സുന്ദരകാണ്ഡം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ – സുന്ദരകാണ്ഡം (89)
അനിലതനയാംഗദ ജാംബവദാദിക-
ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍
പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ-
പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍ ലേഖനം മുഴുവന്‍ വായിക്കുക »
ഹനുമാന്റെ പ്രത്യാഗമനം – സുന്ദരകാണ്ഡം (88)
ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍
തീവ്രനാദംകേട്ടു വാനരസംഘവും
കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും
കാര്യമാഹന്ത സാധിച്ചുവരുന്നിതു ലേഖനം മുഴുവന്‍ വായിക്കുക »
ലങ്കാദഹനം – സുന്ദരകാണ്ഡം (87)
വദനമപി കരചരണമല്ല ശൌര്യാസ്പദം
വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു
വയമതിനുഝടിതി വസനേന വാല്‍ വേഷ്ടിച്ചു
വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും ലേഖനം മുഴുവന്‍ വായിക്കുക »
ഹനുമാന്‍ രാവണസഭയില്‍ – സുന്ദരകാണ്ഡം (86)
അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ-
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍
“അമിത നിശിചരവരരെ രണശിരസി കൊന്നവ-
നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍ ലേഖനം മുഴുവന്‍ വായിക്കുക »
ലങ്കാമര്‍ദ്ദനം – സുന്ദരകാണ്ഡം (85)
ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍
ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം
പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ ലേഖനം മുഴുവന്‍ വായിക്കുക »




