ബാലകാണ്ഡം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഭാര്‍ഗ്ഗവഗര്‍വശമനം – ബാലകാണ്ഡം MP3 (13)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഭാര്‍ഗ്ഗവഗര്‍വശമനം അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍ “ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്ലുകെ”ന്നാന്‍. “മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോള്‍ പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും, ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.” ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാര്‍ഗ്ഗവനെയും. നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍ ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോള്‍ ദശരഥന്‍ ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താന്‍; ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും. ആര്‍ത്തനായ് പംക്തിരഥന്‍ ഭാര്‍ഗ്ഗവരാമന്തന്നെ- പ്പേര്‍ത്തു വന്ദിച്ചു … ലേഖനം മുഴുവന്‍ വായിക്കുക »

സീതാസ്വയംവരം – ബാലകാണ്ഡം MP3 (12)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സീതാസ്വയംവരം വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍ വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്‌താന്‍: “ബാലകന്മാരെ!പോക മിഥിലാപുരിക്കു ന‍ാം കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ. യാഗവും മഹദേവചാപവും കണ്ടുപിന്നെ വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണ‍ാം.” ഇത്തരമരുള്‍ചെയ്‌തു ഗംഗയും കടന്നവര്‍ സത്വരം ചെന്നു മിഥിലാപുരമകം പുക്കു. മുനിനായകനായ കൗശികന്‍ വിശ്വാമിത്രന്‍ മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം മനസി നിറഞ്ഞൊരു പരമാനന്ദത്തോടും ജനകമഹീപതി സംഭ്രമസന്വിതം പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു- മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര- … ലേഖനം മുഴുവന്‍ വായിക്കുക »

അഹല്യാസ്തുതി – ബാലകാണ്ഡം MP3 (11)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഹല്യാസ്തുതി “ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ- ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ല‍ാം. പത്മജരുദ്രാദികളാലപേക്ഷിതം പാദ- പത്മസംലഗ്നപ‍ാംസുലേശമിന്നെനിക്കല്ലോ സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി- ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും? ചിത്രമെത്രയും തവ ചേഷ്ടിതം ജഗല്‍പതേ! മര്‍ത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണന്‍ ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാന്‍. ത്വല്‍പാദ‍ാംബുജപ‍ാംസുപവിത്രാഭാഗീരഥി സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലല്ലോ; സിദ്ധിച്ചേനല്ലോ ഞാനും സ്വല്‍പാദസ്പര്‍ശമിപ്പോള്‍. പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ- കുണ്‌ഠ! തല്‍കുണ്‌ഠാത്മന‍ാം ദുര്‍ല്ലഭമുര്‍ത്തേ! വിഷ്ണോ! മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം ചിത്തമോഹനം … ലേഖനം മുഴുവന്‍ വായിക്കുക »

അഹല്യാമോക്ഷം – ബാലകാണ്ഡം MP3 (10)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഹല്യാമോക്ഷം എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥം: “കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 990 ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം ലോകേശന്‍ നിജസുതയായുളേളാരഹല്യയ‍ാം ലോകസുന്ദരിയായി ദിവ്യകന്യകാരത്നം ഗൌതമമുനീന്ദ്രനു കൊടുത്തു വിധാതാവും; കൌതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍. ഭര്‍ത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങള്‍ ക- ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം. വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു ദുശ്ച്യവനനും കുസുമായുധവശനായാന്‍. ചെന്തൊണ്ടിവായ്മലരും … ലേഖനം മുഴുവന്‍ വായിക്കുക »

താടകാവധം – ബാലകാണ്ഡം MP3 (9)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. താടകാവധം താടകാവനം പ്രാപിച്ചീടിനോരനന്തരം ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ “രാഘവ! സത്യപരാക്രമവാരിധേ! രാമ! പോകുമാറില്ലീവഴിയാരുമേയിതുകാലം. കാടിതു കണ്ടായോ നീ? കാമരൂപിണിയായ താടക ഭയങ്കരി വാണിടും ദേശമല്ലൊ. അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ! കൊല്ലണമവളെ നീ വല്ലജാതിയുമതി- നില്ലൊരു ദോഷ”മെന്നു മാമുനി പറഞ്ഞപ്പോള്‍ മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,- നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്‌. അന്നേരമൊരു … ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍