്രമാണങ്ങള്‍ ബാധകമല്ല. അവ ശരീരബുദ്ധിയാല്‍ പരിമിതമായ വികാസപരിണാമദിശയിലുളളവരെ നയിക്കാനുളളവയാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

വേദാന്തസാരവര്‍ണ്ണനം – ഭാഗവതം (312)

സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്കും അവിടുത്തെ ഉണ്മ ഉള്‍ക്കൊളളാനാവില്ല. കാരണം അങ്ങ്‌ എല്ലാറ്റിനും മുന്‍പേ നിലനിന്നിരുന്നു. എല്ലാ സിദ്ധാന്തങ്ങളും അജ്ഞാനാധിഷ്ഠിതമത്രെ. അയാഥാര്‍ത്ഥ്യം യദൃഛയാ ജീവികളാവുന്നു എന്നൊരു മതം. ഉണ്മയും നശിക്കുമെന്ന് മറ്റൊരു മതം. ആത്മാവില്‍ നാനാത്വത്തെ കാണുന്നു ചിലര്‍ . മറ്റു ചിലര്‍ കാര്യകാരണസംബന്ധിയായ കര്‍മ്മസിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഇവയെല്ലാം അജ്ഞാനത്തിലും തെറ്റിദ്ധാരണയിലും അധിഷ്ഠിതമത്രെ. ലേഖനം മുഴുവന്‍ വായിക്കുക »

വേദത്തിലെ ഭഗവത്സ്തുതി – ഭാഗവതം (311)

ആരൊരാള്‍ ഈ ലോകത്ത്‌ നിസ്വാര്‍ത്ഥിയായി അവനവന്റെ ധര്‍മ്മം പ്രതിഫലേഛ കൂടാതെ നിര്‍വ്വഹിക്കുന്നുവോ, അയാള്‍ അവിടുത്തെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. സര്‍വ്വസദാസഹജമായ സര്‍വ്വാന്തര്യാമിയായി അവിടുത്തെ അയാള്‍ സാക്ഷാത്കരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍