നാരായണീയം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

നാരായണീയം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

ആഗമാദീനം പരമതാത് പര്‍യ്യനിരുപണവര്‍ണ്ണനം – നാരായണീയം (90)

ഹേ പരമാത്മസ്വരുപിയായുള്ളോവോ! വൃകസുരന്‍‍, ഭൃഗുമഹര്‍ഷി, മോഹിനി, അംബരീഷന്‍ മുതലായവരുടെ ചരിത്രങ്ങളി‍ല്‍ നിന്തിരുവടിയുടെ മാഹാത്മ്യം ശിവന്‍ മുതലായ ദേവന്മാരെല്ലാവരേയും ജയിക്കുക എന്നുള്ളതിലാണെന്നു ഇവിടെ തീര്‍ച്ചപ്പെട്ടുകഴിഞ്ഞു ! നിഷ്കളമായും സകളമായുമിരിക്കുന്നതില്‍നിന്നു വേര്‍പെടാത്തതും അനിര്‍വ്വചനീയവുമായി യാതൊന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്നവോ ആ രൂപവും നിന്തിരുവടിയുടേതുതന്നെയാണല്ലൊ ! – വൃത്തം. – മാലിനി. ലേഖനം മുഴുവന്‍ വായിക്കുക »

വൃകാസുരവധവര്‍ണ്ണനം – നാരായണീയം (89)

ലക്ഷ്മീവല്ലഭ! ഇവിടെ നിന്തിരുവടിയുടെ ഭക്തന്മാരില്‍ സമ്പത്ത് അത്രക്ഷണത്തിലുണ്ടാവുന്നില്ലെന്നുള്ളത് ഇവിടെ അഹങ്കാരമുണ്ടാക്കുന്നതാണ് എന്നതു കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. മനോജയം വന്നിട്ടില്ലാത്തവര്‍ക്കു മനഃശാന്തിയുണ്ടക്കിയശേഷം പിന്നീട് എല്ലാ അഭീഷ്ടങ്ങളേയും നിന്തിരുവടി നല്‍കിക്കൊണ്ടിരിക്കുന്നു; മനസ്സിനു പാകതവന്നിട്ടുള്ളവര്‍ക്ക് വളരെ വേഗത്തില്‍തന്നെ നല്‍ക്കുന്നു. നിന്തിരുവടിയുടെ ഭക്തന്മാരില്‍ അധഃപതനം എന്ന കാര്‍യ്യംതന്നെ സംഭവിക്കുകയില്ലല്ലോ ! വൃത്തം. ശിഖരിണി. ലേഖനം മുഴുവന്‍ വായിക്കുക »

അര്‍ജ്ജുനഗര്‍വ്വാപനയനവര്‍ണ്ണനം – നാരായണീയം (88)

മരിച്ചുപോയ ഗുരുപുത്രനെക്കൊണ്ടുവന്നു കൊടുത്തത് കേട്ടതിനാല്‍ പണ്ടെ തന്നെ തന്റെ ആദ്യം ജനിച്ച ആറു മക്കളേയും കാണുന്നതിന്നു ആഗ്രഹിച്ചുകൊണ്ടിരുന്ന അമ്മയായ ദേവകിയുടെ വാക്കനുസരിച്ച് നിന്തിരുവടി സുതലലോകത്തില്‍ മഹാബലിയെ പ്രാപിച്ച് അദ്ദേഹത്താല്‍ പൂജിക്കപ്പെട്ടവനായി മരീചിയുടെ ആദ്യത്തെ പുത്രന്മാരായിരുന്നവരും ബ്രഹ്മാവിന്റെ ശാപംകൊണ്ട് ഹിരണ്യകശിപുവിന്റെ പുത്രന്മാരായി ജനിച്ചവരൂം പിന്നീട് വസുദേവന്റെ പുത്രന്മാരായി പിറന്ന് കംസനാല്‍ കൊല്ലപ്പെട്ടവരും ആയ ഇവരെ കൊണ്ടുവന്നു അമ്മക്ക് കാണിച്ചുകൊടുത്തിട്ട് അവരെ പരമപദം ചേര്‍ത്തു. വൃത്തം സ്രഗ്ദ്ധരാ. ലേഖനം മുഴുവന്‍ വായിക്കുക »

കുചേലോപാഖ്യാനവര്‍ണ്ണനം – നാരായണീയം (87)

സാന്ദീപനിയെന്ന മഹര്‍ഷിയുടെ പര്‍ണ്ണശാലയി‍ല്‍ നിന്തിരുവടിയുടെ ഒരുമിച്ചു പഠിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചനും മനസ്സിനു പരിപാകംവന്നവനും ഗൃഹസ്ഥാശ്രമം കൈകൊണ്ടിരിക്കുന്നവനുമായ കുചേലന്‍ എന്നു പേരോടുകൂടിയ ആ ബ്രാഹ്മണ‍ന്‍ നിന്തിരുവടിയില്‍ പരമഭക്തിയോടുകൂടി ധനം തുടങ്ങിയവയി‍ല്‍ അശേഷം ആഗ്രഹമില്ലാത്തവനായി ദിവസങ്ങള്‍ കഴിച്ചുക്കൂട്ടിക്കൊണ്ടിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍