ഉപനിഷത് കഥകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്

ജാനശ്രുതിയും രൈക്വനും (19)

അങ്ങനെയിരിക്കെ ഒരു ദിനം പൂനിലാവു പരന്നൊഴുകുന്ന മനോഹരമായ ഒരു രാത്രിയില്‍ ഒരു കൂട്ടം ഹംസങ്ങള്‍ ജാനശ്രുതിയുടെ കൊട്ടാരത്തിന്റെ സമീപത്തു കൂടി പറന്നു പോകാനിടയായി. അക്കൂട്ടത്തില്‍ ഒരു ഹംസം കൊട്ടാരത്തിന്റെ മുകളിലൂടെ പറന്നുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ മറ്റൊരു ഹംസം അതിനെ വിലക്കാന്‍ ശ്രമിച്ചു. ജാനശ്രുതി രാജാവിനോടുള്ള ബഹുമാനസൂചകമായി കൊട്ടാരത്തിനു മുകളിലൂടെ പക്ഷികള്‍ പറക്കുകയില്ലായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഉഷസ്തിയും ഋത്വിക്കുകളും (18)

ജനങ്ങള്‍ വിത്തുകള്‍ ശേഖരിച്ച് പലപല കൃഷികളിറക്കി. നന്നായി അധ്വാനിച്ച് വിളവെടുത്തു. ആഹാരത്തിന് വകയായി. പക്ഷേ തുടര്‍ന്നുവന്ന ഒരു മഴക്കാലം കര്‍ഷകരെ ചതിച്ചു. സമയം കഴിഞ്ഞിട്ടും മഴ പെയ്ത് അടങ്ങുന്നില്ല. എന്നും പെരുമഴതന്നെ. തോരാത്ത മഴനിമിത്തം വെള്ളപ്പൊക്കമുണ്ടായി. തോടുകളും പുഴകളും കരകവിഞ്ഞ് അലറിപ്പാഞ്ഞൊഴുകി. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ മഴയിലും കാറ്റിലും തകര്‍ന്നു വീണു. മനുഷ്യരും കന്നുകാലികളും ഒഴുക്കില്‍പ്പെട്ടു. ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് ഇഭ്യ എന്ന ഗ്രാമത്തിലാണ്. അവിടെ മഴത്തുള്ളികളോടൊപ്പം ആകാശത്തുനിന്ന് മഞ്ഞുകട്ടകളും അടര്‍ന്നു വീണു തുടങ്ങി. മലകളും കുന്നുകളും ഇടിഞ്ഞു വീണു. പാറക്കെട്ടുകള്‍ ഇളകിയും അടര്‍ന്നും താഴ്വരകളിലേയ്ക്ക് ഉരുണ്ടുവീണു. ഭയചകിതരായ ഗ്രാമവാസികള്‍ പ്രാണരക്ഷാര്‍ത്ഥം കുടുംബസഹിതം അവിടെനിന്ന് പലായനം ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

മൂന്നു ബ്രഹ്മചാരിമാര്‍ (17)

ആശ്രമത്തിലെ പതിവ് കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രപഠനവും കഴിഞ്ഞ് നേരം കിട്ടുമ്പോഴൊക്കെ ശലവാന്റെ പുത്രനായ ശിലകന്‍ ഈ പാറയുടെ പുറത്ത്‌ വന്നിരിക്കും. അവിടെ വന്നിരുന്നാല്‍ വിശാലമായ ഭൂപ്രദേശം കാണാം. നിരന്നൊഴുകുന്ന നദി വളരെ ദൂരം വരെ പോകും. നദീതീരത്ത്‌ വരുന്ന പലതരം മൃഗങ്ങള്‍, പക്ഷികള്‍, വനവാസികള്‍ തുടങ്ങിയവകളൊക്കെ കണ്ണിനു കാഴ്ചയാകും. അന്നന്ന് ആശ്രമത്തില്‍ പഠിപ്പിക്കുന്നത് മനഃപാഠമാക്കാനും മനനം ചെയ്യാനും കൂടി പറ്റിയ ഒരിടമാണത്. വെയിലാറിത്തുടങ്ങുമ്പോള്‍ അവിടെ നിന്നെഴുന്നെല്‍ക്കുന്നതാണ് പതിവ്. പിന്നെ കുളിക്കാനും സന്ധ്യാവന്ദനാദികള്‍ക്കുമുള്ള നേരമായി. ലേഖനം മുഴുവന്‍ വായിക്കുക »

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും (16)

ഒരിക്കല്‍ ജനകമഹാരാജാവ് സ്വന്തം രാജ്യസഭയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യം സമ്പദ്സമൃദ്ധമാണ്. എല്ലാം തികച്ചും ധാര്‍മ്മികമായി പരിപാലിക്കപ്പെട്ടു പോകുന്നു. പ്രജകള്‍ക്ക് എല്ലാത്തരത്തിലും ക്ഷേമം തന്നെ. അവര്‍ സ്വമേധയാ സത്യധര്‍മ്മങ്ങളെ അനുഷ്ഠിച്ചു പോരുന്നവരാണ്. ഇതെല്ലാം നിമിത്തം ജനകമഹാരാജാവിന്റെ രാജസഭയില്‍ ആവലാതികളും പരാതികളും കലാസാഹിത്യ പ്രകടനങ്ങളുമൊക്കെ നടക്കുന്നുണ്ടാകും. ലേഖനം മുഴുവന്‍ വായിക്കുക »

പ്രാണദേവത (15)

പ്രജാപതിയുടെ മക്കളില്‍ ദേവന്മാരും അസുരന്മാരും പ്രബലരായിരുന്നു. ഈ രണ്ടു കൂട്ടരും ഒരു പിതാവിന്റെ മക്കളെങ്കിലും എന്നും പരസ്പരം എതിരിട്ടു പോന്നു. എന്തു കാര്യത്തിലും ഒരു കലഹം പതിവാണ്. ചെറിയൊരു അവസരം കിട്ടിയാല്‍ മതി. അന്യോന്യം പോരാട്ടം തുടങ്ങും. ഒന്നിലും ഒരു സ്വരച്ചേര്‍ച്ചയില്ല. എപ്പോഴും എതിരാണ്. പകയും വിദ്വേഷവുമുണ്ട്. സഹോദരങ്ങളെങ്കിലും എതിരാളികളായിപ്പോയി. കാലം കഴിയുന്തോറും ദേവാസുരന്‍മാരിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്നു. എങ്കിലും ദേവന്മാര്‍ എല്ലായിടത്തും ശാസ്ത്രാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ശാസ്ത്രവിധിയ്ക്കനുസരിച്ച് കര്‍മ്മജ്ഞാനങ്ങളാല്‍ ഭാവിതരായി പ്രവര്‍ത്തിച്ചതിനാല്‍ ദേവന്മാരില്‍ ധര്‍മ്മം വര്‍ദ്ധിച്ചു. അവര്‍ക്ക് ദിവ്യത്വം ഏറിവന്നു. അനുദിനം ഉത്കര്‍ഷമുണ്ടായി. സദ്ഗുണങ്ങള്‍കൊണ്ട് ദേവന്മാരില്‍ ദൈവീസമ്പത്ത് അധികരിച്ചു. മനുഷ്യര്‍ ദേവന്മാര്‍ ദേവന്മാരെ ആശ്രയിക്കാന്‍ തുടങ്ങി. ലേഖനം മുഴുവന്‍ വായിക്കുക »

മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്

  1. ഭൃഗുമഹര്‍ഷിയും വരുണനും (14)
  2. പ്രജാപതിയുടെ ലോകസൃഷ്ടി (13)
  3. കലിദോഷനിവാരണം (12)
  4. വ്യാസന്റെ പുത്ര ദുഃഖം (11)
  5. നിസ്സംഗനായ ശുകദേവന്‍ (10)
  6. ബ്രഹ്മജ്ഞസംവാദം (9)
  7. ആരാണ് ശ്രേഷ്ഠന്‍? (8)
  8. ദമം, ദാനം, ദയ (7)
  9. ബ്രഹ്മവാദിനിയായ മൈത്രേയി (6)
  10. ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)
  11. സത്യകാമന്റെ സത്യനിഷ്ഠ (4)
  12. ശ്വേതകേതുവിന്റെ തിരിച്ചറിവ് (3)
  13. മരിച്ചിട്ടും മരിക്കാത്തവര്‍ (2)
  14. ദിവ്യഭൂതത്തെ കണ്ട ദേവന്മാര്‍ (1)
  15. ഉപനിഷത്ത് കഥകള്‍