Home »  » ഗ്രന്ഥങ്ങള്‍ » ശ്രീമദ് ഭാഗവതം (Page 3)

കാലദോഷവൃദ്ധി, കല്‍ക്കിയുടെ അവതാരം – ഭാഗവതം (355)

ഭഗവാന്‍ കൃഷ്ണന്‍ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. ഈ യുഗത്തില്‍ ദിനംദിനം ധര്‍മ്മം അധഃപതിക്കും. അതോടൊപ്പം മനുഷ്യന്റെ ആയുസ്സും ശക്തിയും ആരോഗ്യവും കുറഞ്ഞുവരും. ‘ഒരുവന്റെ കുലം, സ്വഭാവം, പെരുമാറ്റം ഇവയെ എല്ലാം സമ്പത്തിന്റെ മാനദണ്ഡം കൊണ്ടു മാത്രമായിരിക്കും കണക്കാക്കുക. ശക്തിയൊന്നു…

ചന്ദ്രവംശരാജാക്കന്മാരുടെ ഭാവിയിലെ സ്ഥിതി – ഭാഗവതം (354)

ആരൊരുവന്‍ സ്വശരീരത്തിനായി മറ്റുളളവരെ ചൂഷണം ചെയ്യുന്നുവോ, അവന്‍ സ്വന്തം നന്മയെപ്പറ്റി അറിവില്ലാത്തവനത്രെ. …

ഭഗവാന്‍ സ്വസ്ഥാനത്തെ പ്രാപിച്ച കഥ – ഭാഗവതം (353)

ഭഗവാന്‍ സര്‍വ്വശക്തിമാനെങ്കിലും, മറ്റാരുടെയും സഹായമില്ലാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താന്‍ കഴിവുണ്ടെങ്കിലും, അദ്ദേഹം തന്റെ ശരീരത്തെ സംരക്ഷിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. നശ്വരമായ ഈ ശരീരം എന്നെന്നേക്കുമായി സംരക്ഷിക്കാനര്‍ഹമല്ലെന്ന വസ്തുത മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍വേണ്ടിയാണ്‌ ഭഗവാന്‍ അതു ചെയ്യാതിരുന്നത്.…

ഈശ്വരമുക്തിയും യദുകുലവിനാശ വിവരണവും – ഭാഗവതം (352)

ഭഗവാന്‍ കൃഷ്ണന്‍ ഒരു അരയാലിന്റെ ചുവട്ടില്‍ മരത്തില്‍ ചാരിയിരുന്നു. അവിടെ അദ്ദേഹം പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു. ആ സമയത്ത്‌ ജരന്‍ എന്നപേരായ ഒരു നായാട്ടുകാരന്‍ ഭഗവാന്റെ കാല്‍പ്പാദങ്ങളിലേക്ക്‌ ഒരമ്പയച്ചു. ഒരു മാനിന്റെ വായെന്നു നിനച്ചാണ്‌ ജരന്‍ അമ്പയച്ചത്. ഇരുമ്പുലക്കയിലെ അവസാനത്തെ അംശം…

ഭക്തിയോഗവിവരണം – ഭാഗവതം (351)

മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. …

ജ്ഞാനയോഗത്തിന്റെ വിവരണം – ഭാഗവതം (350)

അറിവുളളവന്‍, ഏകത്വം മാത്രമാണ്‌ പരമസത്യം എന്നറിയാവുന്നതുകൊണ്ട്‌ ലോകത്തുളള യാതൊന്നിനേയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഇല്ല. നാനാത്വം എന്നത്‌ ജീവന്റെ സുഷുപ്തിയായ അജ്ഞാനത്തിന്റെ സന്തതിയത്രെ. അതൊരു നീണ്ട സ്വപ്നം. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ എന്താണ്‌ നന്മ? എന്താണ്‌ തിന്മ? ‘എന്തെല്ലാം വാക്കുകള്‍ കൊണ്ട്‌ വിവരിക്കാമോ, എന്തെല്ലാം…

പൂജാക്രമ വിവരണം – ഭാഗവതം (349)

എട്ടു തരത്തിലുളള മൂര്‍ത്തികളാവാം - കല്ല്, മരം, ലോഹം, മണ്ണ്, ചന്ദനം, ചായം, മണല്‍, വിലപിടിച്ച കല്ലുകള്‍ - അല്ലെങ്കില്‍ മനസ്സില്‍ സങ്കല്‍പ്പിച്ച ഏതെങ്കിലും ചരമോ അചരമോ ആയ മൂര്‍ത്തിയെ വച്ചും പൂജകള്‍ ചെയ്യാം. ആ മൂര്‍ത്തികളില്‍ ഉചിതമായ പൂജകള്‍ ചെയ്യണം.…

ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്രം വിവരിക്കുന്നു – ഭാഗവതം (348)

‘എല്ലാം ഈ ശരീരത്തിനുവേണ്ടി എന്നാണെങ്കില്‍ ആരുടേതാണീ ശരീരം? ആര്‍ക്കറിയാം? ഇത്‌ അച്ഛനമ്മമാര്‍ക്ക്‌ സ്വന്തമാണോ? ഭാര്യക്കോ? തൊഴിലുടമയ്ക്കോ? അഗ്നിക്കോ? നായയ്ക്കോ? കഴുകനോ? ആത്മാവിനോ? സുഹൃത്തുക്കള്‍ക്കോ? ആര്‍ക്കറിയാം? ശരീരത്തെ താനെന്നു കരുതി മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സുഖസംവേദനത്തിനുതകുന്ന വസ്തുവകകള്‍ അന്വേഷിക്കുന്നു. …

ഗുണവൃത്തി വിവരണം – ഭാഗവതം (347)

ഗുണങ്ങള്‍ മിക്കവാറും പലേ അളവുകളില്‍ പരസ്പരം കൂട്ടിച്ചേര്‍ന്നു പ്രകടിതമാവുന്നു. അതുകൊണ്ട്‌ മനുഷ്യന്റെ സ്വഭാവങ്ങളും അപ്രകാരം മേല്‍പ്പറഞ്ഞ പ്രകടിതഗുണങ്ങളുടെ ഒരു മിശ്രിതരൂപമാര്‍ജ്ജിച്ചിരിക്കുന്നു. ഒരുവന്‍ ധാര്‍മ്മികാചാരങ്ങളോട്‌ അതീവഭക്തിയുളളവനാണെങ്കിലും സ്വാര്‍ത്ഥപരമായ ആഗ്രഹസാദ്ധ്യത്തിനാവാം അപ്രകാരം ആചരിക്കുന്നത്‌. …

സാംഖ്യതത്വവിവരണത്തിലൂടെ മനോമോഹത്തെക്കുറിച്ചുള്ള വിവരണം – ഭാഗവതം (346)

പ്രകൃതിയുടെയും പുരുഷന്റെയും പ്രകടിതരൂപമാണ്‌ സൃഷ്ടികള്‍ മുഴുവനും. സൃഷ്ടി തുടങ്ങിയപ്പോള്‍ ഈ രണ്ടു സത്വങ്ങളേ ഉണ്ടായിരുന്നുളളൂ. സൃഷ്ടി അവസാനിക്കുമ്പോഴും ഇവര്‍ മാത്രം അവശേഷിക്കും. അതുകൊണ്ട്, സത്യമെന്തെന്നാല്‍ അവര്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളൂ. …