Home »  » ഗ്രന്ഥങ്ങള്‍ » ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം (Page 3)

സ്വഭാവരൂപീകരണത്തില്‍ ആഹാരത്തിന് പങ്കുണ്ട് (17-5,6)

ഒരുവന്‍റെ സ്വഭാവരൂപീകരണത്തില്‍ അവന്‍ കഴിക്കുന്ന ആഹാരം വലിയ ഒരു പങ്കുവഹിക്കുന്നു. നാം കഴിക്കുന്ന ആഹാരം ശരീരത്തിലുള്ള രക്തമാംസാദി ധാതുക്കളെ അഭിവൃദ്ധിപ്പെടുത്തുകയും അവ മനുഷ്യമനസ്സിന്‍റെ അന്തര്‍ഭാവങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ജലം നിറഞ്ഞ കുടം ചൂടുപിടിക്കുമ്പോള്‍ ജലവും ചൂടുപിടിക്കുന്നതുപോലെ ചിത്തവൃത്തി ഈ ധാതുക്കളെക്കൊണ്ട് നിബന്ധിക്കപ്പെടുന്നു.…

സാത്ത്വികശ്രദ്ധ ധാരാളമായി ആര്‍ജ്ജിക്കുക (17-4)

സാത്ത്വികശ്രദ്ധ ധാരാളമായി ആര്‍ജ്ജിക്കുകയും അതിനെതിരായിട്ടുള്ള മറ്റു രണ്ടു ശ്രദ്ധകളും ഉപേക്ഷിക്കുകയും ചെയ്യണം. സ്വാത്ത്വിക ബുദ്ധികളായിട്ടുള്ളവര്‍ ബ്രഹ്മസൂത്രം പഠിച്ചിട്ടില്ലെങ്കിലും ശാസ്ത്രപരിശീലനം നടത്തിയിട്ടില്ലെങ്കിലും നവസിദ്ധാന്തങ്ങള്‍ ഗ്രഹിച്ചിട്ടില്ലെങ്കിലും, കൈവല്യം കൈവരിക്കുമോ എന്ന കാര്യത്തില്‍ ലേശംപോലും ശങ്കിക്കേണ്ടതില്ല. …

സ്വതന്ത്രമായി ശ്രദ്ധയ്ക്ക് നിലനില്‍പില്ല (17-3)

ജീവസമുദായത്തില്‍ സത്ത്വരജസ്തമോഗുണങ്ങളില്‍നിന്നു സ്വതന്ത്രമായിട്ട് ശ്രദ്ധയ്ക്ക് നിലനില്‍പില്ല. ആകയാല്‍ ശ്രദ്ധ സ്വാഭാവികമാണെങ്കിലും അതു ത്രിഗുണങ്ങളോട് ഒന്നുചേര്‍ന്ന് സത്ത്വരജോസ്തമോശ്രദ്ധയെന്ന് മൂന്നുപ്രകാരത്തില്‍ ആയിത്തീരുന്നു. …

ശ്രദ്ധ ഗുണങ്ങളില്‍ ലയിക്കുന്നു (17 – 2)

കോടാനുകോടി കല്പകാലത്തിനുശേഷവും വൃക്ഷത്തിന്‍റെ വര്‍ഗ്ഗങ്ങള്‍ നശിച്ചു പോകുന്നില്ല. ഇപ്രകാരം വ്യക്തികള്‍ അസംഖ്യം ജന്മമെടുക്കുന്നതിന് ഇടയായാലും അവരുടെ ത്രിഗുണത്വത്തിന് യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ല. വ്യക്തിയുടെ ശ്രദ്ധയില്‍ ഗുണങ്ങള്‍ സ്വാധീനം ചെലുത്തുന്നു. അഥവാ ശ്രദ്ധ ഗുണങ്ങളില്‍ ലയിക്കുന്നു. …

ഇന്ദ്രിയങ്ങള്‍ക്ക് അങ്ങ് ബ്രഹ്മമായി അനുഭവപ്പെടുന്നു (17-1)

ഞങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് അങ്ങ് ബ്രഹ്മമായി അനുഭവപ്പെടുന്നു. ശാസ്ത്രങ്ങള്‍ അനുഷ്ഠിച്ച് പരലോകത്ത് ആനന്ദമനുഭവിക്കുന്ന പുണ്യപുരുഷന്മാരുടെ കാലടികളെ പിന്തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന ആനന്ദം നേടിയെടുക്കാന്‍ ഭക്തര്‍ തീവ്രമായി ആഗ്രഹിക്കുന്നു. അല്ലയോ പുരുഷോത്തമ, അവരുടെ സ്ഥിതിയെന്താണ് - സാത്വികമോ രാജസികമോ താമസികമോ? …

ശ്രദ്ധാത്രയവിഭാഗയോഗം (17)

ദീര്‍ഘായുസ്സ്, ശാസ്ത്രപഠനം, അര്‍ത്ഥനിരൂപണം, ഉചിതമായ സ്ഥലം, യോഗ്യമായ കാലം എന്നിവയെല്ലാം ഏകോപിപ്പിച്ച് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള കഴിവു ലഭിക്കുന്ന ഭാഗ്യവാന്മാര്‍ എത്രപേരുണ്ടായിരിക്കും? ആകയാല്‍ ജനസാമാന്യത്തിനു ശാസ്ത്രവിധിപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം സാധാരണ ഗതിയില്‍ വളരെ വിരളമാണ്. അപ്പോള്‍ ശാസ്ത്രജ്ഞാനമില്ലാതെ മോക്ഷം അടയണമെന്ന് ആഗ്രഹിക്കുന്നവരുടെ…

വേദങ്ങളോട് ഏകനിഷ്ഠയുള്ളവര്‍ക്ക് അമംഗളം സംഭവിക്കുകയില്ല (16-24)

അര്‍ജ്ജുനാ, വേദങ്ങളോട് ഏകനിഷ്ഠയുള്ളവര്‍ക്ക് ഒരിക്കലും അമംഗളം സംഭവിക്കുകയില്ല. തിന്മയില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കുകയും നന്മ പ്രധാനം ചെയ്യുകയും ചെയ്യുന്ന വേദങ്ങളേക്കാള്‍ മഹിമയുള്ള ഒരു മാതാവിനെ ഈ ലോകത്തു നിനക്കു കാണാന്‍ കഴിയുകയില്ല. ശ്രുതികള്‍ ജീവബ്രഹ്മൈക്യത്തെ സാധിതപ്രായമാക്കിത്തരുന്നു.…

കാമക്രോധാദികളില്‍ മുഴുകുന്നവന്‍ ആത്മഘാതകിയാണ് (16-23)

ആത്മശ്രേയസ്സ് കൈവരിക്കണമെന്നാഗ്രഹിക്കാതെ കാമക്രോധാദികളില്‍ മുഴുകിക്കഴിയുന്നവന്‍ ആത്മഘാതകിയാണ്. അപ്രകാരമുള്ളവന്‍ പിതൃതുല്യവും എല്ലാവരിലും ഒരുപോലെ കാരുണ്യം ചൊരിയുന്നവനും ഹിതാഹിതങ്ങളെ സ്പഷ്ടമായി വെളിവാക്കിക്കൊടുക്കുന്ന വിളക്കും ആയ വേദങ്ങളെ അവഗണിക്കുന്നു. അവന് വേദാജ്ഞകളോട് അശേഷം ബഹുമാനമില്ല. …

ദുര്‍ഗ്ഗുണങ്ങള്‍ ഉപേഷിച്ചാലേ ശ്രേയസ് ഉണ്ടാകൂ (16-22)

കാമക്രോധലോഭാദി ദുര്‍ഗ്ഗുണങ്ങളെ ഒഴിവാക്കാന്‍ കഴിയുന്നവനു മാത്രമേ പുരുഷാര്‍ത്ഥങ്ങള്‍ നേടുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും കഴിയുകയുള്ളൂ. ഒരുവന്‍റെ അന്തകരണത്തില്‍ ഈ ദുര്‍ഗ്ഗുണങ്ങള്‍ വിളയാടുന്നിടത്തോളം കാലം അവന് ശ്രേയസ് ഉണ്ടാവുകയില്ല. ആത്മലാഭം, കാമക്രോധലോഭാദി വികാരങ്ങളില്‍ നിന്ന് മോചനം നേടിയ ഒരുവനു മാത്രമാണ് സിദ്ധിക്കുന്നത്. …

കാമം, ക്രോധം, ലോഭം – ആത്മാവിന് അനര്‍ത്ഥഹേതുകങ്ങള്‍ (16-21)

കാമക്രോധലോഭാദി ദുര്‍ഗണങ്ങള്‍ എവിടെയാണോ പ്രബലമായി കാണുന്നത് അവിടെയൊക്കെ പാപത്തിന്‍റെ സമൃദ്ധമായ വിളവെടുപ്പുണ്ടായിരിക്കും. ഇവ നാശത്തിന്‍റെ യഥാര്‍ത്ഥമൂര്‍ത്തികളാണ്. കാമക്രോധലോഭമെന്ന അധമവികാരങ്ങള്‍ നരകവാതിലിന്‍റെ ഉമ്മറത്ത് ഉറപ്പിച്ചിട്ടുള്ള മൂന്നു കുന്തമുനകളാണ്. അവ ഒരുവനെ നരകത്തിലേക്കു തള്ളിയിടുന്നു. …