Home »  » ഗ്രന്ഥങ്ങള്‍ » മറ്റുള്ളവ

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (96-100)

മുപ്പുരാരേ! മദമിളകിയ എന്റെ മനസ്സാകുന്ന ആനയെ ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട് അടക്കി ഭക്തിയാകുന്ന ചങ്ങലകൊണ്ടു നിന്തിരുവടി തൃപ്പാദത്തോടു ചേര്‍ത്തു മുറുകെ ബന്ധിച്ചരുളിയാലും.…

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (91-95)

ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞു; ഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു. …

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (86-90)

ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ലാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് ? അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തി‍ല്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ, പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ സ്വരൂപമോ ധരിപ്പാന്‍ ഞാ‍ന്‍ ശക്തനുമല്ല. വാസ്തവത്തില്‍ ആ രൂപങ്ങളെ കൈക്കൊണ്ട ബ്രഹ്മദേവന്‍ മഹാവിഷ്ണു…

ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (81-85)

ഹേ സാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജ, ധ്യാനം, നമസ്കാരം, കഥാ ശ്രവണം, ദര്‍ശനം, കീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ, അവന്‍തന്നെയാണ് ജീവന്മുക്ത‍ന്‍ . …

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (76-80)

പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താ‍ല്‍ ഏതൊരുവ‍ന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു. അങ്ങിനെയല്ലാത്തവന്റെ ജന്മം നിഷ്പലം തന്നെ. …

ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (71-75)

അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാ‍ല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാ‍ര്‍ ; അതുപോലെ, ധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍…

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (66-70)

ഹേ ശംഭോ! പ്രപഞ്ചസൃഷ്ടിതന്നെ നിന്തിരുവടിയുടെ വിനോദത്തിന്നു വേണ്ടിയാണ്; ജനങ്ങളെല്ലാം അങ്ങയുടെ ക്രീഡാമൃഗങ്ങള്‍; അതിലൊരുവനായ എന്റെ ചേഷ്ടിതങ്ങളേയും നിന്തിരുവടി കണ്ടു രസിക്കുന്നു എന്നതിനാല്‍ എന്നെ രക്ഷിക്കുകയെന്നതും നിന്തിരുവടിയുടെ ഒഴിച്ചുകൂടാത്ത കടമതന്നെയാണ്. …

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (61-65)

ഞെട്ടറ്റുവീണ അങ്കോലമരത്തിന്റെ(മൂത്തുപഴുത്ത) കായ്കള്‍ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തന്റെ ഭര്‍ത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ അതുപോലെതന്നെ മനുഷ്യന്റെ ചിത്തവൃത്തി ഈശ്വരോന്മുഖമായിതീര്‍ന്ന് സ്വയമേവ ഭഗവച്ചരണാരാവിന്ദങ്ങളെ പ്രാപിച്ചിട്ട് എല്ലായ്പോഴും അവിടെതന്നെ സ്ഥിതിചെയ്യുന്നുവെങ്കില്‍…

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (56-60)

നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച് ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും - നശിപ്പിച്ചവനും പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും യോഗീശ്വരന്മാരുടെ മനസ്സി‍ല്‍ ചിത്‍സ്വരൂപത്തി‍ല്‍ പ്രത്യക്ഷമാവുന്നവനും യോഗമായബലത്താ‍ല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചവനും ഉപനിഷത്തുകളിലെല്ലാമന്തര്‍ഭവിച്ചു…

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (51-55)

ഭക്തനായ ഭൃംഗിയുടെ(തന്നിലാസക്തയായ പെണ്‍വണ്ടിന്റെ) ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതിലുത്സുകനായി ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി(മദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായി), മോഹിനിരൂപം ധരിച്ച ലക്ഷ്മീവല്ലഭന്റെ(വസന്തന്റെ) ദര്‍ശനത്തി‍ല്‍ അതി കുതുകിയായി, ഏറ്റവും വെളുത്ത(അത്യന്തം കറുത്ത) ശരീരശോഭയുള്ളവനായി, ഓങ്കാര(ഝങ്കാര)ശബ്ദത്തോടുകൂടിയവനായി), പഞ്ചബാണനാല്‍ ഭയഭക്തിയോടെ (അതിവാത്സല്യത്തോടെ) ആദരിക്കപ്പെട്ടവനായി ദേവന്മാരെ സംരക്ഷിക്കുന്നതില്‍ അത്യുത്സുകനായി (പുഷ്പവനികളില്‍…

Page 1 of 212